ഗ്രീക്ക് ഓർത്തഡോ ക്സു കാരിയായ വാസുല റീഡൻ ൧൯൮൬ മുതൽ ദൈവത്തിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് അനേകം രാജ്യങ്ങളിൽ, ഭാഷകളിൽ ആ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അനേകരെ ആത്മീയ തീഷ്ണതയിലേക്കു ഉയർത്തുകയും ചെയ്യന്നുണ്ട്. ഈശോയുടെ രണ്ടാം ആഗമനം കാത്തിരിക്കുക, ദ്വിതീയ പെന്തകുസ്തക്കു ഒരുങ്ങുക, സ്നേഹജീവിതം നയിക്കുക, ഈശോയിലും മാറിയത്തിലും ജീവിക്കുക ഇതാണ് സന്ദേശത്തിന്റെ കാതൽ.
പ്രാദേശിക മെത്രാൻ അംഗീകരിച്ച പ്രത്യക്ഷീകരണമാണ് സൗത്ത് കൊറിയയിലെ നജുവിൽ ജൂലിയ കിം എന്ന ദര്ശകക്കു ലഭിക്കുന്നത്. അവിടെ പരിശുദ്ധ അമ്മ 1998 ആഗസ്റ്റ് ൨ണ് അറിയിച്ചത്. "പുതിയ ആകാശവും പുതിയ ഭൂമിയും ഉടനെ വരുമെന്നതിനാൽ സാത്തതാണ് അവസാനത്തെ ശ്രമം നടത്തതാൻ തുനിഞ്ഞിരിക്കുന്നു."
ഈ കാലഘട്ടവുമായി ബന്ധപ്പെട്ടു അതീവ ഗൗരവത്തോടെ കാണേണ്ട ഒരു പ്രവചനം ശ്രദ്ധിക്കുക. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, പരിശുദ്ധ അമ്മയുടെ മാതൃസ്നേഹത്തിനു തന്നെ സമർപ്പിച്ച് നൽകിയിരുന്ന മഹാ വിശുദ്ധനായ ലൂയിസ് മോൺഫോർട് 'മറിയത്തോട് ഉള്ള യഥാർത്ഥ ഭക്തി എന്ന ഗ്രന്ഥ്ത്തിൽ എഴുതിയിട്ടുള്ളതാണ്. (പേജ് 23 മുതൽ യുഗാന്ത്യവുമായി ബന്ധപ്പെട്ട് പല പരാമർശങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. "ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തിൽ മറിയം വഴിയാണ് ക്രിസ്തു അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും സേവിക്കപ്പെടുകയും ചെയ്യേണ്ടത്. അതിലേക്കായി പരിശുദ്ധാത്മാവ് അവൾക്കു വേണ്ട വിധം പ്രസിദ്ധി നൽകും. (ഇന്ന് പരിശുദ്ധ അമ്മക്ക് ലോകമെമ്പാടുമുള്ള മഹത്വം ഓർക്കുക). നീതി സൂര്യനായ ക്രിസ്തുവിന്റെ ഉദയത്തിനു മുൻപ് ഉദിച്ചുയർന്നു അവിടുത്തെ വരവിനെ അറിയിക്കുന്ന ഉഷ:കാല നക്ഷത്രമാണ് മറിയം. ആകയാൽ ക്രിസ്തു ദൃശ്യനാവുകയും അറിയപ്പെടുകയും ചെയ്യുവാൻ അവൾ ദൃശ്യമാവുകയും അറിയപ്പെടുകയും വേണം . ക്രിസ്തു തന്റെ പ്രഥമാഗമനത്തിനു ഒരു മാർഗം സ്വീകരിച്ചു. അവിടുത്തെ രണ്ടാം ആഗമനത്തിലും ആ മാർഗം തന്നെ ആയിരിക്കും അവിടുന്ന് സ്വീകരിക്കുക. ഇത് മറ്റൊരു ഭാവത്തിൽ ആണെന്ന് മാത്രം".
നമ്മൾ ഇതുവരെ കണ്ട മരിയൻ പ്രത്യക്ഷീകരണങ്ങളുടെയും സന്ദേശങ്ങളുടെയും വാസ്തവികതക്ക് ഒന്നാം തരാം തെളിവാണ് ഈ പ്രവചനം. 1985 ജനുവരി ഒന്നിന് 'അമ്മ ഫാ.ഗോബിയോട് പറഞ്ഞു "ഞാൻ നവ യുഗത്തിന്റെ പ്രാരംഭം ആകുന്നു".
ഈശോയുടെ രണ്ടാം വരവിനു മുൻപ് പരിശുദ്ധ അമ്മ ലോകത്ത് എത്തി മഹത്വം നേടും എന്ന് കൃത്യമായി പ്രവചിച്ച വി.മോൺ ഫോർട്ട് നടത്തിയ മറ്റൊരു പ്രവചനം ഇങ്ങനെയാണ് " ലോകാവസാനത്തിൽ ഉണ്ടാകാനിരിക്കുന്ന എല്ലാം മഹാവിശുദ്ധരുടെയും ശിക്ഷണവും രൂപവത്ക്കരണവും അവൾക്കായി (പരിശുദ്ധ അമ്മക്കായി) മാറ്റിവച്ചിരിക്കുകയാണ്. " ഇതെങ്ങനെയാണെന്നു അദ്ദേഹം വിശദീകരിക്കുന്നു. "പരിശുദ്ധ കന്യകയുടെ സ്നേഹ നിർഭരമായ ഹൃദയത്തിൽ തങ്ങളെത്തന്നെ നിക്ഷേപിക്കുകയും അതിൽ ലയിച്ചു ചേരുകയും ചെയ്യുമ്പോൾ സ്നേഹത്തിൽ അവൾ പ്രഷിപിതരാകുന്നു. അതോടെ പാപ മാലിന്യത്തിന്റെ ഒരു പൊട്ടുപോലും അവശേഷിക്കാത്ത വിധം അവൾ ശുദ്ധീകൃതർ ആകുന്നു" (മറിയത്തോടുള്ള യഥാർത്ഥ ഭക്തി). യുഗാന്ത്യത്തിൽ ഉണ്ടാകാനിരിക്കുന്ന മഹാ വിശുദ്ധരെ ജനിപ്പിക്കുക എന്നതാണ് വിമലഹൃദയ പ്രതിഷ്ഠ ഈ യുഗസന്ധ്യയിൽ ഇത്രവിപുലമായി പ്രചരിപ്പിക്കപ്പെടുന്നതിന്റെ ഒരു കാരണം.