Home | Articles | 

Kerala.myparish.net
Posted On: 24/03/19 14:40

 

അന്ത്യകാലങ്ങളിൽ അപ്പസ്തോലരുടെ രൂപീകരണത്തിൽ. ............................................................................. അന്ത്യക്കാലങ്ങളിൽ തന്റെ പരിശുദ്ധ മാതാവായ മറിയം പൂർവ്വാധികം അറിയപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ബഹുമാനിക്കപ്പെടുവാനും ദൈവം ആഗ്രഹിക്കുന്നു. അടുത്തു തന്നെ ഞാൻ വിശദമാക്കുവാൻ ആഗ്രഹിക്കുന്നവ, തെരഞ്ഞെടുക്കപ്പെട്ടവർ മനസ്സിലാക്കുകയും പരിശുദ്ധാത്മാവിന്റെ പ്രകാശത്താലും കൃപാവരത്താലും, അതിന്റെ ആഴങ്ങളിലേക്ക് ഉൾപ്രവേശിക്കുകയും വേണം. എന്നിട്ട് അവ പരിപൂർണ്ണമായി അനുഷ്ഠിക്കുകയും ചെയ്താൽ, മുകളിൽ പറഞ്ഞവ സംഭവിക്കും. അപ്പോൾ സാധിക്കുന്നിടത്തോളം സ്പഷ്ടമായി അവർ വിശ്വാസം വഴി വെണ്മയാർന്ന സമുദ്രതാരത്തെദർശിക്കും. അവർ അവളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും കൊടുങ്കാറ്റിനെയും കൊള്ളക്കാരെയും മറികടന്ന് സുരക്ഷിതരായി സസന്തോഷം തങ്ങളുടെ ജീവിതാന്ത്യമായ തുറമുഖത്തടുക്കും.അവർ ഈ രാജ്ഞിയുടെ മഹത്ത്വം ദർശിക്കും. അവളുടെ സേവനത്തിനായി തങ്ങളെ തന്നെ പൂർണ്ണമായും പ്രജകളും സ്നേഹ അടിമകളുമായി സമർപ്പിക്കും: അവളുടെ മാതൃസഹജമായ നന്മയും മാധുര്യവും രുചിച്ചറിയുകയും വത്സലതനയരെപ്പോലെ അവർ അവളെ നിഷ്കളങ്കമായി സ്നേഹിക്കുകയും ചെയ്യും. കാരുണ്യം കരകവിഞ്ഞൊഴുകുന്ന അവളെ അവർ തിരിച്ചറിയും. അവളുടെ അനുഗ്രഹം തങ്ങൾക്ക് അനിവാര്യമെന്നും അവർ ഏറ്റുപറയും. ക്രിസ്തുവിന്റെ പക്കൽ ഏറ്റവും പ്രിയപ്പെട്ട അഭിഭാഷകയും തങ്ങൾക്കുള്ള മദ്ധ്യസ്ഥയുമെന്ന നിലയിൽ അവർസകലതിനും അവളെഅഭയംതേടും.ക്രിസ്തുവിനെ സമീപിക്കുന്നതിനുള്ള പൂർണ്ണവും ഋജുവും ഉറപ്പുള്ളതും സുഗമവുമായ കുറുക്കുവഴി മറിയമെന്ന് അവർ അനുഭവിച്ചറിയും.പൂർണ്ണമായി ക്രിസ്തുവിന്റേതായി മാറുവാൻ വേണ്ടി തങ്ങളുടെ ആത്മ ശരീരങ്ങൾ അവർ നിർലോഭം അവൾക്കു സമർപ്പിക്കുകയും ചെയ്യും. ആവേ മരിയാ... വി.ലൂയിസ് ഡി മോൺഫോർട്ട്. '



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading