Home | Community Wall | 

Kerala.myparish.net
Posted On: 26/03/19 09:12

 

ദിവ്യബലിയുടെ മൂല്യം! Father Stanislaus SS CC, Sister Monica Murphy -യോട് പറഞ്ഞ (True Story)സംഭവം. കുറെ വർഷങ്ങൾക്ക് മുമ്പ് ലെക്സംബെർഗിലെ ഒരു ഇറച്ചിവെട്ടുകടയിൽ, കടക്കാരനും ഒരു ഫോറസ്ററ് ഉദ്യോഗസ്ഥനും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു പാവം സ്ത്രി അവിടെ കയറിവന്നു കുറച്ചു ഇറച്ചി തരണമെന്ന് അപേക്ഷിച്ചു. കടക്കാരനും ഫോറസ്ററ് ഉദ്യോഗസ്ഥനും സംഭാഷണം നിറുത്തി സ്ത്രിയെ ശ്രദ്ധിച്ചിട്ടു "കുറെ ഇറച്ചി തന്നാൽ നീ എന്ത് വില തരും " കടക്കാരൻ ചോതിച്ചു ? "എന്നോട് ക്ഷമിക്കണം എന്റെ കയ്യിൽ പയിസയൊന്നുമില്ല, പകരം ഞാൻ താങ്കൾക്ക് വേണ്ടി ഒരു ദിവ്യബലിയർപ്പിക്കാം " സ്ത്രി പറഞ്ഞു. മതപരമായ കാര്യങ്ങളിൽ താല്പര്യമില്ലാത്ത അവർ രണ്ടുപേരും പരസ്പരംനോക്കിയിട്ടു കടക്കാരൻ പരിഹാസത്തോടു പറഞ്ഞു "ശരി, നീ പോയി എനിക്കുവേണ്ടി ദിവ്യബലി അർപ്പിച്ചിട്ടു വരിക അപ്പോൾ ഞാൻ അതിന്റെ വകയനുസരിച്ചുള്ള ഇറച്ചി തരാം" ആ സ്ത്രി ഉടൻ അവിടെ നിന്ന് പോയി . ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു തിരികെവന്നു കടക്കാരന്റെ കയ്യിൽ ഒരു പേപ്പർ കഷ്ണം കൊടുത്തു അതിൽ ഇങ്ങനെ എഴുതിയിരുന്നു " ഞാൻ താങ്കൾക്കുവേണ്ടി ഒരു ദിവ്യബലി അർപ്പിച്ചു." കടലാസ് കഷ്ണം വാങ്ങി വായിച്ചിട്ടു അത്‌ കാണിച്ചു "ഇതാണ് നിന്റെ ദിവ്യബലിയുടെ വില" ഇതും പറഞ്ഞിട്ട് അദ്ദേഹം ആ കടലാസ് തുണ്ട് ത്രാസ്സിൽ വച്ചു, മറ്റേ തൂക്കിൽ ഒരു ചെറിയ എല്ലിൻ കഷ്ണം വച്ചു. ത്രാസ്സ് അനങ്ങുന്നില്ല , എല്ലിൻ കഷ്ണം മാറ്റി ഒരു ചെറിയ ഇറച്ചി കഷ്ണം വച്ചു, പേപ്പർ കഷ്ണം ഉള്ള ഭാഗം ഭാരമുള്ളതായി നിന്നു. ത്രാസ് നല്ലവണ്ണം പരിശോധിച്ചശേഷം വലിയ ഒരു ഇറച്ചി കഷ്ണം ത്രാസ്സിൽ വച്ചു, അത്‌ അനങ്ങുന്നില്ല. കടക്കാരൻ പറഞ്ഞു "നല്ലവളായ സ്ത്രീയെ ഞാൻ നിനക്കൊരു മുഴുവൻ കാല് തന്നെ തരാമെന്നു പറഞ്ഞ് ആടിന്റെ ഒരു മുഴുവൻ കാലെടുത്തുവച്ചു ദിവ്യബലിയുടെ പേപ്പർ തന്നെ ഭാരമുള്ളതായി കണ്ടു, ഒരു കാലു കൂടെ വച്ചു, ഇറച്ചിയുടെ ഭാരം ത്ദിവ്യബലിയുടെ പേപ്പറിന്റെ ഭാരത്തെ അനക്കാൻ കഴിയുന്നില്ല. ദിവ്യബലിയുടെ മൂല്യം വിലമതിക്കാനാവാത്തതെന്നു മനസ്സിലാക്കിയ കടക്കാരൻ എല്ലാദിവസവും സ്ത്രീക്കാവശ്യമായ ഇറച്ചി കൊടുക്കാമെന്നേറ്റു. തുടർന്ന് ദൈവത്തിൽ വിശ്വസിച്ചു എല്ലാദിവസവും ദിവ്യബലിയിൽ പങ്കെടുത്തു, അദ്ദേഹത്തിന്റെ കച്ചവടം പുരോഗമിച്ചു. ഇതിനെല്ലാം സാക്ഷിയായി നിന്ന, ദൈവഭയമില്ലാതിരുന്ന ഫോറസ്ററ് ഉദ്യോഗസ്‌ഥൻ എല്ലാദിവസവും ദിവ്യബലിയിൽ പങ്കെടുക്കാനും തൻറെ മക്കളെ അത്‌ അനുഗമിക്കാനും പരിശീലിപ്പിച്ചു. അദ്ദേഹത്തിന്റ രണ്ടു മക്കൾ പുരോഹിതന്മാരായി. അച്ഛൻ തുടർന്നു , ആ ഫോറസ്ററ് ഉദ്യോഗസ്‌ഥൻ എന്റെ പിതാവും, രണ്ടു പുരോഹിതന്മാരിൽ ഒരാൾ ഞാനുമാണ് . *"നിത്യനായ ദൈവമേ ദിവ്യബലിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കുവേണ്ടിയും, ദിവ്യബലിയെ വിമര്ശിക്കുന്നവർക്കുവേണ്ടിയും, ദിവ്യബലിയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ശുദ്ധീകരണ സ്ഥലത്തു വേദനിക്കുന്ന ആത്മാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കിന്നു."* (Courtesy Abraham Puthenkalam)Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |