Home | Articles | 

Kerala.myparish.net
Posted On: 01/04/19 02:03

 

 



യൂറോപ്പിൽ ഇന്ന് ഏറ്റവും അറിയപ്പെടുന്ന മിസ്റ്റിക്കുകളിൽ ഒരാളാണ് ഇപ്പോൾ സ്വിറ്റ്‌സർലണ്ടിൽ താമസിക്കുന്ന വാസുലാ റിഡൻ(ജനനം 1942 ). പന്ത്രണ്ടാമത്തെ വയസ്സിനുശേഷം ഏകദേശം മുപ്പതു വർഷങ്ങൾ പൊതു ചടങ്ങുകൾക്കല്ലാതെ ഇവർ പള്ളിയിൽ പോയിട്ടില്ല. ആത്മീയ കാര്യങ്ങളിൽ ഇവരുടെ താല്പര്യം അത്രക്കെ ഉണ്ടായിരുന്നുള്ളു. ടെന്നീസ് ചാമ്പ്യൻ, മോഡൽ, പെയിന്റർ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ആയിരുന്നു വാസൂലാക്കു കമ്പം. എന്നാൽ, ജനത്തിനു മുൻപേതന്നെ ദൈവം വാസുലയെ തിരഞ്ഞെടുത്തിരുന്നു. ജനിച്ചു മൂന്നു ദിവസത്തേക്ക് കണ്ണിനു കാഴ്ച ഇല്ലായിരുന്നു. തൻ അംഗമായ ഗ്രീക്ക് ഓർത്തഡോസ് സഭയുടെ ഒരു വിശുദ്ധനായ വസിലിക്കിയോടുള്ള മദ്യസ്ഥയുടെ ഫലമായിട്ടാണ് കണ്ണിനു കാഴ്ച ലഭിക്കുന്നത്. ഈ വിശുദ്ധന്റെ പേരിൽ നിന്നാണ് വാസുലാ എന്ന നാമം ലഭിക്കുന്നത്.

വളരെ ചെറുപ്പത്തിൽതന്നെ കർത്തവുമായിട്ടുള്ള മിസ്റ്റിക്കൽ വിവാഹം നടന്നിരുന്നു. പത്തുവയസ്സുള്ളപ്പോൾ സ്വപ്നത്തിൽകൂടി ഈ വലിയ യാഥാർഥ്യം വാസൂലായ്ക്ക് വെളിവാക്കി കൊടുത്തിരുന്നു. പിന്നീടും ഇതേക്കുറിച്ചുള്ള ദർശനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പിൽക്കാല ജീവിതത്തിൽ ഇതെല്ലം മറന്നു ലൗകീകതയിൽ മുഴുകിയ ഒരു ജീവിതമാണ് വാസുലയുടേത്. 1985 ലാണ് വീണ്ടും കർത്തവ് ശക്തിയായി വാസുലായെ തന്നിലേക്ക് ആകർഷിക്കുന്നത്. വാസുലയുടെ കാവൽമാലാഖ ഡാനിയേലിൽ കൂടി ആത്മീയതയുടെ ആദ്യപാഠങ്ങൾ നൽകുന്നു. അതോടൊപ്പം വാസുലയെ ശുദ്ധീകരിക്കുന്ന പ്രക്രിയയും തുടങ്ങുന്നു. ഏതാണ്ട് 1986 അവസാനത്തോടുകൂടി ദൈവത്തിന്റെ സന്ദേശങ്ങൾ വാസുലാക്ക് നല്കിത്തുടങ്ങുന്നു.

1986 അവസാനം മുതൽ 1996 നവംബർ വരെ വാസുലയിലൂടെ ലോകത്തിനു ദൈവം നൽകുന്ന സന്ദേശങ്ങൾ "ദൈവത്തിലുള്ള യഥാർത്ഥ ജീവിതം" ("True Life in God ") എന്ന പേരിൽ 9 വാല്യങ്ങളായി ഇംഗ്ലീഷിനെക്കൂടാതെ ലോകത്തിലെ അനേക ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ആത്‌മീയമായി യാതൊന്നും അറിവില്ലാത്ത, വെറും പിച്ചവെച്ചു നടക്കുന്ന ഒരു കുഞ്ഞിനെ ഇത്ര വലിയ ഒരു ഔത്യത്തിനായി ദൈവം എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നതാണ് സ്വാഭികമായി ഉയരുന്ന ഒരു ചോദ്യം. എത്ര പാപിയെയും ദൈവം അളവില്ലാത്ത സ്നേഹിക്കുന്നു, തന്നിലേക്ക് ആകർഷിക്കുന്നു എന്നതാണ് ദൈവം തന്നെ നൽകുന്ന ഉത്തരം. സന്ദേശങ്ങൾ ലഭിക്കുന്ന വിധം. ആത്മാവിന്റെ കണ്ണുകള്കൊണ്ടാണ് വാസുലാ ദൈവത്തെ കാണുന്നത്. വാസുലായുടെ കൈകൾ ചലിപ്പിച്ചുകൊണ്ടു ദൈവം തന്നെയാണ് സന്ദേശങ്ങൾ എഴുതിപ്പിക്കുന്നത്. സന്ദേശങ്ങളുടെ കൈയെഴുത്തിനെ രൂപാന്തരപ്പെട്ട കൈയെഴുത്ത് (Transformed Handwriting ) എന്ന് വിളിക്കാവുന്നതാണ്.

 

വാസുലയുടെ സ്വന്തം കൈയെഴുത്തുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ്. ദൈവത്തിലുള്ള യാഥാർത്ഥജീവിതം എന്താണെന്ന് ഈശോ വ്യക്തമാക്കുന്നു ഏതാനും ആശയങ്ങൾ

1 . നിങ്ങൾ പരിശുദ്ധരായി ജീവിക്കേണ്ടതിനു ഞാൻ പരിശുദ്ധനാണെന്നു നിങ്ങളെ ഞാൻ ഓർമിപ്പിക്കുന്നു.

2 . ഞാൻ സ്നേഹമാണ്. സ്നേഹത്തിന്റെ ഉറവിടമായ എന്റെ അടുക്കലേക്കു വരുക.

3 . വാത്സല്യത്തിന്റെയും സമാധാനത്തിന്റെയും സമുദ്രമായ എന്നിൽ മുങ്ങുക.

4 . എന്റെ അനന്തമായ കരുണയിലും സ്നേഹത്തിലും വിശ്വസിക്കുക; പ്രത്യാശിക്കുക.

5 . എന്റെ തിരുഹൃദയത്തിൽ ആശ്രയിക്കുക.

6 . എന്റെ തിരുഹൃദയത്തെ പ്രസാദിപ്പിക്കുക.

7 . ഇപ്പോഴും എന്റെ സാനിധ്യം അനുസ്മരിച്ചുകൊണ്ട് എന്നെ അനുഭവിക്കുക.

8 . നിരന്തരം പ്രാർത്ഥിച്ചുകൊണ്ട് എന്നോട് ദൃഢമായ ബന്ധത്തിലായിരിക്കുക.

9 . ശിശുക്കളെപ്പോലെ വിശ്വസിച്ചുകൊണ്ട് എന്റെ തിരുഹൃദയത്തെ പ്രസാദിപ്പിക്കുക.

10 . ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക.

11 നിങ്ങളെ ദ്രോഹിക്കുന്നവരോട് ഹൃദയപൂർവം ക്ഷമിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക.

12 തിന്മക്കു പകരം നന്മ ചെയ്യുക 13 എന്റെ വചനം വായിച്ചു ധ്യാനിക്കുകയും അത് പ്രഘോഷിക്കുകയും ചെയ്യുക. എന്റെ വചനം പാലിക്കുക.

14 ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഐക്യപ്പെട്ടു ഒന്നായിരിക്കുക.

15 എന്റെ ആത്മാവിനു നിങ്ങളിൽ നിശ്വസിക്കേണ്ടതിനു ചെറുതായി നിൽക്കുക. പരിശുദ്ധാത്മാവിനെ നിർവീര്യമാക്കരുത്.

16 . സമാധാനത്തിന്റെയും സ്നേഹത്തിന്റെതുമായ എന്റെ സന്ദേശം പ്രചരിപ്പിക്കുക.

17 . ജപമാല ഭക്തിപൂർവ്വം ധ്യാനിക്കുക; പ്രാർത്ഥിക്കുക; മാതാവിനെ ബഹുമാനിക്കുക 18 ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക

19 അനുതപിക്കുക കൂടെക്കൂടെ കുമ്പസാരിക്കുക, പാപം ഉപേക്ഷിക്കുക

20 ഹൃദയ നൈര്മല്യത്തോടെ എന്റെ തിരുശരീരം ഭക്ഷിക്കുകയും എന്റെ തിരുരക്തം പാനം ചെയ്യുകയും ചെയ്യുക

21 സഭയുടെ ഐക്യത്തിനുവേണ്ടി നിങ്ങൾ ചെയ്യുന്ന ഓരോ ചെറിയ പ്രാര്തനകളെയും പ്രവർത്തനങ്ങളെയും ഞാൻ അനുഗ്രഹിക്കും അടിസ്ഥാന പ്രമേയം "കലാവസാനം ഏറ്റം അടുത്തിരിക്കുന്നു" (The End of Time is at hand). മാനസാന്തരപ്പെട്ട് സ്നേഹത്തിന്റെ ഉറവിടമായ ദൈവത്തിങ്കലേക്കു തിരിയുക.

 

വി.ജെട്രൂഡിന് (St.Gertrude 1257 - 1302) മാത്രമേ ഇത്ര അമൂല്യവും ബൃഹത്തവുമായ സന്ദേശങ്ങൾ ഇതിനുമുൻപു നൽകിയിട്ടുള്ളൂ. (വാല്യം 8, നോട്ടുബുക് 76 , പേജ് 63 - 64 ) "വാസുലാ, ഞാൻ നിനക്ക് സ്വർഗീയനിക്ഷേപങ്ങൾ മുഴുവനായി നല്കിക്കഴിഞ്ഞില്ലേ? മനുഷ്യദൃഷ്ടിയിൽ നിന്ന് ഇത്രയും നാൾ മറച്ചുവച്ചിരുന്ന അപരിമിതമായ ഈ നിക്ഷേപം അവളെ അത്ഭുതപരവശയാക്കുകയും അവളുടെ ഹൃദയം ആനന്ദത്താൽ നിരക്കുകയും ചെയ്തു. "അപരിമിതമായ ഈ നിക്ഷേപം നിങ്ങളുടെ ഈ കാലയളവിലേക്ക് സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. യുഗാവസാനത്തിൽ ജീവിക്കുന്ന നിങ്ങളുടെ തലമുറയ്ക്ക് വേണ്ടി എന്റെ തിരുഹൃദയം ഈ നിക്ഷേപം കരുതിവച്ചിരിക്കുകയായിരുന്നു." ഏറ്റവും വലിയ മിസ്റ്റിക്കുകളിൽ ഒരാളായ വി.ജെട്രൂഡിന് വിശുദ്ധ യോഹന്നാൻ ശ്ലീഹാ വഴിയാണ് ഈ ദര്ശങ്ങൾ ലഭിക്കുന്നത്.

 

എന്തുകൊണ്ടാണ് ഇത്ര വലിയ സ്വർഗീയ നിക്ഷേപത്തെക്കുറിച്ചു യോഹന്നാൻ ശ്ലീഹ മുന്പെനും പറയാതിരുന്നത് എന്ന ചോദ്യത്തിന് മറുപടിയായി ശ്ലീഹ ഇപ്രകാരം പറയുന്നു. "സൃഷ്ടിയില്ലാത്ത പിതാവാം ദൈവത്തിന്റെ വചനത്തെക്കുറിച്ചു ലോകാവസാനം വരെ മാനവജാതിക്കു ദ്യാനിക്കുവാൻ തക്ക ലളിതമായ വചനം നല്കുകയെന്നതായിരുന്നു സഭയുടെ ആരംഭഘട്ടത്തിൽ എനിക്കുള്ള ദൗത്യം. എന്നാൽ, യേശുവിന്റെ തിരുഹൃദയ സ്പന്ദനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആധുനിക കാലത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്. ഇതിനോടകം ദൈവസ്നേഹത്തിൽ മരവിപ്പ് വന്നു കഴിയുന്ന ആധുനിക ലോകത്തിനു തിരുഹൃദയ നിക്ഷേപങ്ങൾ വഴിയായി വീണ്ടും ചൂടും വെളിച്ചവും ലഭിക്കാൻവേണ്ടി ഇപ്രകാരം ക്രമീകരിക്കപ്പെട്ടിരിക്കുന്നു." (St.Gertrude 1257 - 1302) (Legatus Divine Pietatis, BK IV, Ch.IV)

സന്ദേശങ്ങളിൽ പറയുന്ന പ്രധാന വിഷയങ്ങൾ

1 . കാലാവസാനം ഏറ്റം സമീപിച്ചിരിക്കുന്നു. മാനസാന്തരപ്പെടുക, ദൈവത്തിങ്കലേക്കു തിരിയുക

2 . കുഞ്ഞുങ്ങളെപ്പോലെയുള്ള വിശ്വാസം ഉണ്ടായിരിക്കണം

3 . നമ്മോടുള്ള കർത്താവിന്റെ അവര്ണനീയമായ സ്നേഹം

4 . കർത്താവിന്റെ ഇന്നത്തെ ഗത്സമേൻ അനുഭവം

5 . തിരുഹൃദയം - എല്ലാ സ്വർഗീയ നിക്ഷേപങ്ങളുടെയും ഉറവിടം 6. പരിശുദ്ധ മാതാവ് - സ്വർഗീയ റാണിയായ മാതാവ്

7 . "ഞങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങൾ അവസാനം വിജയിക്കും "

8 . ഫാത്തിമ, ലൂർദ്, ഗരാബന്താൾ(സ്പെയിൻ) സന്ദേശങ്ങൾ അത്യന്തം ഗൗരവുമായി എടുക്കണം.

9. സഭയുടെ ഐക്യം - തന്റെ ശരീരമായ സഭ ഒന്നിക്കണമെന്നുള്ള കർത്താവിന്റെ ഉത്കടമായ ദാഹം.

10. വെളിപാടുപുസ്തകത്തിൽ അന്തരാർത്ഥം അനാവരണം ചെയ്യുന്നു. 11. റക്ഷ്യ യെപ്പറ്റിയുള്ള പ്രവചങ്ങൾ - കർത്താവിന്റെ വലിയ പ്രതീക്ഷകൾ

12. സ്വർഗം, നരകം, ശുദ്ധീകരണ സ്ഥലം ഇവയുടെ വിവിധ ദർശനങ്ങൾ

 

ഏറ്റവും അടിയന്തിര സന്ദേശം 10.05.1995 ലെ സന്ദേശം "വാസുലാ, സാത്താന്റെ കോട്ടകൾ ശക്തിപ്രാപിക്കുന്നതു നീ കാണുന്നുവല്ലോ, അതുകൊണ്ടാണ് ഞാൻ എന്റെ ദിവസം ദ്രുത ഗതിയിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്, മനുഷ്യകുലം അറിയട്ടെ." ഞാൻ കുറച്ചു നാൾ മുമ്പ് നിന്നോട്, നിങ്ങൾ നിർണായക സംഭവങ്ങളുടെ വാതിൽക്കൽ എത്തിയിരിക്കുന്നതിനാൽ എനിക്കുവേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളുടെ വേഗത കൂട്ടാൻ ആവശ്യപ്പെട്ടു. പിന്നീട് ഞാൻ വന്നു പറഞ്ഞു, നിങ്ങൾ ഭയങ്കര പീഡകളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന്. എന്നാൽ ഇപ്പോൾ ഞാൻ പറയുന്നു. നിങ്ങള്ക്ക് ആശ്വാസം ലഭിക്കേണ്ടതിനായി, എനിക്ക് സൗരഭ്യവാസന അർപ്പിച്ചുകൊണ്ട് ദിവസവും പ്രാർത്ഥിക്കുക, എന്റെ മകളെ, ദുഃഖം കടന്നുവരുന്നു, ഞാൻ നിന്നോട് മുൻകൂട്ടി കല്പിച്ച തിന്മയുടെ അന്ധകാരം(വെളിപാട്പുസ്തകം, അദ്ധ്യായം 11, ദാനീയേൽ പ്രവചനം 7 :25, 12:7,11, 12 കാണുക ) എന്റെ തിരുനിവാസത്തിനുള്ളിലേക്കു ( മാർച്ചുമാസം അവസാനത്തോടെയാണ് യൂറോപ്പിൽ വസന്തകാലം ആരംഭിക്കുന്നത് ) പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നര വർഷക്കാലം നിങ്ങളുടെമേൽ വന്നുകഴിഞ്ഞു; ഈ വസന്തകാലത്തിന്റെ (spring season ) ആരംഭത്തോടുകൂടി ഈ നാഴിക നിങ്ങളുടെമേൽ വന്നു കഴിഞ്ഞു; നിങ്ങളുടെ തലമുറ ദുഃഖങ്ങളുടെയും പീഡകളുടെയും തുടക്കത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞു, അതിഭയങ്കരമായ തിന്മയുടെ ഈ സമയങ്ങൾ, ശൂന്യമാക്കുന്ന മ്ലേച്ഛതയുടെ സമയങ്ങൾ, നിഴലുകളുടെയും മൃഗത്തിന്റെയും സമയങ്ങൾ, മൂന്നു പ്രാവശ്യം സാത്താനാൽ ശപിക്കപ്പെട്ട സമയങ്ങൾ, എന്റെ ദൂതന്മാരെയും, വിശുദ്ധരെയും സാത്താൻ പീഡിപ്പിക്കുന്ന സമയങ്ങൾ" (വാല്യം 8, നോട്ടുബുക്ക്‌ 78 , പേജ് 55 - 56), " കാലാവസാനം ഏറ്റവും അടുത്തിരിക്കുന്നതിനാൽ പ്രാർത്ഥിക്കുകയും പാപപരിഹാരം ചെയ്യുകയും ചെയ്യുക" (വാല്യം 1 , നോട്ടുബുക്ക്‌ 15 , പേജ് 39), ഈ മുന്നറിയിപ്പ് ഉടനീളം കാണാവുന്നതാണ്. "ഒരുദിവസം എന്റെ സഭ ആനന്ദാശ്രുക്കളാൽ നിറയും, എന്തെന്നാൽ എന്റെ നിത്യമായ സ്നേഹത്താൽ പറഞ്ഞിരുന്നതും മുമ്പേ ഞാൻ ഈ വിശ്വാസ രാഹിത്യത്തിനു അറുതിവരുത്തും" (വാല്യം 8, നോട്ടുബുക്ക്‌ 75 , പേജ് 53 ) "ഞാൻ നിങ്ങളുടെമേൽ വരുത്തുവാൻ പോകുന്ന ഭയങ്കര സംഭവങ്ങളെക്കുറിച്ചു എനിക്ക് അത്യധികമായ ദുഖമുണ്ട് ..... എന്നാൽ എന്റെ മുന്നറിയിപ്പുകൾ ആരും ശ്രദ്ധിക്കുന്നില്ലെങ്കിൽ എനിക്ക് എന്ത് ചെയ്യുവാൻ കഴിയും?" (വാല്യം 8, നോട്ടുബുക്ക് 76, പേജ് 47 - 51) "മൂന്നര വര്ഷക്കാലത്തേക്കു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഒന്നും നിങ്ങൾക്കു പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. എന്നാൽ എന്റെ സ്വന്തം കയ്യാൽ 6 )o മുദ്ര തുറക്കപ്പെടുന്നതോടുകൂടി ഈ നിശബ്ദത ഭഞ്ജിക്കപ്പെടുന്നതാണ്. (വാല്യം 8, നോട്ടുബുക് 77, പേജ് 60) വെളിപാട് പുസ്തകം 6 :12 -17 കാണുക "എന്റെ ക്ഷമ വലുതാണ്, എന്നാൽ എന്റെ നീതിയും അതുപോലെ തന്നെ വലുതാണ്" (ജനുവരി 7, 1995, നോട്ടുബുക് 76, പേജ് 1 ) " എന്റെ ശേഷിപ്പിനെപ്രതി ഞാൻ എന്റെ പദ്ധതി ദ്രുതഗതിയിലാക്കും" (ജനുവരി 12, 1995 ), നോട്ടുബുക്ക്‌ 76 , പേജ് 14 - 15) "അതുകൊണ്ടു ഉണർന്നിരിക്കുക ...... വളരെവേഗം, അതെ നിങ്ങളുടെ "വേഗം" തന്നെ, ഞാൻ സംസാരിക്കും, എന്റെ ശബ്ദം അഗ്നി ആയിരിക്കും" (ജനുവരി 12 , 1995), നോട്ടുബുക് 76, പേജ് 15 ) "രാത്രി ഇതാ വന്നു കഴിഞ്ഞിരിക്കുന്നു ... എന്നാൽ നിങ്ങൾ ഇപ്പോഴും മനസാന്തരത്തിൽ നിന്ന് എത്രയോ അകലെയാണ്" (ജനുവരി 19 , 1995, നൊട്ട്ബുക് 76, പേജ് 22 ) "എന്റെ വചനം ദിവസവും പ്രസംഗിക്കുന്ന നിങ്ങള്ക്ക് എന്തുകൊണ്ട് കാലത്തെയും അടയാളങ്ങളെയും തിരിച്ചറിയുവാൻ കഴിയുന്നില്ല " (ജനുവരി 19, 1995, നോട്ടുബുക് 76, പേജ് 29 )



 













Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading