Home | Community Wall | 

Kerala.myparish.net
Posted On: 03/04/19 23:28

 

'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം' (വാസുലാ റീഡൻ ) വാല്യം 1

സാത്താൻ റ ശക്തമായ ആക്രമണം, യേശുവിന്റെ മറുപടി. വാസു ലാ ഞാൻ നിനക്ക് നൽകുന്ന ഈ വാക്കുകൾ പ്രസിദ്ധപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ആ വാക്കുകൾ എല്ലായിടത്തും വ്യാപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. "കർത്താവായ ഞാൻ ഗരബന്ദാളിലെ എൻറെ മക്കളെ അനുഗ്രഹിക്കുന്നു ."

വാസു ലാ അവരെ അനുഗ്രഹിക്കുക, അവരെ ഐക്യപ്പെടുത്തുക.

പെട്ടെന്ന് എല്ലാ പിശാചുക്കളും നരകത്തിൽ നിന്ന് പുറത്തുവന്നു.

സാത്താൻ കോപം കൊണ്ട് അലറി. അവൻറെ അനുയായികളും കോപവെറി പൂണ്ടു . അവർക്കെല്ലാം പേരുകളുണ്ട്.

എന്നെ ആക്രമിച്ചുകൊണ്ടിരിക്കുന്ന വരെയും ഞാൻ അറിയുന്നുണ്ട്. (സാത്താൻറെ വെറുപ്പും അലറി കൊണ്ടുള്ള സംസാരങ്ങളും വാസു ലയെ കേൾപ്പിക്കുന്നു ഈശോ ) ഇപ്പോൾ നീ അവൻറെ വെറുപ്പ് കേട്ടിരിക്കുന്നു.നിന്നെക്കൊണ്ട് എഴുത്തു നിർത്തിക്കാൻ എന്ത് ദൃഢനിശ്ചയത്തോടെ കൂടിയാണ് അവൻ നിൻറെ പിന്നാലെ കൂടിയിരിക്കുന്നത് എന്ന് നീ മനസ്സിലാക്കണം.

ഞാൻ യേശു നിന്നെ സ്നേഹിക്കുകയും എന്റെ ദൃഷ്ടിയിൽ നിന്ന് ഒരു നിമിഷം പോലും നിന്നെ വിട്ടുകളയാതെ എൻറെ ചിറകുകളുടെ കീഴിൽ നിന്നെ സംരക്ഷിക്കുകയും ചെയ്യുന്നു. വാസു ലാ ഒരിക്കലും നിരാശപ്പെടരുത്. ഒരിക്കലും. ഞാൻ നിന്നോട് കൂടെയുണ്ട്. എന്റെ കുരിശ് നമ്മൾ ഒരുമിച്ചു വഹിച്ചു കൊണ്ടിരിക്കുന്നു. വാസു ലാ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ വന്നു നിന്നെ എടുത്തുകൊള്ളുന്നതു വരെ നീ എന്നിൽ അന്ധമായി വിശ്വസിക്കുക.വാസു ലാ . യേശുവേ അങ്ങേയ്ക്ക് എന്നോട് അപ്രീതി തോന്നിയ അവസരങ്ങൾ ഉണ്ടായിരുന്നു എന്ന് ഞാനറിയുന്നു. പുഷ്പമേ നീ ദുർബലയാണ്. നിൻറെ ദൗർബല്യം മൂലമാണ് ഞാൻ ആകർഷിക്കപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ടവളെ ഇവയെല്ലാം ഞാൻ അറിയുന്നില്ലേ? ഞാനാണ് നിൻറെ ശക്തി.

വാസുലാ ഗരബന്ദാൾ അൽഭുതങ്ങളുടെ തുടർച്ചയാണ്. ഈ അൽഭുതങ്ങളുടെ ഇടയിൽ ഞാൻ മറ്റ് അടയാളങ്ങളും നൽകിക്കൊണ്ടിരിക്കുന്നു. ഏത് അത്ഭുതങ്ങളാണെന്ന് അങ്ങ് എഴുതാമോ? എഴുതുക: ലൂർദ് ,പിന്നീട്ഫാത്തിമ, ഇപ്പോൾ സാൻ സെബാസ്റ്റ്യനിലെ ഗരബന്ദാൾ എന്ന് നീ എഴുതണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ മഹത്വപ്പെടുത്തുക ! ഞാനാണ് ഈ ലോകത്തിന് റ പ്രകാശം എന്ന് ഓർക്കുക. ഞാൻ സ്നേഹത്തിൻറെ ഒരു ദൈവവും അതേസമയം നീതിയുടെ ദൈവവുമാണ്. ഇതിനെ തടയുവാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും ? ഐക്യപ്പെട്ട് ഒന്നായി കൊണ്ട് പരസ്പരം സ്നേഹിച്ചു കൊണ്ടും, എന്നിൽ വിശ്വസിച്ചുകൊണ്ടും, എൻറെ സ്വർഗ്ഗീയ പ്രവർത്തികളിൽ വിശ്വസിച്ചുകൊണ്ടും നിങ്ങളെല്ലാവരിൽ നിന്നും നിന്നു ഇപ്പോൾ വളരെ വലിയ മാറ്റം ആവശ്യമായിരിക്കുന്നു. എന്തെന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെ മദ്ധ്യേ ഉണ്ട്.

 

12.9.1987 ആത്മാവിന്റ പഠിപ്പിക്കലും തത്ത്വശാസ്ത്രവും തമ്മിലുള്ള വ്യത്യാസം. എന്നോടൊപ്പം ആയിരിക്കുവാൻ ആത്മാർത്ഥത എപ്പോഴും ഒരു വഴി കണ്ടെത്തുന്നു .എന്നെ സ്നേഹിക്കുകയും എന്നോട് വിശ്വസ്ത ആയിരിക്കുകയും ചെയ്യുക കുഞ്ഞേ. ബുദ്ധിമാന്മാരുടെ ദൃഷ്ടികളിൽ എൻറെ പ്രവർത്തികൾ കാണപ്പെടുന്നില്ല. അവരിൽ നിന്ന് ഞാൻ അവയെ മറച്ചുവച്ചിരിക്കുന്നു. മറഞ്ഞിരിക്കുന്ന എന്റെ ജ്ഞാനം ഞാൻ വിനീതർക്കും ചെറു ശിശുക്കൾക്കും നൽകുന്നു. മകളെ ഞാൻ ആത്മാവാണ്. ആത്മാവ് ആത്മാവിനോട് എന്നതുപോലെയാണ് നിന്നെ പഠിപ്പിച്ചു കൊണ്ട് ഞാൻ നിന്നെ സമീപിച്ചിട്ടുള്ളത് .എൻറെ പ്രബോധനങ്ങൾ നിനക്ക് നൽകപ്പെട്ടത് ആത്മീയമായിട്ടാണ്. തത്ത്വശാസ്ത്രം പഠിപ്പിക്കുന്ന രീതിയിലല്ല.വാസു ലാ സംഭവിക്കാനിരിക്കുന്നവയെ പറ്റി അറിവുള്ളവളായിരിക്കുക. എന്തെന്നാൽ ആത്മീയനല്ലാത്ത ഒരു മനുഷ്യൻ ഈ പ്രവർത്തികളെ ദൈവാത്മാവിൽ നിന്നുള്ള പ്രവർത്തികൾ ആയിട്ട് സ്വീകരിക്കുകയില്ല. അവൻ അവയെ നിഷേധിക്കും. ആത്മാവിന്റ വഴികളിലൂടെ മാത്രമേ ഇവ ഗ്രഹിക്കുവാൻ സാധിക്കുകയുള്ളൂ എന്നത് കാരണം അവ അവന്റ അറിവിന് അതീതമാണ്. ബുദ്ധിമാന്മാർ എന്താണ് ചിന്തിക്കുന്നതെന്ന് കർത്താവായ ഞാൻ അറിയുന്നു. സത്യമായി ഞാൻ നിന്നോടു പറയുന്നു അവർ എന്നിൽ മതിപ്പുളവാക്കുന്നില്ല. സ്വർഗ്ഗസ്ഥനായ പിതാവേ, "മനുഷ്യരെ എൻറെ നാശത്തിന് കാരണമാകുവാൻ അനുവദിക്കരുതേ. അങ്ങ് ഇതിനകം എനിക്ക് നൽകിയിരിക്കുന്നത് എടുത്തു മാറ്റുവാൻ അവരെ അനുവദിക്കരുതേ. അങ്ങയുടെ സ്വർഗീയ പ്രവർത്തികളുടെ നേർക്ക് തങ്ങളുടെ ഹൃദയങ്ങളും കണ്ണുകളും അടക്കുന്ന അവരുടെ നിർവികാരതയെ ഞാൻ ഭയപ്പെടുന്നു. ഞാൻ വളരെ ബലഹീനയും പെട്ടെന്ന് മുറിപ്പെടുന്നവളുമാണ്. ഒരു ഈറ്റ ഒടിക്കുന്ന ലാഘവത്തോടെ ഒറ്റ വാക്കുകൊണ്ട് എന്നെ മുറിപ്പെടുത്താൻ അവർക്ക് കഴിയും." ഓ ,വാസു ലാ , വാസു ലാ എൻറെ കരം പിടിക്കുക. അവർ നിന്നെ പീഡിപ്പിക്കുകയാണെങ്കിൽ അവർ എന്നെ ആയിരിക്കും പീഡിപ്പിക്കുക. അവർ നിന്നെ പരിഹസിക്കുക ആണെങ്കിൽ അവർ എന്നെയായിരിക്കും പരിഹസിക്കുക .'സ്നേഹം സഹിക്കുന്നു

 

. നോട്ടുബുക്ക് 16: ഗര ബന്ദാളിന്റ സന്ദേശം സഭ അംഗീകരിക്കണം. എൻറെ തെരഞ്ഞെടുക്കപ്പെട്ട ആത്മാക്കൾക്ക് എൻറെ മാതാവ് പ്രത്യക്ഷപ്പെട്ട് അവരെ തന്റ വര പ്രസാദത്താൽ പ്രൊജ്വലിപ്പിക്കുമ്പോഴെല്ലാം ഞാനും എൻറെ മാതാവിൻറെ സവിധത്തിൽ നിലയുറപ്പിച്ചിരിക്കുമായിരുന്നു. പക്ഷേ അത് ആരുടേയും കണ്ണിൽ പെട്ടിരുന്നില്ല. എന്നെ മഹത്വപ്പെടുത്തുന്നവരെ അനുഗ്രഹിക്കാൻ ഒരു ശിശുവായിട്ടായിരിക്കും ഞാൻ പ്രത്യക്ഷപ്പെട്ടിരിക്കുക. മകളെ ഈ ദർശനങ്ങൾ നടന്ന ഈ സ്ഥലങ്ങൾ കൂടുതൽ ആദരിക്കപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു .പരിശുദ്ധ സിംഹാസനം ഈ വിശുദ്ധ സ്ഥലങ്ങളെ ആശീർവ്വദിച്ചുകൊണ്ട് ആ വഴിക്ക് എന്നെ ബഹുമാനിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.വാസു ലാ ലൂർദും ഫാത്തിമയും അല്ല ഞാൻ ഉദ്ദേശിക്കുന്നത് ,ഗരബന്ദാളിനെയാണ് .ഗരബന്ദാളിൻ റ ദർശനങ്ങളെ മഹത്വപ്പെടുത്തുവാൻ ആയി ഞാൻ വരുന്നു. ഈ സ്ഥലത്തെ പറ്റി എൻറെ പുരോഹിത സമൂഹം എന്നെ വേദനിപ്പിക്കുമാറ് സത്യം വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചും പ്രഖ്യാപിച്ച തൊക്കെയും തിരുത്തി ആ സ്ഥലത്തെ ആശീർവ്വദിക്കുവാൻ പരിശുദ്ധ സിംഹാസനം തയ്യാറാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. സംശയങ്ങൾ ഉന്നയിച്ചും അധിക്ഷേപങ്ങൾ ചൊരിഞ്ഞും പ്രസ്തുത ദർശനങ്ങളെ ധിക്കരിക്കുന്നവരുടെ തനിനിറം വെളിപ്പെടുത്തി പ്രസ്തുതദർശനങ്ങളുടെ ഉണ്മ ഉറപ്പുവരുത്തുവാൻ വേണ്ടത് എനിക്കുവേണ്ടി എൻറെ പരിശുദ്ധ സിംഹാസനത്തിന് ചെയ്തുകൂടെ? ഞാൻ നൽകിയിട്ടുള്ള അടയാളങ്ങൾ സ്വീകരിച്ചു വലിയതോതിൽ ലോകമാസകലം വ്യാപിപ്പിക്കുവാൻ പരിശുദ്ധ സിംഹാസനം ജാഗ്രത്താകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ ഭൂമി ഫല ഭൂയിഷ്ഠമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |