Home | Community Wall | 

Kerala.myparish.net
Posted On: 12/05/19 13:27

 

ഒരാൾ ഒരു സിനിമ പടച്ചുവിട്ട് കത്തോലിക്കാസഭയെ അവഹേളിക്കുമ്പോൾ, അതിനെതിരെ കത്തോലിക്കർ പ്രതികരിക്കുന്നതിനെ 100% പിന്തുണയ്ക്കുന്നു... എന്നാൽ, സഭയെ സഭയ്ക്കുള്ളിൽ നിന്നു തന്നെ അവഹേളിക്കുന്ന ഒരു അവിശുദ്ധ അധികാരവർഗ്ഗം നിലനിൽക്കുന്നതിനെ ഈ പ്രതികരണക്കാർ കാണുന്നില്ല! എതിർക്കുന്നില്ല! പ്രതികരിക്കുന്നില്ല! എന്നാൽ, സഭയെ നയിക്കേണ്ട സഭാധികാരികളിൽ ചിലർ സാത്താനികതയും അവിശ്വസ്ഥതയും സഭാനിയമങ്ങളിൽ / സഭാമക്കളിൽ കുത്തിത്തിരുകുമ്പോൾ, ഈ കപട പ്രതികരണ കത്തോലിക്കർക്ക് "വിധേയത്വം'' മൂലം നാവ് അനങ്ങില്ല...! കപട സഭാ സ്നേഹികൾക്ക് ഇവിടെ കുറിച്ചിരിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടോ? അറിഞ്ഞാൽ തന്നെ, തെറ്റായ പ്രബോധന വാഹകരെ സഭയിൽ നിന്നു പുറത്താക്കാൻ പ്രതികരിക്കുമോ? "പിശാചിന്റെ പരിശുദ്ധരായ" കപട സഭാസ്നേഹികൾ വായിച്ചറിയുക: Quote: "കത്തോലിക്ക സഭയിൽ ഗുരുതരമായ തെറ്റായ പഠനം പ്രചരിപ്പിക്കപ്പെടുന്നു ! ഏതാണ് ആ തെറ്റായ പഠനം ? ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ത്രിയേക ദൈവവും ലോകത്തിലെ ഒരു പ്രമുഖ മതത്തിലെ വിശ്വാസികൾ (അവർ "ഏകദൈവ " വിശ്വാസികൾ എന്നവകാശപ്പെടുന്നുണ്ട്) ആരാധിക്കുന്ന ദൈവവും ഒരേ ദൈവമാണ് എന്ന തെറ്റായ പഠനം ഔദ്യോഗികമായി തന്നെ ഈ കാലയളവിൽ ക്രിസ്തു വിശ്വാസികളുടെ ഇടയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ പ്രമുഖ മതം യേശുക്രിസ്തുവിനെ ദൈവമായിട്ടോ, രക്ഷകനായിട്ടോ ഏറ്റുപറയുന്നില്ല എന്നു മാത്രമല്ല, യേശുക്രിസ്തുവിനെ ദൈവമായിട്ട് ഏറ്റു പറയുന്നത് "ദൈവനിന്ദ " ആയി പരിഗണിക്കുകയും ചെയ്യുന്നുണ്ട് ! ബൈബിളിലെ ഒരൊറ്റ വചനം മാത്രംമതി ക്രിസ്ത്യാനി വിശ്വസിക്കുന്ന ഏക ദൈവവും ആ പ്രമുഖ മതം വിശ്വസിക്കുന്ന 'ഏക ദൈവവും' വ്യത്യസ്തമാണ് എന്നു കാണിക്കാൻ! "പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും" (1 യോഹ 2:23). ഈ തിരുവചനത്തിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്! ആ പ്രമുഖ മതം പുത്രനായ ദൈവത്തെ നിഷേധിക്കുന്നതു കൊണ്ട് (യേശു ക്രിസ്തുവിനെ ഒരു പ്രവാചകനായി ആ പ്രമുഖ മതം സ്വീകരിച്ചാലും, ആ പ്രവാചകന്റെ അമ്മയെ മറിയം എന്ന് വിളിച്ചാലും, അതൊന്നും യേശുവിന്റെ ദൈവത്വത്തിനും പരിശുദ്ധ അമ്മയ്ക്കും പകരം ആകില്ല!) അവർക്ക് പിതാവായ ദൈവവുമില്ല. അങ്ങനെ വരുബോൾ ദൈവത്തെ കുറിച്ചുള്ള ക്രിസ്തീയ വിശ്വാസവും ആ പ്രമുഖ മതത്തിന്റെ 'വിശ്വാസവും' രണ്ടാണ് എന്ന് കാണാം. അവ തമ്മിൽ ബന്ധമില്ല എന്നു മാത്രമല്ല, അവ പരസ്പര വിരുദ്ധവുമാണ്. വിശ്വാസത്തിലുള്ള ഈ വേർതിരിവ് ഒരോ ക്രിസ്തു വിശ്വാസിയും തെറ്റുകൂടാതെ ഈ കാലഘട്ടത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. പുത്രനായ ദൈവവും പിതാവായ ദൈവവും തമ്മിലുള്ള വേർപെടുത്താനാവാത്ത ബന്ധത്തെ കാണിക്കുന്ന അനേകം വചനങ്ങൾ ബൈബിളിൽ ഉണ്ട്. അവയിൽ ചിലത് താഴെ പറയുന്നു. 1) "ഞാനും പിതാവും ഒന്നാണ് "(യോഹ. 10: 30) കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇങ്ങനെ പറയുന്നു: '..... ത്രിത്വത്തിലെ ഓരോ വ്യക്തിയും പൂർണ്ണമായും മുഴുവനായും ദൈവമാണ്. പുത്രൻ എന്തായിരിക്കുന്നുവോ അതു തന്നെയാണു പിതാവ്; പിതാവ് എന്നായിരിക്കുന്നുവോ അതു തന്നെയാണു പുത്രൻ; പരിശുദ്ധാത്മാവ് എന്തായിരിക്കുന്നുവോ അതു തന്നെയാണു പിതാവും പുത്രനും. '(CCC 253). അങ്ങനെയാണെങ്കിൽ ആ പ്രമുഖ മതം, പുത്രനും ദൈവവുമായ യേശുക്രിസ്തുവിനെ നിഷേധിച്ചാൽ, പിതാവിനെ അതുവഴി നിഷേധിക്കുകയാണ് എന്ന് മതബോധന ഗ്രന്ഥം വ്യക്തമായി പറയുന്നു. അതുകൊണ്ട് പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ ത്രിയേക ദൈവവും ആ പ്രമുഖ മതം വിശ്വസിക്കുന്ന 'ദൈവവും' ഒന്നല്ല. 2) "എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു." (യോഹ .12:45). ".....എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു .... "(യോഹ 14: 9 ) പിതാവിനെ ലോകത്തിന് വെളിപ്പെടുത്തിയത് യേശുക്രിസ്തുവാണ്. ആ വെളിപ്പെടുത്തൽ പൂർണ്ണവുമാണ്. ഇനി വേറെ ഒരു വെളിപെടുത്തലിന്റെ ആവശ്യമില്ല. നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ മഹത്വപൂർണമായ പ്രത്യക്ഷീകരണത്തിനു മുമ്പ് പുതിയൊരു പരസ്യാവിഷ്കരണം പ്രതീക്ഷിക്കാനില്ല - (Dei Verbum - ദൈവാ വിഷ്കാരത്തെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യൂഷൻ - രണ്ടാം വത്തിക്കാൻ കൗൺസിൽ). പിതാവിനെ മറ്റൊരു വെളിപ്പെടുത്തൽ വഴി ഇനിയും പ്രതീക്ഷിക്കാനാവാത്ത വണ്ണം പൂർണ്ണമായും യേശുക്രിസ്തു വെളിപ്പെടുത്തിയിരിക്കെ, ആ യേശുക്രിസ്തുവിനെ നിഷേധിക്കുക എന്നു പറഞ്ഞാൽ, പിതാവിനെ നിഷേധിക്കുന്നതിന് തുല്യമാണത്. ആ പ്രമുഖ മതം അതാണ് ചെയ്യുന്നത്. അവർക്ക് അതിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ക്രിസ്ത്യാനി എന്തിനാണ് അതിന് "ചൂട്ടു പിടിക്കുന്നത്? " ഇതെങ്ങനെ ഒന്നാകും? 3 ) ".....എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല." (യോഹ 14:6). പിതാവിലേക്ക് എത്താനുള്ള വഴിയും, സത്യവും, ജീവനും യേശുക്രിസ്തുവായിരിക്കെ, യേശു ക്രിസ്തുവിനെ നിഷേധിച്ചാൽ പിന്നെ പിതാവിന്റെ അടുക്കലേക്ക് ഒരാൾക്ക് എങ്ങനെയാണ് എത്തുക? 4) "പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ലഭിക്കുന്നു. എന്നാൽ, പുത്രനെ അനുസരിക്കാത്തവൻ ജീവൻ ദർശിക്കുകയില്ല. ദൈവകോപം അവന്റെ മേൽ ഉണ്ട്." (യോഹ 3:36) - നിത്യജീവന്റെ ഉറവയായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന പ്രമുഖ മതവുമായി ക്രിസ്ത്യയതയ്ക്കു ഒരു ബന്ധവുമില്ല! 5) പിതാവ് ആരേയും വിധിക്കുന്നില്ല, വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു..... പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനേയും ആദരിക്കുന്നില്ല." (യോ 5: 22, 23) - വിധി നടത്തുന്ന യേശുക്രിസ്തുവിനെ നിഷേധിക്കുന്ന ആ പ്രമുഖ മതവുമായി എന്ത് "ചാർച്ച" ബന്ധമാണ് ക്രിസ്ത്യയതയ്ക്കുള്ളത്? 'ദൈവത്തെ ഇന്നും അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു മതത്തിന് ദൈവം യേശു ക്രിസ്തുവിലൂടെ പൂർണ്ണമായും വെളിപ്പെടുത്തപ്പെട്ടു എന്നു വിശ്വസിക്കുന്ന ക്രിസ്തുമതവുമായി ഒരു ബന്ധവുമില്ല.' (യൂക്കാറ്റ് 136). ഈ തെറ്റ് കത്തോലിക്കാസഭ സ്വീകരിച്ചപ്പോൾ രണ്ട് ദുരന്തങ്ങൾ സംഭവിച്ചു. യുവജനങ്ങൾ ഈ പ്രമുഖ മതത്തിലേക്ക് "പ്രണയം" വഴി ചേക്കേറാൻ ആ തെറ്റ് കാരണമായിത്തീർന്നു. അങ്ങനെ പോകുന്ന യുവജനങ്ങളുടെ മാതാപിതാക്കൾ പോലും ആ പ്രമുഖ മതത്തിൽ ആരാധിക്കുന്ന ദൈവവും, ക്രിസ്ത്യാനി ആരാധിക്കുന്ന ദൈവവും ഒന്നാണ് എന്നു തെറ്റായി ധരിച്ചു വെച്ചിരിക്കുന്നു ! അനേകം യുവജനങ്ങൾ പ്രേമത്തിൽ കുടുങ്ങി കത്തോലിക്ക വിശ്വാസം ഉപേക്ഷിക്കുന്നത് നിത്യസംഭവമായിരിക്കുന്നു. പുരാതന ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള യുവജനങ്ങളും വീണുകൊണ്ടിരിക്കുന്നു. വർഷത്തിൽ കേരളത്തിൽ മാത്രം എഴായിരത്തോളം യുവജനങ്ങൾ ഇങ്ങനെ കൊഴിഞ്ഞു പോകുന്നുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. കടന്നു വന്നിരിക്കുന്ന തെറ്റിന്റെ ഭീകരത എത്ര ആഴമേറിയതാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഈ തെറ്റ് സ്വീകരിച്ചതുകൊണ്ട് വന്നിരിക്കുന്ന മറ്റൊരു ദുരന്തം ഈ പ്രമുഖ മതത്തിലുള്ളവരോട് സുവിശേഷം അറിയിക്കേണ്ട ആവശ്യകത "ഇല്ലാതായി" എന്നതാണ്. രണ്ടും ഒന്നാണെങ്കിൽ പിന്നെ, യേശുവിനെ പ്രഘോഷിക്കേണ്ട ആവശ്യമില്ലല്ലോ! അങ്ങനെ ആ പ്രമുഖ മതത്തിലുള്ളവർക്കു വേണ്ടിയുള്ള യേശുവിന്റെ മരണവും പാപപരിഹാരവും അവർ അറിയാതെ പോകുന്നു. ഈ തെറ്റ് തിരുത്തപ്പെണ്ടേതുണ്ട്. കത്തോലിക്ക സഭയിലെ വിശ്വാസ സത്യങ്ങളും ബൈബിളിലെ തിരുവെഴുത്തുകളും അവഗണിച്ചാൽ അതിന് വിശ്വാസികൾ തന്നെയാണ് വില കൊടുക്കേണ്ടി വരിക. "ദൈവിക നിയമങ്ങളോട് അനാദരം കാണിക്കുന്നത് നിസ്സാരമല്ല. ഭാവി സംഭവങ്ങൾ ഈ വസ്തുത തെളിയിക്കും" ( 2 മക്ക 4:17). സത്യവിശ്വാസത്തിൽ ഒരു തെറ്റ് അനുവദിച്ചാൽ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്! യേശുക്രിസ്തുവിനെ പ്രഘോഷിക്കാൻ യേശു ക്രിസ്തു നമ്മോടു ആവശ്യപ്പെട്ടപ്പോൾ നാം അതു പൂർണ്ണ അർത്ഥത്തിൽ ചെയ്യാതെ ആ പ്രമുഖ മതത്തിന്റെ 'ദൈവവും', ആരെയാണോ പ്രഘോഷിക്കാൻ യേശുക്രിസ്തു പറഞ്ഞത്, ആ സത്യദൈവവും ഒന്നാണ് എന്നു അംഗീകരിച്ചു കൊണ്ട് ലോകത്തിന്റെ മുന്നിൽ ഒരു 'മതമൈത്രി' രൂപപ്പെടുത്തി. യേശു ക്രിസ്തുവിനെ നല്കാതെയുള്ള ഈ "അഡ്ജസ്റ്റ്മെൻറ് " പ്രഘോഷണം, സ്വന്തം രക്തം വിലയായി കൊടുത്ത് ജാതിഭേദമന്യേ എല്ലാ മനുഷ്യരേയും വീണ്ടെടുത്ത യേശുക്രിസ്തുവിനെ നിന്ദിക്കുന്നതാണ് ! ക്രിസ്തീയ വിശ്വാസത്തിൽ കയറിപ്പറ്റിയിട്ടുള്ള ഇത്തരം തെറ്റുകൾ തിരുത്തപ്പെടണം. ബൈബിളിനെ അവഗണിച്ച്, കാലത്തിന് അനുസരിച്ച് കോലം മാറണം, എന്ന മലയാള ചൊല്ല് അനുസരിച്ച്, പരിശുദ്ധാത്മാവ് സഭയിൽ മാർപാപ്പമാരിലൂടെയും സൂന്നഹദോസുകളിലൂടെയും പാരമ്പര്യത്തിലൂടെയും ഉറപ്പിച്ചിട്ടുള്ള വിശ്വാസ സത്യങ്ങൾ മാറ്റി പുതിയൊരു "ആത്മീയത" മെനഞ്ഞെടുക്കുന്നത് ആത്മഹത്യപരമാണ്! ഇന്ന് (13-4-19) കത്തോലിക്ക സഭയിൽ തിരുനാൾ 'ആഘോഷിക്കുന്ന വി. മാർട്ടിൻ പാപ്പയുടെ ജിവിതം കാണുക . യേശു ക്രിസ്തുവിൽ മാനുഷിക മനസ്സില്ലെന്നുള്ള ഒരു തത്വം അന്നത്തെ ഒരു പാത്രിയർക്കീസും അവിടുത്തെ ചക്രവർത്തിയും സ്വീകരിച്ച് പഠിപ്പിച്ച് വന്നിരുന്നു. വി. മാർട്ടിൻ പാപ്പാ ലാറ്ററനിൽ സുന്നഹദോസ് വിളിച്ചു കൂട്ടി സെർജിയസ്സിൻ എന്ന പാത്രിയർക്കസിനേയും കോൺസ്റ്റൻസു ദ്വീതിയൻ എന്ന ചക്രവർത്തിയേയും ശപിച്ചു. ഇതിന് പ്രതികാരമായി 653-ൽ വി. മാർട്ടിൻ പാപ്പായെ നാക്സോസിലേക്ക് ചക്രവർത്തി നാടുകടത്തി. ഒരു വർഷം കഴിഞ്ഞ് പേരിന് ഒരു വിചാരണ നടത്തി അദ്ദേഹത്തെ വധിക്കാൻ നിശ്ചയിച്ചു. ജയിലടച്ച വി.മാർട്ടിൻ പാപ്പായ്ക്ക് ഭക്ഷണം കൊടുക്കാതെ പട്ടിണി കിടന്നാണ് അദ്ദേഹം മരണപ്പെട്ടത് ! അപ്പോഴും അദ്ദേഹം വിശ്വാസ സത്യത്തിന് വേണ്ടി നിലകൊണ്ടു! വിശ്വാസ സത്യങ്ങൾക്കു വേണ്ടി നിലകൊള്ളാൻ ഒരോ ക്രിസ്തു വിശ്വാസിയും ഹൃദയത്തെ ഒരുക്കണം. തെറ്റ് സ്വീകരിച്ച് തെറ്റിനെ പ്രചരിപ്പിക്കരുത്! കുമ്പസാരം എന്ന കൂദാശയെ ടി.വി പരിപാടികളിൽ അവഹേളിച്ചപ്പോൾ ഓരോ വിശ്വാസിയ്ക്കും വേദനയുണ്ടായി. അതിനേക്കാൾ വേദന വിശ്വാസിയ്ക്കുണ്ടാകണം സഭയ്ക്കുള്ളിൽ തന്നെ പഠിപ്പിക്കപ്പെടുന്ന തെറ്റായ പഠനങ്ങളെ കുറിച്ച്! ക്രിസ്തീയതയിലെ മനസ്സിലാക്കാത്ത കാര്യങ്ങളെ ദുഷിക്കരുത് . ദുഷിച്ചാൽ - "...... വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജൻമവാസന കൊണ്ടു മനസ്സിലാക്കുന്ന കാര്യങ്ങൾ വഴി മലിനരാകും" (യൂദാസ് :10) കടപ്പാട്: ജോൺ ജോസ് സി. Unquote: * ചുരുക്കെഴുത്ത്: * സഭയെ അവഹേളിക്കുന്ന സിനിമ നിർമ്മിച്ചവർക്ക് ആ സിനിമയ്ക്കുള്ള കഥാതന്തു മെനഞ്ഞെടുക്കാൻ ചൂട്ടുപിടിച്ച സാത്താനികരായ കപട സഭാസ്നേഹികൾ തന്നെ, ഇപ്പോൾ അവഹേളന സിനിമയ്ക്കെതിരെ പ്രതികരിക്കുന്നതിലുള്ള അനൗചത്യത്തിനു കൊടുക്കേണ്ടി വരുന്ന വില, വെളിപാടിന്റെ പുസ്തകത്തിലെഴുതപ്പെട്ട പ്രവചനങ്ങളുടെ സാധൂകരണങ്ങളല്ലേ സഹോദരരേ ? ''കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രത്‌നങ്ങളും തലകളില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു." (വെളിപാട്‌ 13 : 1) ===== ✍ ഡിലൻ ഡിസ്റ്റോസ്സാ 13-04-2019Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |