Home | Community Wall | 

Kerala.myparish.net
Posted On: 16/05/19 09:25

 

🌸🌸 ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവർ നോബിൾ പാറക്കൽ അച്ചനെപ്പോലെയുള്ളവരെ പിന്തുടരാതിരിക്കുക...🌸 ക്രിസ്ത്യാനിയായ ഒരു സെലിബ്രിറ്റി, ഒരു അന്യമതസ്ഥനെ സഭാനിയമങ്ങൾ കാറ്റിൽപറത്തിക്കൊണ്ട് പള്ളിയിവച്ചു വിവാഹം കഴിച്ചതിനെ ന്യായീകരിച്ച് ലേഖനമിറക്കിയ നോബിൾ പാറക്കൽ അച്ചന്റെ വാദങ്ങളെ എതിർത്തുകൊണ്ട് ബ്ര. തോമസ് കുര്യൻ ഇറക്കിയ വീഡിയോയെ നഖശിഖാന്തം വീണ്ടും എതിർത്തുകൊണ്ട് നോബിൾ അച്ചന്റെ പോസ്റ്റ് കാണാനിടയായി. കാര്യങ്ങളുടെ സത്യാവസ്ഥ എല്ലാവരും മനസ്സിലാക്കുവാൻ, ആത്മീയ ഗുരുക്കളുടെ ബൈബിൾ അധിഷ്ഠിത സന്ദേശങ്ങളും വിവാഹത്തിന്റെ ചടങ്ങുകളും ഉൾക്കൊള്ളുന്ന Br. തോമസ് കുര്യന്റെ വീഡിയോയും, നോബിൾ അച്ചന്റെ മറുപടിയും അവസാനം കൊടുത്തിട്ടുണ്ട്. നോബിൾ അച്ചാ...വി.ഗ്രന്ഥം വഴി കർത്താവ് സംസാരിക്കുന്നതിന് ഒരു വിലയും കൊടുക്കാതെ, സഭാഗ്രന്ഥങ്ങളെ വളച്ചൊടിച്ച്, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്, ആളുകളെ തെറ്റിൽനിന്നു തെറ്റിലേയ്ക്കു നയിക്കുന്ന താങ്കളുടെ പ്രബോധനങ്ങൾ, കർത്താവിനുവേണ്ടി ശുശ്രൂഷ ചെയ്യുന്ന ഒരു വൈദികന് ഒട്ടും യോജിച്ചതല്ല. മാമ്മോദീസ മുങ്ങിയ ഒരാൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ, അന്യമതസ്ഥനെ പള്ളിയിവച്ചു വിവാഹം കഴിക്കേണ്ടിവന്നാൽ (മതാന്തര വിവാഹം) പാലിക്കേണ്ട സഭാനിയമങ്ങളിൽ കുറച്ചു ഭാഗങ്ങൾ താഴെ ചേർക്കുന്നു: 1.) വിവാഹം, സഭയുടെ കൂദാശകർമ്മങ്ങൾ നടത്തി ചെയ്യാൻ പാടില്ല. 2.) അൾത്താരയുടെ വിരി തുറക്കാൻ പാടില്ല. അതായത് വൈദികൻ പോലും ആ സമയത്തു അൾത്താരയിൽ നിൽക്കരുത്. 3.) വൈദികൻ തിരുവസ്ത്രങ്ങൾ അണിയാൻ പാടില്ല. 4.) ചെറിയ രീതിയിലുള്ള പ്രാർത്ഥനയും ആശീർവാദവും മാത്രമേ പാടുളളൂ… 5.) ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി, വളരെ വേണ്ടപ്പെട്ടവർ മാത്രമേ ഇതിൽ സംബന്ധിക്കാൻ പാടുള്ളൂ.. 6.) താൻ പൂർണ്ണമായും ക്രിസ്തീയ വിശ്വാസത്തിൽ ഭാവിയിലും ജീവിക്കുമെന്നും മറ്റു മതാചാരപ്രകാരം വീണ്ടും വിവാഹം കഴിക്കില്ല എന്ന് എഴുതി ഒപ്പിട്ടുകൊടുത്താൽ മാത്രമേ ഈ ആശീർവാദംപോലും കൊടുക്കാൻ കാനൻ നിയമം വൈദികരെ അനുവദിക്കുന്നുള്ളൂ.. 7.) വേറൊരു മതാചാരപ്രകാരം വിവാഹം നടത്തിയാൽ സഭയിൽനിന്നു പുറത്താക്കപ്പെടും എന്നതും നിയമം. കൂദാശകൾ പിന്നീട് സ്വീകരിക്കുവാൻ സാധിക്കില്ല. ഇത്തരം കാര്യങ്ങൾ പാലിച്ചുകൊണ്ട്‌ കൂദാശകർമ്മങ്ങൾ നടത്താതെ പുരോഹിതന്റെ ഒരു ആശീർവാദത്തിൽമാത്രം ഈ ചടങ്ങ് ഒതുങ്ങുന്നതുകൊണ്ടാണ് ഈ വിവാഹം കൗദാശികമല്ല എന്ന് കാനൻ നിയമത്തിൽ സഭ പറയുന്നത്. ഇനി Br. തോമസ് കുര്യൻ ഷെയർ ചെയ്ത വീഡിയോ കാണുക. നോബിൾ അച്ചന് സ്തുതിപാടുന്നവർ, മുകളിൽ പറഞ്ഞിരിക്കുന്ന ഏതൊക്കെ കാനൻ നിയമങ്ങളാണ് ഈ വിവാഹത്തിൽ പാലിച്ചിരിക്കുന്നതെന്നു പറയുക. അന്ധത ബാധിക്കാത്ത ഒരു വിശ്വാസി കാണുന്നത് താഴെ കൊടുക്കുന്നു: 1.) ലോകം മുഴുവൻ അറിയിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളും കാമറമാൻ മാരും!!! 2.) പുരോഹിതൻ തിരുവസ്ത്രം അണിഞ്ഞിരിക്കുന്നു. 3.) അൾത്താരയുടെ തുറന്നിട്ടിരിക്കുന്നു. എന്നുമാത്രമല്ല, വിശ്വാസികൾപോലും കയറിനിൽക്കാൻ മടിക്കുന്ന വിശുദ്ധസ്ഥലമായ അൾത്താരയിൽ പെണ്ണും ചെറുക്കനും കയറിനിന്ന് നിലവിളക്കു കൊളുത്തുന്നു. ആ സമയത്തു പാടിയ പാട്ട്: " സർവ്വാധിപനാം കർത്താവേ… നിന്നെ വണങ്ങി നമിക്കുന്നു.." എന്ന കുർബാനയിലെ അതിപ്രധാനമായ പാട്ടും!!! ഇതിനു കൂട്ടുനിന്ന വൈദികരേ...ഭക്ത്യാദരവോടെ നിലവിളക്കു കത്തിച്ചു, അതിനെ നോക്കിനിൽക്കെ ഈ പാട്ടുപാടി നിങ്ങൾ വണങ്ങിയത് എന്തിനെയാണ്? ദൈവത്തെ അപമാനിച്ചും വിശുദ്ധ സ്ഥലം മലിനമാക്കിയും നിങ്ങൾ മഹാപാതകം ചെയ്തിരിക്കുന്നു. 14 വർഷം സെമിനാരിയിൽ പഠിച്ച നിങ്ങൾക്കെന്തേ ദൈവാലയത്തിന്റെ മഹിമ മനസ്സിലാക്കാൻ പറ്റാതെ വന്നത്? 4.) തിരുസഭയുടെ വിവാഹാവസരത്തിൽ കൗദാശികപരമായി നടത്തപ്പെടുന്ന ചോദ്യങ്ങളും മോതിരം ഇടലും താലികെട്ടലും മന്ത്രകോടി ധരിപ്പിക്കലും എല്ലാം ആ സമയത്തു നടത്തപ്പെട്ടു.. 5.) ഒടുവിൽ പിറ്റേദിവസം ഹിന്ദുമതാചാരപ്രകാരം രണ്ടാം വിവാഹം!!! സഭാനിയമങ്ങളെ കാറ്റിൽപറത്തി, വിശുദ്ധ സ്ഥലത്തെ മലിനമാക്കിയ ഈ വിവാഹത്തെ നോബിൾ അച്ചൻ, സാത്താന്റെ പ്രേരണയാൽ വീണ്ടും വീണ്ടും ന്യായീകരിക്കുന്നതു കാണുമ്പോൾ സഹതാപം തോന്നുന്നു. മതാന്തരവിവാഹം കൂദാശയാവില്ല എന്ന് കാനൻ നിയമത്തിൽ എഴുതിയിട്ടുണ്ടെത്രെ.. അത് അംഗീകരിക്കുന്നു. എന്നാൽ മതാന്തരവിവാഹം കൂദാശയാകാത്തത്, കാനൻ നിയമപ്രകാരം വിവാഹത്തിനുവേണ്ട കൗദാശിക ചടങ്ങുകൾ നടത്താത്തതുകൊണ്ടാണെന്ന വസ്തുത, പരിശുദ്ധത്മാവിന്റെ ജ്ഞാനം കുറച്ചെങ്കിലും ലഭിച്ചവർക്കു മനസ്സിലാകും. സാത്താൻ ആരാധകർ വി.കുർബാനയെ അപമാനിക്കുന്നതുപോലെ, വിവാഹമെന്ന കൂദാശയെ പരസ്യമായി അപമാനിക്കലാണ് ഈ പള്ളിയിൽ നടന്നത്. നോബിൾ അച്ചന്റെ കാഴ്ചപ്പാടിൽ ഇതിൽ ഒരു തെറ്റുമില്ല. മെത്രാൻ വന്നു ചടങ്ങു നടത്തിയാലും വരൻ അന്യമതസ്ഥൻ ആയതുകൊണ്ട് അത് കൂദാശയാവില്ലെത്രെ!!!എന്തൊരു വിചിത്രമായ വാദം!!! ഇത്തരം അടിസ്ഥാനമില്ലാത്ത വാദംകൊണ്ട്, നോബിൾ അച്ചൻ യുവജനങ്ങൾക്കു കൊടുക്കുന്ന സന്ദേശം എന്താണ്? 1.) ഇനിമുതൽ അന്യമതസ്ഥരെ വിവാഹം ചെയ്യാൻ ഒരു ക്രിസ്ത്യാനിയും രജിസ്റ്റർ ഓഫീസിൽ പോകേണ്ടതില്ല. 2 .) ഇനിമുതൽ വിജാതീയരെ പള്ളിയിവച്ച് ആർഭാടമായി വിവാഹം ചെയ്യാം. കാരണം അത് കൂദാശയല്ലല്ലോ!!! അതിനുള്ള വൈദികരും റെഡി. (ക്രിസ്തുവിനുവേണ്ടി ജീവിതം മാറ്റിവച്ചിട്ടുള്ള നല്ലവരായ വൈദികരേ… നിങ്ങൾ ഇതിൽ ഒരിക്കലും പെടില്ല) 3.) മതാന്തരവിവാഹത്തിന് വി. കുർബാന വേണ്ടവർക്ക്, അതും നടത്തിക്കൊടുക്കും. കാരണം അന്യമതസ്ഥനുമായുള്ള വിവാഹം ആയതുകൊണ്ട്, വി. കുർബാനയും വിവാഹവും കൂദാശയാകില്ല!!! പുതുതലമുറയുടെ ആത്മീയവളർച്ചയ്‌ക്ക്‌ , ഒരു നവോഥാന വൈദികന്റെ സംഭാവന!!! അപ്പോൾ വീണ്ടും ഒരു സംശയം: മാമ്മോദീസ എന്ന കൂദാശ സ്വീകരിച്ചവർക്കാണ് കാനൻ നിയമപ്രകാരം വി. കുർബാന നാവിൽ സ്വീകരിക്കുവാൻ അവകാശം. അപ്പോൾ മാമ്മോദീസ സ്വീകരിക്കാത്ത ഒരാൾ വി. കുർബാന സ്വീകരിച്ചാൽ കുഴപ്പമുണ്ടോ? അച്ചന്റെ പ്രബോധനംവച്ച് കുഴപ്പമുണ്ടാകില്ല...കാരണം വിജാതീയൻ സ്വീകരിക്കുമ്പോൾ അത് കൂദാശയല്ലല്ലോ!!! ബൈബിളിൽ പറയുന്ന കാര്യങ്ങൾ ഒന്നും എടുത്തുപറയാതെ, ദുരാത്മാവിന്റെ പ്രേരണയാൽ ഈ വൈദികൻ നടത്തുന്ന പല പ്രസ്താവനകളും വിശ്വാസികളെ വഴിതെറ്റിക്കുന്നവയാണ്. വാളെടുക്കുന്നവരിലെല്ലാം വെളിച്ചപ്പാടിനെ കാണാനാവില്ല . അതുപോലെ തിരുവസ്ത്രമിടുന്നവരിലെല്ലാം ക്രിസ്തുവിനെ കാണാൻ സാധിക്കുന്നില്ല. പകരം സാത്താന്റെ ചിരിക്കുന്ന മുഖമാണ് കാണുവാൻ സാധിക്കുന്നത്. ആത്മാവിൻറെ രക്ഷയെകുറിച്ചുള്ള സന്ദേശങ്ങളോ, യേശുവിലൂടെ മാത്രം രക്ഷ എന്ന രീതിയിലുള്ള പ്രബോധനങ്ങളോ ഈ വൈദികന്റെ ഫേസ്ബുക്ക്‌ പേജിൽ കാണാൻ പറ്റില്ല. പകരം, സഭയോടു ചേർന്നുനിൽക്കുന്നു എന്ന തോന്നലുളവാക്കി, നമ്മുടെ ആത്മാവിനെ നശിപ്പിക്കുന്ന മധുരമുള്ള വിഷമാണ് ഇദ്ദേഹം വിശ്വാസികൾക്ക് വിളമ്പുന്നത്. അതുകൊണ്ട് ഈശോയെ പിന്തുടരുവാൻ ആഗ്രഹിക്കുന്നവർ, ഇദ്ദേഹത്തെ പിന്തുടർന്നാൽ എത്തിപ്പെടുന്നത് പിശാചിന്റെ കെണിയിലായിരിക്കും. ആത്മാവിന്റെ രക്ഷ വേണ്ടവർ, ക്രിസ്തുവിനെ മായമില്ലാതെ പ്രസംഗിക്കുന്നവരെയും പാപം ഉപേക്ഷിച്ചു വിശുദ്ധജീവിതം നയിക്കുവാൻ സഹായിക്കുന്ന വൈദികരെയും പിന്തുടരുക. പ്രാർത്ഥനാവരമുള്ള വിശ്വാസികളേ.. ഒരാത്മാവുപോലും നശിച്ചുപോകാൻ (പ്രത്യേകിച്ച് ഒരു വൈദികന്റെ) നമ്മുടെ ഈശോ ആഗ്രഹിക്കുന്നില്ല. യേശു ഏകരക്ഷകൻ എന്നു പ്രഘോഷിക്കുന്ന ഒരു വൈദികനായി ഇദ്ദേഹത്തെ തിരികെകൊണ്ടുവരണം. അതുവരെ ഈ വൈദികന്റെ പ്രബോധനങ്ങളെ സൂക്ഷിക്കുക.. കാരണം ഈ പ്രബോധങ്ങൾ പരിശുദ്ധാത്മാവിൽനിന്നല്ല. സഭാധികാരികളോട് ഒരു വാക്ക്: നോബിൾ അച്ചനെപ്പോലെയുള്ള വൈദികർമൂലം, അനേകംപേർ വി. ഗ്രന്ഥത്തിലെ ദൈവകല്പനകളിൽനിന്ന് അകന്നുകൊണ്ടിരിക്കുന്നു. അനേകം ആത്മാക്കളെ ദൈവത്തിനു നഷ്ടപെടുന്ന പ്രവൃത്തികൾ ചെയ്യുന്ന വൈദികരെ ശാസിക്കുവാനോ തിരുത്തുവാനോ ശ്രമിക്കാതെ, ക്രിസ്തു നൽകിയ സിംഹാസനത്തിൽ നിസ്സംഗതയോടെ ഇരിക്കുമ്പോൾ ഓർക്കുക; അധികം താമസിയാതെ മരണം...അതുകഴിഞ്ഞാൽ അന്ത്യവിധിദിനം. അനേകം ആത്മാക്കൾ നശിച്ചുപോകുന്നത് തടയാൻ ദൈവം നൽകിയ അധികാരം ഉപയോഗിച്ചില്ലെങ്കിൽ, നഷ്ടപ്പെട്ട ആത്മാക്കളുടെ കണക്ക് വിധി ദിനത്തിൽ കൊടുക്കേണ്ടിവരും. അതിനുള്ള ശിക്ഷ കഠിനമായേക്കാം... ദൈവനാമം മഹത്വപ്പെടട്ടെ ...ആമ്മേൻ.. (...റെനിറ്റ്…) Br. തോമസ് കുര്യന്റെ വീഡിയോയും നോബിൾ അച്ചന്റെ മറുപടിയും താഴെ കാണുക ... https://youtu.be/yNHXmnNFtV8 നോബിൾ അച്ചന്റെ മറുപടി: 👇 മതാന്തരവിവാഹത്തെക്കുറിച്ച് ബ്രദര്‍ തോമസ് കുര്യൻ നല്കിയ അബദ്ധവ്യാഖ്യാനം ഈ അടുത്ത നാളുകളില്‍ മതാന്തരവിവാഹത്തെ സംബന്ധിച്ച് ‌ഞാനെഴുതിയ ചില ലേഖനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബ്രദര്‍ തോമസ് കുര്യൻ ചൊവ്വര പള്ളിയില്‍ വച്ച് നടത്തിയ വിവാഹം കൂദാശ തന്നെയാണെന്ന് സ്ഥാപിക്കുന്ന ഒരു വീഡിയോ സുഹൃത്തുക്കള്‍ അയച്ചുതരികയുണ്ടായി. അന്നും ഇന്നും ആ പ്രത്യേകവിവാഹത്തെ ചര്‍ച്ചാവിഷയമാക്കാനോ അതിന്റെ ശരിതെറ്റുകളെ വിധിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഒരു സാഹചര്യത്തില്‍ ഇത്തരം വിവാഹങ്ങളെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകളെന്താണെന്ന് നിയമവും മതബോധനഗ്രന്ഥവും ഉപയോഗിച്ച് വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ കുറിപ്പ് ബ്രദര്‍ തോമസ് കുര്യന്റെ ഈ വിഷയത്തിലെ അബദ്ധവ്യാഖ്യാനത്തിന് നല്കുന്ന മറുപടി മാത്രമാണ്. അടുത്തനാളുകളില്‍ കോളിളക്കം സൃഷ്ടിച്ച വിവാഹം കൂദാശയല്ല എന്ന ലേഖനത്തെ ഖണ്ഡിച്ചുകൊണ്ട് അത് കൂദാശയാണെന്ന് സ്ഥാപിക്കുകയാണ് ഏതാണ്ട് അരമണിക്കൂറിലധികം നീണ്ട വീഡിയോയിലൂടെ അദ്ദേഹം ചെയ്യുന്നത്. എന്നാല്‍ വിവാഹത്തെ സംബന്ധിച്ച ഏറ്റവും അടിസ്ഥാനപരമായ ഒരു തത്വത്തെയാണ് അദ്ദേഹം വളരെ അന്ധമായി നിഷേധിച്ചിരിക്കുന്നത്. പൗരസ്ത്യസഭകളുടെ കാനോനകളില്‍ 776ന്റെ 2-ാം ഖണ്ഡിക വ്യക്തമായി പഠിപ്പിക്കുന്നത് ഇതാണ്: "ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ തമ്മിലുള്ള സാധുവായ വിവാഹം അതിനാല്‍ ഒരു കൂദാശയാണ്." ഇതിനര്‍ത്ഥം ഒരു വിവാഹം കൂദാശയായിത്തീരുന്നത് വിവാഹിതരാകുന്നവര്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ദമ്പതികളിലൊരാള്‍ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായെങ്കില്‍ അവിടെ മെത്രാന്‍ വന്ന് കുര്‍ബാനയും ചൊല്ലി വിവാഹമെന്ന കൂദാശയുടെ പരികര്‍മ്മവും നടത്തിയാലും ആ വിവാഹം കൂദാശയാവുകയില്ല എന്ന് സാരം. ഇത് കൂദാശയാണെന്ന് സ്ഥാപിക്കുന്നതിന് പ്രസ്തുത ബ്രദര്‍ നല്കുന്ന തെളിവ് ആ വിവാഹത്തിലുപയോഗിച്ചിരിക്കുന്ന സീറോ മലബാര്‍ സഭയുടെ വിവാഹത്തിന്റെ കൂദാശാക്രമത്തിലെ പ്രാര്‍ത്ഥനകളാണ്. വിവാഹമെന്ന കൂദാശാക്രമത്തിന്റെ പ്രാര്‍ത്ഥനകളുപയോഗിക്കുന്നതുകൊണ്ട് മാത്രം ഒരിക്കലും ആ വിവാഹം കൂദാശയാവുകയില്ല എന്ന് നാം കണ്ടുകഴിഞ്ഞു. മാത്രവുമല്ല, ഈ കൂദാശാക്രമത്തിന്റെ പ്രാര്‍ത്ഥനകളുപയോഗിക്കുന്നത് തെറ്റോ പാപമോ സഭാനിയമത്തിന് വിരുദ്ധമോ ഒന്നുമല്ല - മറിച്ച് നിയമം നിഷ്കര്‍ഷിക്കുന്ന കാര്യം തന്നെയാണ്. The form for the celebration of marriage by law is to be observed if at least one of the parties celebrating the marriage was baptized in the Catholic Church or was received into it (Can. 834,1) - അതായത്, വിവാഹിതരാകുന്നവരില്‍ ഒരാളെങ്കിലും കത്തോലിക്കാസഭയില്‍ മാമ്മോദീസാ സ്വീകരിച്ച വ്യക്തിയാണെങ്കില്‍ വിവാഹത്തിന്റെ കാനോനികക്രമം പാലിച്ചിരിക്കണം (കൂദാശാക്രമം) എന്നാണ് നിയമം. (എങ്കിലും വ്യക്തിസഭകളില്‍ മതാന്തരവിവാഹത്തിനുവേണ്ടി പ്രത്യേകക്രമം ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയും ഉപയോഗിക്കാം.) സമാപനം ബ്രദര്‍ തോമസ് കുര്യൻ ഒരു കത്തോലിക്കനും അക്രൈസ്തവനും തമ്മില്‍ നടന്ന വിവാഹത്തെ കൂദാശയാണെന്ന് സ്ഥാപിക്കാനുപയോഗിക്കുന്ന വ്യാഖ്യാനത്തില്‍ ഈ വിഷയത്തെ സംബന്ധിച്ച വലിയ അബദ്ധങ്ങളാണ് - സഭയുടെ കാഴ്ചപ്പാട് അറിയാതെയും നിയമത്തെ മനസ്സിലാക്കാതെയുള്ള ഉള്ള വ്യാഖ്യാനമാണ് നല്കിയിരിക്കുന്നത്. മതാന്തരവിവാഹങ്ങള്‍ ഒരിക്കലും കൂദാശയാവുകയില്ല. കാരണം, അവരിലൊരാള്‍ മാമ്മോദീസാ സ്വീകരിച്ചിട്ടില്ല എന്നതാണ് കാരണം. കത്തോലിക്കാസഭയുടെ കാനോനികക്രമം ഉപയോഗിച്ചു എന്നത് കൊണ്ട് അത്തരം വിവാഹങ്ങള്‍ കൂദാശയാവുകയില്ല. ആ ക്രമം തന്നെ ഉപയോഗിക്കണമെന്നാണ് കാനന്‍ നിയമം നിഷ്കര്‍ഷിക്കുന്നത് (CCCEO 834.1 & CIC 1129). വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്നുവെന്ന് പറയുന്നതുപോലെ മൈക്കെടുക്കുന്നവരെല്ലാം സഭാപ്രബോധകാരാന്‍ തുടങ്ങുന്ന ഈ കാലഘട്ടത്തില്‍ ചില ധ്യാനഗുരുക്കന്മാരെയെങ്കിലും നിയന്ത്രിക്കേണ്ടത് (എല്ലാവരെയുമല്ല) സത്യവിശ്വാസത്തിന്റെ സംരക്ഷണത്തിന് അനിവാര്യമായി തീര്‍ന്നുകൊണ്ടിരിക്കുന്നു. ✍Noble Thomas ParackalArticle URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |