Home | Articles | 

Kerala.myparish.net
Posted On: 26/05/19 18:11

 

ക്രിസ്തുവിനെ അറിയാത്ത ആത്മീയ വ്യഭിചാര സഭാ നേതാക്കൾക്ക് എന്തു നീതി?എന്ത് അനുസരണ?എന്തു കുർബ്ബാന?എന്തു സർക്കുലർ?? കാശിനും, കാമത്തിനും,കാര്യ ലാഭത്തിനും വേണ്ടി എന്തു മ്ലേച്ചതയും ചെയ്യാൻ മടിക്കാത്ത ആഭാസന്മാരുടെ ഗുഹയായി ക്രൈസ്തവ സഭകൾ അധഃപതിച്ചു കഴിഞ്ഞു!! വിരലിൽ എണ്ണാവുന്ന തരത്തിൽ മാത്രമായ വിശുദ്ധ ജന്മങ്ങളെ ക്രൂശിക്കാൻ ഏതു തിട്ടൂരവും ഇറക്കാൻ സഭയിലെ വിമതപക്ഷം എന്ന പൗരോഹിത്യ കോമാളികൾക്ക് ഊർജ്ജം പകരുന്നത് സഭയിലെ തന്നെ ഒന്നാം പ്രമാണ ലംഘകരും, ജിഹാദി പൃഷ്ഠം ചുമക്കുന്നവരുമായ ചില മെത്രാന്മാരും ആണെന്നത് പകൽ പോലെ വ്യക്തം! സ്വവർഗ്ഗ ,രതി വൈകൃത അടിമകൾ ആയ ചില വെള്ളയടിച്ച കുഴിമാടങ്ങളെയും അവരുടെ പ്രവർത്തികളേയും മൂടിവച്ചും വെള്ള പൂശിയും,സഭാ നേതൃത്വം സ്വന്തം ആത്മീയ അധികാരത്തെ ഇവറ്റകൾക്ക് മുൻപിൽ അടിയറ വച്ചു! രാഷ്ട്രീയ നേതൃത്വങ്ങളേക്കാൾ മ്ലേച്ഛമാണ് തെറ്റുകൾ പരസ്പരം പ്രോത്സാഹിപ്പിച്ചും,കണ്ണടച്ചും,കൈ കൊടുത്തും ഇവർ നടത്തുന്ന കച്ചവടങ്ങൾ! ഇവരുടെ കൂട്ടുകച്ചവടത്തിൽ പങ്കു ചേരാൻ താല്പര്യം ഇല്ലാത്ത ചുരുക്കം വൈദിക,സന്യസ്ഥ,അൽമായ മക്കളെ ഏതു വിധേനയും നശിപ്പിക്കാൻ ഇവർ തക്കം പാർത്തിരിക്കുന്നു!! ക്രിസ്തു എന്ന അപ്പന് പിറന്ന മക്കൾ തിരിച്ചറിയുക ദൈവ മക്കളുടെ ശത്രു പുറത്തല്ല !അവൻ അകത്താണ്, നമുക്കൊപ്പം ഉണ്ട്! ഹൈന്ദവനോ,മുസൽമാനോ ,നിരീശ്വര വാദിയോ ഒന്നുമല്ല സത്യ ക്രിസ്ത്യാനിയുടെ ശത്രു!!ക്രൈസ്തനാമ ധാരികളായ എന്നാൽ ക്രിസ്തു സ്വഭാവവും ആയി പുലബന്ധം പോലും ഇല്ലാത്ത നേതൃത്വവും,അവരുടെ ശിപ്പായിമാരും മാത്രമാണ് നമ്മുടെ ദുരന്തം! ഇവരെ ചെറുക്കാൻ വിശ്വാസികൾ ചെയ്യേണ്ടത് മറ്റൊന്നും അല്ല!ഇത്തരക്കാരുടെ ചെയ്തികളെ പരിപൂർണ്ണമായി വെറുത്തുപേക്ഷിച്ചു കൊണ്ട് അകറ്റി നിർത്താൻ ഉള്ള ജാഗ്രത ആണ്, വിവേകം ആണ് നാം കാണിക്കേണ്ടത്!! പാപിയെ സ്നേഹിച്ചു പാപത്തെ വെറുക്കുന്ന ക്രിസ്തു സ്നേഹം! അറിഞ്ഞു കൊണ്ട് ഏക സത്യ ദൈവമായ ക്രിസ്തുവിനെ തള്ളിപ്പറയുന്ന ഏതു സഭാധികാരിയെയും തള്ളിപ്പറയാൻ ഉള്ള ദൈവിക ജ്ഞാനം ആണ് നമുക്ക് അനിവാര്യം! അതിനായി നമുക്ക് വേണ്ടത് പരിശുദ്ധാത്മാവ് പ്രദാനം ചെയ്യുന്ന സ്ഥൈര്യം ആണ്! വ്യക്തിപരമായ അധിക്ഷേപങ്ങളും വാഗ്വാദവുമല്ല മറിച്ച് സത്യം സത്യമായി പറയുന്നത് ആണ് ദൈവാത്മ പ്രേരിത ധീരത!! പ്രിയ ദൈവമക്കൾ ഒരുങ്ങുക വരാൻ പോകുന്ന പെന്തക്കുസ്ത തിരുനാളിനായി ,സഭയിലെ പുതിയൊരു പെന്തക്കുസ്ത അനുഭവത്തിനായി! ഒന്നാകാം !!പരിശുദ്ധ അമ്മയോടൊപ്പം!!!പരിശുദ്ധാത്മ അഭിഷേകത്തിനായി!👍👍👍 James jose



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading