Home | Community Wall | 

Kerala.myparish.net
Posted On: 02/06/19 11:38

 

🌸🌸 *സാത്താൻ വീണ്ടും കലിതുള്ളുന്നു...ഡൊമിനിക് വളന്മനാൽ അച്ചനും കൃപാസനവും പുതുക്കിയ ലക്‌ഷ്യം...സാത്താന്റെ പ്രവൃത്തികളെ നമുക്കെങ്ങനെ വളമാക്കി മാറ്റാം?*🌸 ഈശോയുടെ രണ്ടാം വരവിനോടനുബന്ധിച്ച്, ദൈവത്തിന്റെ തെരെഞ്ഞെടുത്ത വചനപ്രഘോഷരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആത്മീയശുശ്രൂഷകൾ വഴി അനേകം ആത്മാക്കൾ രക്ഷപെട്ടു തുടങ്ങിയപ്പോൾ, സാത്താനും അവന്റെ അനുയായികൾക്കും ഇപ്പോൾ ഇരിക്കപ്പൊറുതിയില്ല, വിശുദ്ധജീവിതം നയിക്കുവാൻ ആഗ്രഹിക്കുക മാത്രമല്ല, അതിനു സാധിക്കുന്നവരുടെ എണ്ണവും കൂടിയപ്പോൾ, നരകം ഞെട്ടിവിറച്ചു തുടങ്ങി. അപ്പോൾ സാത്താൻ അവന്റെ പണി പൂർവ്വാധികം ശക്തിപ്പെടുത്തി. കൃസ്ത്യാനികളായ ചിലരിൽ അവൻ കടന്നുകൂടി, അവരെ തന്റെ അടിമകളാക്കി മാറ്റി. ഈ കൃസ്ത്യൻ നാമധാരികൾ, (അവർ ഈശോയെപ്രതി പാപം ചെയ്യാറേയില്ല!!!) "ഞങ്ങൾ യഥാർത്ഥ വിശ്വാസികൾ; ഈശോയ്ക്കുവേണ്ടി വിശ്വാസസംരക്ഷണം" എന്ന സാത്താൻ കൊടുത്ത വ്യാജ മുദ്രാവാക്യം ഉപയോഗിച്ച് ശുശ്രൂഷകർക്കെതിരെയും ആത്മീയ കേന്ദ്രങ്ങൾക്കെതിരെയും സോഷ്യൽമീഡിയ വഴി പ്രചാരണം തുടങ്ങി. ഇതിനു ചുക്കാൻ പിടിച്ചുകൊണ്ട് 'മറുനാടൻ മലയാളി', കർമ്മ ന്യൂസ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളും സാത്താനുവേണ്ടി ശുശ്രൂഷ ചെയ്യുന്നു. അവരുടെ റിപ്പോർട്ടിൽ ഡൊമിനിക് അച്ചൻ, കപ്പൂച്ചിൻ വൈദികൻ ആണെത്രേ!!! ഭ്രാന്തു പിടിച്ചവർ, ഒന്നും മനസ്സിലാക്കാതെ എന്തെങ്കിലും പുലമ്പിക്കൊണ്ടിരിക്കും എന്നപോലത്തെ അവസ്ഥയിലാണ് ഈ മാധ്യമങ്ങൾ കൈകാര്യം ആളുകളെ സാത്താൻ എത്തിച്ചിരിക്കുന്നത് എന്നത് ഈ റിപ്പോർട്ടുകൾ കാണുമ്പോൾ നിസംശയം പറയാം. കർത്താവിന്റെ സഭയ്‌ക്കെതിരെ അന്ധമായ വിരോധം സൂക്ഷിക്കുന്ന സാത്താന്റെ ആജ്ഞാവർത്തികൾ മാത്രമാണിവർ. ജോസഫ് മറ്റപ്പിള്ളി എന്നൊരാൾ സാത്താന്റെ കൈപ്പടയിൽ എഴുതിയ പോസ്റ്റും കാണാനിടയായി. ഏറ്റവും കൂടുതൽ സുവിശേഷപ്രഘോഷകരുള്ള സീറോമലബാർ സഭയാണ് ഈ വ്യക്തിവഴി സാത്താൻ ലക്ഷ്യംവച്ചിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ വിറളിപിടിച്ചുള്ള ലേഖനം വായിക്കുമ്പോൾ മനസ്സിലാകും. കത്തോലിക്കർ വിശുദ്ധമായി കാണുന്ന കാശുരൂപത്തെ 'ചളുങ്ങിയ സാധനം' എന്നുവിളിച്ചാക്ഷേപിക്കുന്ന ജോസഫ് മറ്റപ്പിള്ളി എന്ന വ്യക്തി സാത്താൻ ആരാധകനോ നിരീശ്വരവാദിയോ ആണെന്ന്, അതു വായിക്കുന്ന ബോധമുള്ള ആർക്കും മനസ്സിലാകും. അതിനാൽ, ജോസഫ് മറ്റപ്പിള്ളീ ...ഞങ്ങളുടെ കുടുംബത്തിൽ താങ്കൾക്കെന്താ കാര്യം? നിരീശ്വരവാദികളുടെയും സാത്താൻ ആരാധകരുടെയും ഉപദേശം ഞങ്ങൾക്ക് ആവശ്യമില്ല. ഏതുകാലത്താണ് മറ്റപ്പിള്ളീ... കാതോലിക്കനും പെന്തകൊസ്തുകാരനും (മാതാവിനെ ദുഷിക്കുകയും, വി. കുർബാനയിൽ അപ്പവും വീഞ്ഞും, യേശുവിന്റെ ശരീരവും രക്തവുമായി മാറുന്ന സത്യത്തെ അംഗീകരിക്കുകയും ചെയ്യാത്ത) ഗൾഫിൽ ഒന്നിച്ചു പ്രാർത്ഥിച്ചിരുന്നത്? ആ കത്തോലിക്കാനാമധാരി താങ്കളുടെ സുഹൃത്ത്‌ ആയതിൽ അത്ഭുതപ്പെടാനില്ല!!! സീറോമലബാർ സഭ ഗൾഫിൽ വന്നപ്പോൾ സീറോയും പെന്തോയും അടിച്ചുപിരിഞ്ഞത്രേ!! സൗദി ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങളിൽ കത്തോലിക്കർക്ക് സ്വന്തമായി പള്ളികളുള്ള കാര്യം താങ്കൾ ഇതുവരെ അറിഞ്ഞില്ലേ? ഇവിടെ ഞങ്ങൾ പ്രവാസികൾക്ക്, മലയാളത്തിൽ കുർബാനയും ഉണ്ട്. ഞങ്ങൾക്ക് ഒരു നഷ്ടവും സീറോ മലബാർ സഭ കാരണം സംഭവിച്ചിട്ടില്ല. വിറളി പിടിച്ചു തള്ളുമ്പോൾ, ഒരു മയത്തിലൊക്കെ തള്ള് മറ്റപ്പിള്ളീ...!!! എന്നിട്ടും ഏതോ വിശുദ്ധൻ എഴുതിയ പോസ്റ്റ് പോലെ, എല്ലാം തൊണ്ടതൊടാതെ വിഴുങ്ങി, ജോസഫ് മറ്റപ്പിള്ളിയെപ്പോലെയുള്ളവരെ പ്രൊമോട്ട് ചെയ്തുകൊണ്ട്, ഇതൊക്കെ ഫോർവേഡ് ചെയ്യുന്ന ക്രിസ്ത്യൻ കപട വിശ്വാസികളായ ഫോർവേർഡ് വീരൻമാരേ...നിങ്ങൾ എന്നെങ്കിലും ക്രിസ്തുവിനെ പ്രൊമോട്ട് ചെയ്തിട്ടുണ്ടോ? ഉണ്ടെന്നു പറയുന്നവർ, നിങ്ങൾ വഴി യേശുവിലേയ്ക്കുവന്ന ഒരാത്മാവിനെ കാണിച്ചുതരിക. ദൈവത്തെ അന്വേഷിക്കുന്നവർക്ക് അനുകരിക്കാൻപറ്റിയ ജീവിതമാണോ നിങ്ങളുടേതെന്ന് സ്വയം വിലയിരുത്തുക. സാത്താന്റെ ലക്ഷ്യങ്ങളെ പ്രൊമോട്ട് ചെയ്തതിനുശേഷം, മറ്റുള്ളവരെ കാണിക്കാനെന്നപോലെ കുർബാനയ്ക്കുപോയി, ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ *വി. കുർബാന സ്വീകരിക്കുവാൻ നാവുനീട്ടുന്നതിനുമുൻപ് 1 കോറിന്തോസ് 11: 26 -32* വരെ ഒന്നു വായിച്ചിട്ടുപോവുക. രോഗത്തിനും മരണത്തിനും, നിങ്ങളുടെ പാപജീവിതവും അയോഗ്യതയോടെ വി.കുർബാന സ്വീകരിക്കുന്നതും കാരണമാകുന്നുണ്ടോ എന്ന് വായിച്ചുധ്യാനിച്ചു മനസ്സിലാക്കുക. ഡൊമിനിക് അച്ചൻ മാത്രമല്ല, ബൈബിളിലും ചില രോഗത്തിന്, പാപം കാരണമാണ് എന്നുപറയുന്നുണ്ട്. എന്താ.. സാത്താന്റെകൂടെക്കൂടി ബൈബിളിനെയും എതിർക്കാൻ ഉദ്ദേശ്യമുണ്ടോ? രോഗപീഡകൾക്കു കാരണം വൈറസും ബാക്ടീരിയയും മാത്രമാണെന്നു പറയാൻ വെമ്പൽ കൊള്ളുമ്പോൾ, ചില സമയങ്ങളിൽ ഇതിനെ വീട്ടിലേയ്ക്കു ക്ഷണിച്ചുകയറ്റുന്നതു നിങ്ങൾതന്നെയാണോ എന്നു ചിന്തിക്കുന്നതു നല്ലതാണ്. (എല്ലാ രോഗത്തിനും കാരണം പാപമാണെന്ന് ബൈബിളിൽ പറയുന്നില്ല എന്നതും ഓർക്കുക. അതുകൊണ്ട് ദൈവത്തോടു ചേർന്നുനിൽക്കുന്നവർ അസുഖം വരുമ്പോൾ പരിഭമിക്കേണ്ട ആവശ്യമില്ല) യൗസേപ്പിതാവിന്റെ പേരുള്ള ഈ സാത്താന്റെ അനുയായി മറുപടി അർഹിക്കുന്നില്ലെങ്കിലും, ഇത് ഫോർവേഡ് ചെയ്യുന്ന, വി. കുർബാന സ്വീകരിക്കുന്ന കപടവിശ്വാസികൾക്കുള്ള മുഴുവൻ മറുപടി ഇവിടെ എഴുതിയാൽ, ലേഖനത്തിന്റെ ദൈർഘ്യം കൂടിപോകുമെന്നുള്ളതുകൊണ്ട് ബാക്കിയുള്ളതിനുള്ള മറുപടി അടുത്ത ലേഖനത്തിൽ തരുന്നതാണ്. ഒരുപാടുനാൾ സാത്താൻ, കൃസ്ത്യൻനാമധാരികളായ തന്റെ അനുയായികൾവഴി വട്ടായിൽ അച്ചന്റെ ശുശ്രൂഷകളെ തകർക്കാൻ നോക്കിയെങ്കിലും, നമ്മുടെ ശക്തമായ പ്രാർത്ഥനകൾമൂലം, സെഹിയോന്റെ വളർച്ചയ്ക്കുള്ള വളമാക്കി ഈശോ അതിനെ മാറ്റി. ആ മണ്ണിൽ സെഹിയോൻ വടവൃക്ഷമായി ഇപ്പോഴും വളരുന്നു. ഇപ്പോഴിതാ, വർഷങ്ങൾക്കുമുൻപ് ഡൊമിനിക് അച്ചൻ അയർലന്റിൽ നടത്തിയ ധ്യാനത്തിലെ ഒരു മിനിറ്റ് ഭാഗം അടർത്തിമാറ്റി, പൊടിതട്ടിയെടുത്ത് പുതിയ സംഭവംപോലെ പ്രചരിപ്പിക്കാൻ ഇക്കൂട്ടർ ശ്രമം തുടങ്ങിയിരിക്കുന്നു. അച്ചനെ അയർലന്റിൽ നിരോധിയ്ക്കാൻ ഓൺലൈൻ ഒപ്പുശേഖരണവും തുടങ്ങി..അയർലന്റിലുള്ള ഒരാത്മാവുപോലും അച്ചൻവഴി രക്ഷപെടാതിരിക്കുവാനുള്ള സാത്താന്റെ ശ്രമം!!! അച്ചന്റെ പ്രസംഗങ്ങൾ സുവിശേഷവുമായി ബന്ധിക്കുവാൻ ഇവർക്കൊരിക്കലും സാധിക്കില്ല. കാരണം ഇവരെ നയിക്കുന്നത് സാത്താനാണെന്ന് ബൈബിളിൽ പറയുന്നു.👇 *"ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കില്‍ അതു നാശത്തിലേക്കു പോകുന്നവര്‍ക്കു മാത്രമാണ്. ഈ ലോകത്തിന്റെ ദേവന്‍ (സാത്താൻ) അവിശ്വാസികളായ അവരുടെ മനസ്‌സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല." (2 കോറിന്തോസ് 4:4 )* കൃപാസനം, അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്നതാണ് ഇവരുടെ മറ്റൊരു കണ്ടുപിടുത്തം!!! മറ്റുചില മതങ്ങളിലോ ജനങ്ങളിലോ ഉള്ള വിചിത്രമായ പല അന്ധവിശ്വാസങ്ങളിലും ഇക്കൂട്ടർക്ക് യാതൊരു പ്രശ്നവുമില്ല. അവർക്കെതിരെ കേസും കൊടുക്കേണ്ട ഇക്കൂട്ടർക്ക്‌. അതിന്റെ പിന്നിലെ ആത്മീയരഹസ്യം എന്താണ്? സാത്താന്റെ ശത്രു യേശുവും, യേശുവിന്റെ സഭയും മാത്രമാണ്. യേശുവിനെ ആരാധിക്കാത്ത ഒരു സ്ഥലവും സാത്താൻ ലക്ഷ്യംവയ്ക്കില്ല. അതിനാൽ *ഇതാണ് നമുക്കുള്ള വഴികാട്ടി : സാത്താനും അവന്റെ അനുയായികളും ഏതൊക്കെ ആത്മീയശുശ്രൂഷകളെ തകർക്കുവാൻ ശ്രമിക്കുന്നുവോ അവിടെ ഈശോ പ്രവർത്തിക്കുന്ന സഥലമാണെന്നുറപ്പിച്ചുകൊള്ളുക.* *സാത്താന്റെ ഈ പ്രവൃത്തികളെ നമുക്കെങ്ങനെ പരാജയപ്പെടുത്താം?* നിങ്ങളുടെ കുട്ടിയെ സാത്താൻ കീഴ്പ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നു കരുതുക. തല്ലിയാൽ കൊച്ചു നന്നാവുമോ? 10 മിനിറ്റു നന്നാവും എന്നാവും മിക്ക മാതാപിതാക്കളുടെയും ഉത്തരം. കൊച്ചിനെ അടിക്കുന്നതിനുപകരം സാത്താന്റെ തലയിൽ നമുക്കടിച്ചാലോ? അടിക്കാനുള്ള ആയുധം സുന്ദരമായ ഒരു പ്രാർത്ഥനയാണ്. "എന്റെ ഈശോയെ എന്റെയും മറ്റുള്ളവരുടെയും ബലഹീനതകളെ, അങ്ങയുടെ തിരുരക്തത്താൽ കഴുകേണമേ…" കുട്ടികളോ നമ്മളോ ഈ പ്രാർത്ഥന ചൊല്ലുമ്പോൾ സാത്താന്റെ അവസ്ഥ ഊഹിക്കാൻ സാധിക്കുമോ? ഒരാളെ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ, അനേകരെ രക്ഷിക്കുന്ന പ്രാർത്ഥന ഉയർന്നാൽ സാത്താൻ വീണ്ടും ആ വഴിക്കു വരാൻ ഒന്നുമടിക്കും. ധ്യാനകേന്ദ്രങ്ങളെയും വൈദികരെയും ആരോപണമുനകൾ വച്ച് സാത്താൻ തകർക്കാൻ ശ്രമിക്കുമ്പോൾ, മുകളിൽപ്പറഞ്ഞ ആയുധമാണ് നമ്മൾ തിരിച്ചുപയോഗിക്കേണ്ടത്. അതായത്, ഡൊമിനിക് അച്ചനെ സാത്താൻ, തന്റെ അനുയായികളെവച്ചു തകർക്കാൻ ശ്രമിക്കുമ്പോൾ, എല്ലാ ധ്യാനഗുരുക്കന്മാർക്കുവേണ്ടിയും വൈദികർക്കുവേണ്ടിയും ധ്യാനകേന്ദ്രങ്ങൾക്കുവേണ്ടിയും അവന്റെ അടിമകളായ മനുഷ്യർക്കുംവേണ്ടിയുള്ള കരുണകൊന്തകളും ജപമാലകളും മറ്റു പ്രാർത്ഥനകളും ആയിരക്കണക്കിനു നാവുകളിൽനിന്നും പതിനായിരക്കണക്കിനു പ്രാർത്ഥനകളായി സ്വർഗ്ഗത്തിലേയ്ക്കുയരണം. പ്രാർത്ഥനകളുടെ ഒരു മണിപോലും പാഴായിപ്പോകില്ല. ഒരു വ്യക്തിയെ തകർക്കാൻ ശ്രമിച്ചപ്പോൾ, അനേകം വ്യക്തികൾക്കു കർത്താവിന്റെ സംരക്ഷണം കിട്ടുന്ന പ്രാർത്ഥന സാത്താൻ എങ്ങനെ സഹിക്കും? അവൻ പരാജയപ്പെട്ടു പിന്മാറും എന്നുറപ്പ്. അങ്ങനെ സാത്താന്റെ ഈ ആക്രമണവും, നമ്മൾ പ്രാർത്ഥിച്ചാൽ, സഭയ്ക്കു വളരാനുള്ള നല്ല വളമാക്കി ഈശോ മാറ്റിത്തരും. സാത്താന്റെ തല തകർക്കാൻ ദൈവം നിയോഗിച്ച "സ്ത്രീ" ആണ് സാത്താനെതിരെയുള്ള ഭൂമിയിൽ സൈന്യത്തെ നയിക്കുന്നത്. ആ സൈന്യത്തിൽ പങ്കുചേർന്ന് പ്രാർത്ഥനയാകുന്ന ആയുധം വഹിച്ച് ശക്തമായ സംരക്ഷണകോട്ട നമുക്ക് പടുത്തുയർത്താം. വിമർശങ്ങളും ആരോപണങ്ങളും ആക്രമണങ്ങളും ഇനിയും വരട്ടെ. വളക്കൂറുള്ള മണ്ണുമായി സാത്താൻ വരുന്നു എന്നുകരുതിയാൽ മതി. ആ മണ്ണിൽ പുതിയ വടവൃക്ഷങ്ങൾ ഇനിയും തഴച്ചുവളരും…ഡിവൈൻ ധ്യാനകേന്ദ്രംപോലെ…. അട്ടപ്പാടി സെഹിയോൻ പോലെ... ജോസഫ് മറ്റപ്പിള്ളിയും പാവം കുഞ്ഞാടും എബി കുര്യനും ജിം തോമസും മറുനാടൻ മലയാളിയും കർമ്മ ന്യൂസും മറ്റനേകം സാത്താൻ അനുയായികളും നിരീശ്വരവാദികളും ഇതുകണ്ട് വിറളിപിടിച്ചിട്ടു കാര്യമില്ല. *"ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും?" (റോമ 8 :31)* ദൈവനാമം മഹത്വപ്പെടട്ടെ… ആമ്മേൻ... (✍️ റെനിറ്റ് അലക്സ്...) # യേശു ഏകരക്ഷകൻ # ലോകരക്ഷകൻ # 🌸🌸Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |