Home | Community Wall | 

Kerala.myparish.net
Posted On: 09/06/19 06:06

 

🌸🌸 *പാപം, രോഗത്തിനു കാരണമാകുമോ? ഡൊമിനിക് അച്ചന്റെ വിമർശകർ വായിച്ചറിയുക...*🌸 “വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന വൈദികൻ” എന്ന് ഡൊമിനിക് അച്ചനെ അടച്ചാക്ഷേപിക്കുന്നവർ അറിയുക, അച്ചൻ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ; അതും പരിശുദ്ധാത്മാവിന്റെ പ്രേരണയാലുള്ള വാക്കുകൾ മാത്രം. നിങ്ങൾക്ക് ബൈബിളിൽ വിശ്വാസമില്ലെങ്കിൽ, ബൈബിൾ അനുസരിക്കാൻ പഠിപ്പിക്കുന്നവരെയും ജീവിക്കുന്നവരെയും വിമർശിക്കാൻ വരരുത്. യേശു തളർവാതരോഗിയെ സുഖപ്പെടുത്തുന്നതിനുമുൻപ്, ആദ്യം പറഞ്ഞ വാചകം *"നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു"* എന്നാണ്. അതിനുശേഷം സൗഖ്യം സംഭവിച്ചു. രോഗസൗഖ്യത്തിനു മുൻപ് പാപമോചനം. പാപത്തിൽ കഴിയവേ, വി. കുർബാന സ്വീകരിച്ചാൽ, രോഗമോ മരണമോ സംഭവിക്കാമെന്ന് *1 കോറിന്തോസ് 11: 30* ൽ പറയുന്നു. പശ്ചാത്താപത്തോടെയുള്ള കുമ്പസാരംവഴി, പലർക്കും രോഗസൗഖ്യം സംഭവിക്കുന്നതിന്റെ കാരണവും ഇതുതന്നെ. ഇനി അച്ചൻ പറഞ്ഞ വാക്കുകളിലേയ്ക്കു പോകാം. സ്വയംഭോഗം, സ്വവർഗ്ഗഭോഗം, മദ്യപാനം, ബ്ലൂ ഫിലിം തുടങ്ങിയവ പാപങ്ങളാണെന്ന് ബൈബിൾ വായിച്ചിട്ടുള്ളവർക്കെല്ലാമറിയാം. ഈ പാപങ്ങളുടെ ഫലമായി, കുട്ടികൾക്ക് ഓട്ടിസം പോലെയുള്ള അസുഖങ്ങൾ വരാൻ *"സാധ്യതയുണ്ട്"* എന്ന പദമാണ് അച്ചൻ ഉപയോഗിച്ചിരിക്കുന്നതെന്ന് ആ വീഡിയോ കാണുമ്പോൾ മനസ്സിലാകും. "പാപംതന്നെയാണ് കാരണം" എന്ന് അച്ചൻ ആ പ്രസംഗത്തിൽ പറഞ്ഞിട്ടില്ല. *മഴ പെയ്യാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞാൽ, "മഴ പെയ്തു" എന്ന് നിങ്ങളിൽ ആരാണ്‌ പറയാറ്?* പക്ഷേ അച്ചൻ പറഞ്ഞതിനെ, ആ രീതിയിലാക്കി മാറ്റിയതെന്തിനാണെന്ന് ജ്ഞാനമുള്ളവർ ഗ്രഹിക്കട്ടെ. അവരെ നയിക്കുന്ന ആത്മാവിനെ തിരിച്ചറിയുകയും ചെയ്യുക. പാപത്തിന്റെ ശിക്ഷ ഈ ലോകത്തിൽവച്ചുതന്നെ ലഭിക്കാം. സൊദോംഗമോറയിൽ ദൈവം, തീയും ഗന്ധകവും വർഷിച്ചത് പാപം മൂലമാണ്. നിനവേ നശിപ്പിക്കാൻ തുനിഞ്ഞത് പാപം മൂലമാണ്. കാനാൻ യാത്രയിൽ ഇസ്രായേൽ ജനതയെ പലതവണ ദൈവം നശിപ്പിക്കാൻ തുനിഞ്ഞതും, പലരുടെയും ജീവനെടുത്തതും, അവരുടെ പാപം മൂലമാണ്. നോഹയുടെ കാലത്ത്, വെള്ളപ്പൊക്കത്താൽ ലോകം മുഴുവൻ നശിപ്പിച്ചതും പാപം മൂലമാണ്. *നൂറ്റാണ്ടുകൾക്കുമുൻപ് പാപം മൂലം ദൈവം മനുഷ്യരെ ശിക്ഷിച്ചു എന്ന് ബൈബിളിൽ എഴുതിയിരിക്കുന്നത് വിശ്വസിക്കാൻ എല്ലാവരും റെഡിയാണ്. എന്നാൽ ഇപ്പോഴും പാപം മൂലം ദൈവം മനുഷ്യരെ ശിക്ഷിക്കുന്നു എന്നാരെങ്കിലും പറഞ്ഞാൽ അവരെ പുച്ഛിക്കാനാണ് പലർക്കും താൽപ്പര്യം. ഇനിയൊരു സുവിശേഷം ദൈവത്താൽ എഴുതപ്പെട്ടാൽ, ഈ കാലഘട്ടത്തിലെ ഏതൊക്കെ പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും മനുഷ്യന്റെ പാപം മൂലമുണ്ടായി എന്നതിൽ കണ്ടേക്കാം.* പശ്ചാത്തപിക്കാതെ പാപജീവിതത്തിൽ തുടരുന്നവരോട് യേശു കരുണയുടെ സുവിശേഷമല്ല പറയുന്നത്. സക്കേവൂസിനോടും പാപിനിയായ സ്ത്രീയോടും കരുണയുടെ വാക്കുകൾ പറഞ്ഞ ഈശോ, ചുങ്കക്കാരോടും ഫരിസേയരോടും പുരോഹിതരോടും യൂദാസിനോടും "നിങ്ങൾക്കു ദുരിതം" എന്ന വാക്കാണ് ഉപയോഗിച്ചത്. യേശുവിനൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട രണ്ടു കള്ളന്മാരിൽ ഒരാൾ മാത്രമേ പറുദീസയിൽ പ്രവേശിച്ചുള്ളൂ. യേശു പറഞ്ഞ അതേ വാക്കുകൾ, കർത്താവിന്റെ ദാസനായ ഡൊമിനിക് അച്ചനും ആവർത്തിക്കുന്നു. പാപത്തിൽ തുടരുന്നവരേ...നിങ്ങൾക്കു ദുരിതം!!! പാപത്തെക്കുറിച്ചും അതിന്റെ ശിക്ഷവിധികളെക്കുറിച്ചും വിശുദ്ധിയിൽ ജീവിക്കുന്നതിനെക്കുറിച്ചും പറയുന്ന സത്യസുവിശേഷം പലരെയും അസ്വസ്ഥതപ്പെടുത്തുന്നു. എന്തുകൊണ്ട്? അവർക്ക് ഈലോകസുഖങ്ങൾ ഉപേക്ഷിക്കുവാൻ താൽപ്പര്യമില്ല. അവർക്ക് സ്വർഗ്ഗരാജ്യത്തിന്റെ സ്ഥാനം ലൗകികസുഖങ്ങൾക്കു താഴെ മാത്രം. അവർക്കുവേണ്ട സുവിശേഷം എന്താണെന്ന് വളരെ കൃത്യമായി, യുഗങ്ങൾക്കുമുൻപേ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു!!!👇 *"ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയിൽ ആവേശംകൊള്ളുകയാൽ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും" (2 തിമോത്തേയോസ് 4: 3 )* കാതലായ സുവിശേഷം പറയുന്നവരെ വെറുക്കുകയും "എന്റർടൈൻമെന്റ് സുവിശേഷപ്രഘോഷണം" മാത്രം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലെ ചില ജനങ്ങളെ ദൈവം അന്നേ മുൻകൂട്ടി കണ്ടിരുന്നു. സുവിശേഷത്തിൽ പറയുന്ന പാപങ്ങളെ ലഘൂകരിച്ചു പറഞ്ഞു പാപമല്ലാതാക്കി മാറ്റുന്ന പ്രബോധനങ്ങൾ നിങ്ങൾ കേട്ടുതുടങ്ങിയില്ലേ? അതിനെ അനുകൂലിക്കുന്നവരും നിരവധി.👇 *"അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും."(2 തിമോത്തേയോസ് 4: 4)* അതിനാൽ സൂക്ഷിക്കുക; ഈ കാലഘട്ടം അപകടം പിടിച്ചത്. പിശാചിന്റെ കെണിയിൽ വീണുപോകരുത്. അപ്പോൾ ഒരു മറുചോദ്യം: വിശുദ്ധി പാലിച്ചാൽ രോഗങ്ങൾ മാറുമോ? ഇതിനുത്തരം ലഭിച്ചാൽ ഡൊമിനിക് അച്ചൻ പറഞ്ഞത്, പൂർണ്ണമായും ദൈവനിവേശിതമായ സുവിശേഷമാണെന്ന് ഉറപ്പിക്കാമല്ലോ. ഏതാനും വർഷങ്ങൾക്കുമുൻപാണ് ഡൊമിനിക് അച്ചന്റെ ധ്യാനംകൂടാൻ ദൈവം അനുവദിച്ചത്. 20 വർഷമായി അലട്ടുന്ന നടുവിനുവേദനയുമായാണ് ധ്യാനത്തിന് പോയത്. വേദനയുടെ കാഠിന്യം കാരണം, ജോലിസ്ഥലത്ത് പലപ്പോഴും സീറ്റിലിരിക്കാൻ ബുദ്ധിമുട്ടി, എഴുന്നേറ്റുനിന്ന് കംപ്യൂട്ടർകീബോർഡും മൗസും ഉപയോഗിച്ചിരുന്ന കാലം. ഈ വേദന മാറാൻ ആദ്യകാലങ്ങളിൽ ഓരോ വർഷവും നാട്ടിൽ വരുമ്പോൾ ചെയ്ത ചികിത്സാരീതികൾ താഴെക്കൊടുക്കുന്നു. 1. MRI സ്‌കാൻ & മെഡിസിൻ 2. കിഴിവയ്ക്കൽ, ഉഴിച്ചിൽ 3. ചവിട്ടിതിരുമ്മൽ 4. ആയുർവേദ ഹോസ്പിറ്റലിൽ തിരുമ്മൽ 5. മൈസൂറിനു സമീപം യൂനാനി ചികിത്സ 6. കോഴിക്കോട് ബേപ്പൂരിൽ യൂനാനി ചികിത്സ 7. ജോലിചെയ്യുന്ന രാജ്യത്ത്, മിനിസ്ട്രി ഹോപിറ്റലിൽ മെഡിസിൻ & ഫിസിയോതെറാപ്പി 8. ബാംഗ്ലൂർ ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ചികിത്സ ഫലം: ഒരു ഫലവുമില്ല!!! അങ്ങനെ എല്ലാം ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട് ചികിത്സ പൂർണമായും നിർത്തി. ജോലികഴിഞ്ഞു വീട്ടിൽവന്നാൽ, തറയിൽ പായ് വിരിച്ചുകിടന്ന് ആശ്വാസം കണ്ടെത്തിയിരുന്ന അവസരത്തിലാണ് കുവൈറ്റിൽ ഡൊമിനിക് അച്ചൻ നയിക്കുന്ന ധ്യാനം കൂടിയത്. ധ്യാനം കൂടിയിട്ട് നടുവിനുവേദന പോയില്ല!!! പക്ഷേ അച്ചൻ അയർലന്റിൽ പറഞ്ഞപോലെ, കുവൈറ്റിൽ പറഞ്ഞ ചില കാര്യങ്ങൾ ഹൃദയത്തിൽ സ്‌പർശിച്ചു. "എല്ലാ രോഗങ്ങൾക്കും കാരണം പാപമല്ല; എന്നാൽ ചില രോഗങ്ങൾ നമ്മുടെ വിശുദ്ധിയുടെ കുറവുകൊണ്ടും സംഭവിക്കാം. അതുകൊണ്ട് വിശുദ്ധിയിൽ ജീവിക്കുക.” ഇതായിരുന്നു അച്ചൻ പറഞ്ഞതിന്റെ കാതൽ. ദൈവം കൃപ തന്നതുകൊണ്ട്, ഇതുവരെ പരീക്ഷിക്കാത്ത ആ മരുന്ന്, നടുവിനുവേദന പോയാലും ഇല്ലെങ്കിലും, നിത്യജീവനെപ്രതി എടുക്കാൻ തീരുമാനിച്ചു. ആ പരിശ്രമത്തെ ദൈവം മാനിച്ച് ഒരു സമ്മാനവും തന്നു; ഇപ്പോൾ എത്രസമയംവേണമെങ്കിലും ഇരുന്നു ജോലി ചെയ്യാം. വീട്ടിലെത്തിയാൽ വീണ്ടും ലാപ്ടോപ്പിന്റെ മുൻപിലിരുന്ന് ഇതുപോലെ ടൈപ്പ് ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല!!! ഇതാണ് അച്ചൻ പറഞ്ഞ സത്യസുവിശേഷം..കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.. ഇതൊക്കെ കേട്ട് നെറ്റി ചുളിക്കുന്നവരോടും വിമർശിക്കുന്നവരോടും *"ദൈവത്തിന്റെ നിഗൂഢ ലക്ഷ്യങ്ങള്‍ അവർ അറിഞ്ഞില്ല, വിശുദ്ധിയുടെ പ്രതിഫലം പ്രതീക്ഷിച്ചില്ല." (ജ്ഞാനം 2 :22)* എന്നേ പറയാനുള്ളൂ.. വിശുദ്ധിക്ക് പ്രതിഫലം ഈ ലോകത്തിലും പരലോകത്തിലും ഉണ്ട്. അതുപോലെ പാപത്തിനും...ഒരു സംശയവും വേണ്ട. ഒരിക്കൽക്കൂടി പറയുന്നു; എല്ലാ രോഗത്തിനും ദുരിതത്തിനും കാരണം പാപമാണെന്ന് അച്ചൻ എവിടെയും പറഞ്ഞിട്ടില്ല. "സാധ്യത" എന്ന വാക്കാണ് അച്ചൻ ഉപയോഗിച്ചത്. ദൈവം അനുവദിച്ചിരിക്കുന്ന പ്രകൃതിനിയമം മൂലവും, ചില ലക്ഷ്യങ്ങൾക്കുവേണ്ടി ദൈവം അനുവദിക്കുന്ന സഹനത്തിന്റെ ഫലമായും (ഉദാഹരണം: വി. അൽഫോൻസാമ്മ, വി. ഫൗസ്റ്റീന, വി. അമ്മത്രേസ്യ തുടങ്ങിയവർക്കുണ്ടായ സഹനങ്ങൾ) രോഗങ്ങളും ദുരിതങ്ങളും വരാം. അതിനാൽ വിശുദ്ധരായി ജീവിക്കുന്ന മാതാപിതാക്കളേ...നിങ്ങൾ ദൈവത്താൽ പ്രത്യേകം തെരെഞ്ഞെടുക്കപ്പെട്ടവരാണ്. നിങ്ങളെ ആരും അപമാനിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടില്ല, വേദനിപ്പിച്ചിട്ടില്ല. നിങ്ങൾക്കും നിങ്ങളുടെ അസുഖബാധിതരായ കുട്ടികൾക്കും ദൈവത്തിന്റെ മടിയിലാണ് സ്ഥാനം. ആനന്ദിച്ചാഹ്ളാദിക്കുവിൻ; നിങ്ങളുടെ പ്രതിഫലം വലുതാണ്. ഓട്ടിസം ബാധിച്ച അനവധി കുട്ടികളെ ഈ വൈദികൻവഴി ദൈവം സുഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും പല കുട്ടികളും സുഖപ്പെട്ടുകൊണ്ടിരിക്കുന്നു. ആളുകളെ സുഖിപ്പിക്കുന്ന സുവിശേഷം യേശുവോ ശിഷ്യന്മാരോ പറഞ്ഞിട്ടില്ല. കലർപ്പില്ലാത്ത സുവിശേഷം പറയുന്ന, ദൈവാത്മാവിനാൽ മാത്രം നയിക്കപ്പെടുന്ന ദൈവത്തിന്റെ പ്രവാചകന്മാരെയാണ് നിത്യജീവനിലയ്ക്കുള്ള യാത്രയിൽ നമുക്കുവേണ്ടത്. അവരെ വാക്കാലും പ്രവൃത്തിയാലും പ്രാർത്ഥനയാലും ശക്തിപ്പെടുത്തേണ്ടത് മാമ്മോദീസാവെള്ളം തലയിൽ വീണ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അനേകം ആത്മാക്കളെ രക്ഷിക്കുവാൻ ദൈവം നിയോഗിച്ച ഈ ശുശ്രൂഷകർ, നമ്മുടെ പ്രാർത്ഥനക്കുറവുമൂലം തകർന്നുപോയാൽ, അതിന്റെ ഉത്തരവാദിത്വം നമുക്ക് മാത്രമാണ്. അതിനാൽ അവർക്കുവേണ്ടിയും അവരുടെ ശത്രുക്കൾക്കുവേണ്ടിയുമുള്ള പ്രാർത്ഥനകൾ, ഈശോയെ കലർപ്പില്ലാതെ സ്നേഹിക്കുന്നവർ ഉയർത്തട്ടെ... "പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നുചിലര്‍ രോഗികളായിത്തീര്‍ന്നു: തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലായി." (സങ്കീര്‍ത്തനങ്ങള്‍ 107 : 17) ദൈവനാമം മഹത്വപ്പെടട്ടെ...ആമ്മേൻ.. ( ✍️ റെനിറ്റ് അലക്സ്) *# യേശു ഏകരക്ഷകൻ # ലോകരക്ഷകൻ #* 🌸🌸Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |