Home | Community Wall | 

Kerala.myparish.net
Posted On: 12/06/19 13:03

 

🌸🌸 ബ്രദർ മാരിയോ… ഇങ്ങനെയാണോ പരിശുദ്ധാത്മാഭിഷേകം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നത്? ഇത്ര ധാർഷ്ട്യത്തോടെ ദൈവത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ട അഭിഷിക്തരെ നിന്ദിക്കാൻ താങ്കളെ പ്രചോദിപ്പിച്ച പരിശുദ്ധാത്മാവിനെ ഞങ്ങൾക്കു പരിചയമില്ല. പന്തക്കുസ്താതിരുന്നാളിന്‌ ആഹ്വാനം ചെയ്തത് തിരുസഭയാണ്. അതിനുവേണ്ടി പ്രസംഗങ്ങളും വീഡിയോകളും ധ്യാനങ്ങളും ഒരുക്കി സഭാമക്കളെ ഒരുക്കിയതിൽ ഏറ്റവും മുൻപന്തിയിൽ നിന്നത് ഡാനിയേൽ അച്ചൻ, ഡൊമിനിക് അച്ചൻ, വട്ടായിൽ അച്ചൻ തുടങ്ങിയവരാണ്‌. ഇവരെയൊക്കെ അധിഷേപിച്ചുകൊണ്ടും, ഇവരൊക്കെ താങ്കളേക്കാൾ വിവരം കുറഞ്ഞവരാണെന്ന് വരുത്തിത്തീർത്തുകൊണ്ടും, സഭയുടെ ആഹ്വാനംപോലും എന്തോ പൊട്ടത്തരമാണെന്നുതോന്നിക്കുമാറ് താങ്കൾ അവതരിപ്പിച്ച ഈ പ്രസംഗപ്രഹസനം അഹങ്കാരത്തിൽനിന്നും ജന്മമമെടുത്തതാണ്. താങ്കൾ ആരോപിക്കുന്നതുപോലെ ഒരു ധ്യാനഗുരുവും പുതിയ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാൻ ആഹ്വാനം ചെയ്തിട്ടില്ല. അങ്ങനെ പൊട്ടത്തരം ആഹ്വാനം ചെയ്യാൻ, അവരെ നയിക്കുന്നത് ദുരാത്മാവല്ല; പരിശുദ്ധാത്മാവിന്റെ ദാനമായ ജ്ഞാനം ലഭിച്ചവരാണവർ. താങ്കൾ പറഞ്ഞതും, താങ്കൾ ഉന്നംവച്ചവരിലൊരാളായ ഡാനിയേൽ അച്ചൻ, അട്ടപ്പാടി സെഹിയോനിൽ മെയ്‌ മാസത്തിൽ നടന്ന 1600ഓളം ദൈവ ശുശ്രൂഷകരുടെ ലീഡേഴ്‌സ് കോൺഫെറെൻസിൽ പറഞ്ഞതും, ഒറ്റ വീഡിയോ ആയി ഇവിടെ ചേർക്കുന്നു. ഈ പ്രസംഗം കേട്ട ദൈവശുശ്രൂഷകരോ, ഞങ്ങളോ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടില്ല.ഒരുപക്ഷേ, ഈ പ്രസംഗങ്ങളൊന്നുപോലും കേൾക്കാത്തവരോ, ഈ വൈദികരോടെല്ലാം ഒരു താല്പര്യവുമില്ലാത്ത ആരെങ്കിലുമാകാം താങ്കളോട് വിമർശനം ഉന്നയിച്ചത്. എളിമയോടെ അവരെ തിരുത്തേണ്ടതിനുപകരം, പന്തക്കുസ്തതിരുന്നാളിന് ജനങ്ങളെ പ്രാർത്ഥനയിലും വിശുദ്ധിയിലും ഒരുക്കിയ സഭയെയും ആത്മീയശുശ്രൂഷകരെയും പരസ്യമായി വിമർശിച്ചത് വളരെവളരെ മോശമായിപ്പോയി. ഏത് ധ്യാനഗുരുവാണ് പുതിയ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാൻ ആഹ്വാനം ചെയ്തതെന്ന് തെളിയിക്കുക. പറ്റില്ലെങ്കിൽ, കുറഞ്ഞപക്ഷം അഹങ്കാരം വെടിഞ്ഞു മാപ്പുപറയുക. ഈ അടുത്തകാലത്തിറങ്ങിയ താങ്കളുടെ ഒരു വീഡിയോയിലും പരിശുദ്ധാത്മാഭിഷേകം കാണാൻ സാധിച്ചിട്ടില്ല. എവിടെയാണ് താങ്കളിലെ പരിശുദ്ധാത്മാഭിഷേകം? അഹങ്കാരത്തിന്റെ ഭാഷയോ പരിശുദ്ധാത്മാഭിഷേകം? ആത്മീയഉണർവിനുവേണ്ടിയുള്ള സഭയുടെ ആഹ്വാനത്തെ വിലകുറച്ചുകാണിക്കുന്നതോ പരിശുദ്ധാത്മാഭിഷേകം? സ്വയം വലുതാക്കികാണിക്കുവാൻ, പരിശുദ്ധാത്മാവിനാൽ മാത്രം നയിക്കപ്പെടുന്ന ആത്മീയഗുരുക്കന്മാരെ, ഒരു കാര്യവുമില്ലാതെ കുറ്റംപറയുന്നതോ പരിശുദ്ധാത്മാഭിഷേകം? "ഞാൻ മാത്രമാണ് ശരി" എന്നു സ്ഥാപിക്കുവാൻ, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതോ പരിശുദ്ധാത്മാഭിഷേകം? പന്തക്കുസ്താതിരുന്നാൾപോലെ, വർഷത്തിലൊരിക്കൽ ഈസ്റ്ററും ക്രിസ്തുമസും ഞങ്ങൾ ആചരിക്കാറുണ്ട്. കൂടുതൽ ആത്മീയഅഭിഷേകം ലഭിക്കുവാൻ, ആ സമയത്ത് ഞങ്ങൾ നോമ്പെടുക്കാറുമുണ്ട്. അതുകൊണ്ട് ആത്മീയഅഭിഷേകവും കൃപയും വർധിച്ചിട്ടേയുള്ളൂ; ഒരാൾക്കും കുറഞ്ഞിട്ടില്ല. അതുമൂലം ദൈവം വേദനിക്കപ്പെടുന്നുമില്ല. പ്രത്യേക സമയവും ദിവസങ്ങളും സഭ അതിനും നിശ്ചയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള താങ്കളുടെ പ്രസംഗം അത്ര വിദൂരത്തല്ല എന്ന് തോന്നുന്നു. കാരണം പ്രത്യേക ദിവസമോ സമയമോ ക്രമീകരിക്കുന്നത് താങ്കൾ ഇഷ്ടപ്പെടുന്നില്ല. കരുണയുടെ സമയമായി 'മൂന്നുമണി' ഈശോ തന്നതിനെ താങ്കൾ വിമർശിക്കുമോ? വിമർശിക്കാൻ ജാള്യതയുണ്ടെങ്കിൽ, പന്തക്കുസ്തയ്ക്കായി നിശ്ചയിച്ച ബൈബിൾ അധിഷ്ഠിത ദിവസത്തെ ചെറുതായി കാണുന്നത്, താങ്കളുടെ പോരായ്മയായി കാണേണ്ടിവരും. Br. മാരിയോയുടെ മുഴുവൻ ടോക്കിന്റെ ലിങ്ക് ചേർക്കുന്നു. https://www.facebook.com/renit.alex/videos/10161894953635364/ *പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ദൈവശുശ്രൂഷകരെ ബഹുമാനിക്കാത്തവൻ, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവനല്ല.* കുറേ തേനിനൊപ്പം അൽപ്പം വിഷം ചേർത്താൽ ആർക്കും വിഷത്തിന്റെ സാന്നിധ്യം മനസ്സിലാവില്ല. പക്ഷേ നാമറിയാതെ നമ്മുടെ ശരീരത്തെ അതു നശിപ്പിക്കും. അതുപോലെ, മധുരമായ ദൈവവചനങ്ങൾക്കൊപ്പം ആത്മാവിനെ (നാമറിയാതെ) നശിപ്പിക്കുന്ന കളകൾ തിരിച്ചറിയാൻ നമുക്കു സാധിക്കണം. വിശ്വാസികൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ട കാലമാണിത്.. ആത്മരക്ഷ ആഗ്രഹിച്ചു ധ്യാനങ്ങളും ക്ലാസ്സുകളും തിരഞ്ഞെടുക്കുമ്പോൾ, സഭാമക്കൾ കൂടുതൽ ജാഗ്രത കാണിക്കുകയും ഈശോയുടെ ഹിതം ആരായുകയും ചെയ്യുക. (പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളിച്ചു ജോയിൻ ചെയ്ത വീഡിയോ കാണുക. Br. മരിയോയ്ക്കു ശേഷം, ഡാനിയേൽ അച്ചൻ പറയുന്നത് കേൾക്കാൻ വിട്ടുപോകരുത് ) ദൈവനാമം മഹത്വപ്പെടട്ടെ… ആമ്മേൻ.. (✍️റെനിറ്റ് അലക്സ്) # യേശു ഏകരക്ഷകൻ # ലോകരക്ഷകൻ # 🌸🌸Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |