Home | Community Wall | 

Kerala.myparish.net
Posted On: 24/10/19 18:53
ഭൂമി നമ്മുടെ "അമ്മയോ " ?

 

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്ള സന്ദേശങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹരണമായ " ഭൂമി നമ്മുടെ അമ്മ" എന്ന പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കും എന്നാണ്. വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് ആണത്രേ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എല്ലാവർക്കും നല്ല ജീവിത മെന്ന ആശയം മാർപ്പാപ്പ മുന്നോട്ടു വെയ്ക്കുന്നു എന്നും മനുഷ്യൻ ഭൂമിക്ക് ഏല്പിച്ച സകല മുറിവുകൾക്കും ക്ഷമ ചോദിക്കണമെന്ന് മാർപാപ്പ അഭ്യർത്ഥിക്കുന്ന ലേഖനവും ഈ സമാഹരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും പത്രം (ദീപിക 24-10-19) റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോദികമായിമായി തന്നെയുള്ള പ്രസിദ്ധികരണമായതുകൊണ്ട് ഇതൊക്കെ സഭയുടെ ശത്രുക്കൾ പറഞ്ഞുണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും ആണ് എന്ന് പറഞ്ഞൊഴിയാൻ ഒരു ക്രിസ്തുവിശ്വാസിയ്ക്കും ഒരു വൈദികനും ബിഷപ്പിനും കർദ്ദിനാളിനും സാധിക്കുകയില്ല. കാരണം ഭൂമിയെ വേദനിപ്പിച്ചതിന് നാം "മാപ്പ് " ചോദിക്കണ മെന്നും ഭൂമി നമ്മുടെ "അമ്മ" യാണെന്നും മാർപാപ്പ തന്നെ പറഞ്ഞിട്ടുള്ളത് ഇപ്പോൾ ഇതാ വരമൊഴിയായിരിക്കുന്നു. ഒരു ക്രിസ്തു വിശ്വാസി എങ്ങനെയാണ് ഈ "പ്രഖ്യാപനങ്ങളെ " കുറിച്ച് അഭിപ്രായം രൂപികരിക്കേണ്ടത് ? ഭൂമി ''അമ്മ" യാണെന്നും അമ്മയായ ഭൂമിയ്ക്ക് മനുഷ്യൻ ഏല്പിച്ച മുറിവുകൾക്ക് മാപ്പിരക്കണം എന്നുമുള്ള പ്രഖ്യാപനങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും ഇതൊന്നും കത്തോലിക്ക സഭയുടെ പ്രഖ്യാപനങ്ങൾ അല്ല എന്നു തന്നെയാണ് ക്രിസ്തു വിശ്വാസികളെല്ലാം മനസ്സിലാക്കേണ്ടത്. നാം ദൈവത്തോടല്ലേ മാപ്പിരക്കേണ്ടത്? ദൈവത്തെ ദൈവമായി അംഗികരിക്കാത്തതിനും യേശുക്രിസ്തു ഏക സത്യമായിരിക്കെ രക്ഷയ്ക്കു പല വഴികൾ ഉണ്ടെന്ന് പഠിപ്പിച്ചതിനും ! ഭൂമിയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും വ്യക്തവും ശക്തവുമായ പഠനങ്ങളും പ്രഖ്യാപനങ്ങളും കത്തോലിക്ക സഭ ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട് എന്നാണ് ഓരോ ക്രിസ്തു വിശ്വാസിയും മനസ്സിലാക്കേണ്ടത്. വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് മൂന്ന് പൊന്തിഫിക്കൽ കൗൺസിലുകളിൽ ( Pontifical Council for culture ,for Interreligious Dialogue, for promoting christian unity ) നിന്നും സുവിശേഷ വൽക്കരണത്തിനുള്ള തിരുസംഘത്തിൽ നിന്നും തിരഞ്ഞെടുത്ത കർദ്ദിനാൾ മാരെ ഉൾപ്പെടുത്തി കൊണ്ട് രൂപികരിച്ച ഒരു വർക്കിങ്ങ് ഗ്രൂപ്പ് , ഒറ്റനോട്ടത്തിൽ കത്തോലിക്ക സഭയുടേത് എന്ന് തോന്നിക്കുന്നതും എന്നാൽ കത്തോലിക്ക സഭയുടെ അടിസ്ഥാന പഠനങ്ങൾക്ക് കടകവിരുദ്ധമായ " ന്യൂ ഏജ് " എന്ന് പേരിട്ടുള്ള " മുന്നേറ്റങ്ങളെ " കുറിച്ച് വർഷങ്ങളോളം പഠിച്ച് ഒരു സംയുക്ത റിപ്പോർട്ട് 2003 ൽ തന്നെ പ്രസിദ്ധികരിച്ചിട്ടുണ്ട് (ഈ രേഖ ലഭിക്കാൻ Jesus Christ the bearer of water of life എന്ന് സേർച്ച് ചെയ്യുക , വത്തിക്കാന്റെ ഔദ്യോദിക സൈറ്റിലെത്തി രേഖ വായിക്കാവുന്നതാണ്) എന്ന സത്യം അറിഞ്ഞിരിക്കണം. "യേശു ക്രിസ്തു ജീവ ജലത്തിന്റെ വാഹകൻ " (Jesus Christ the bearer of Water of life " ) എന്നാ ണ് ഈ സംയുക്ത പംന റിപ്പോർട്ടിന് പേരിട്ടിട്ടുള്ളത്. യോഗ , ട്രാൻസിഡെന്റൽ മെഡിറ്റേഷൻ തുടങ്ങിയ ന്യൂ ഏജ് പ്രവണതകളെ കുറിച്ചും ഭൂമിയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും ഈ രേഖയിൽ കത്തോലിക്ക സഭ പഠനം നടത്തിയിട്ടുണ്ട്. പംന റിപ്പോർട്ടിലെ ബന്ധപ്പെട്ട ഖണ്ഡികൾ താഴെ ചേർക്കുന്നു. 1) കത്തോലിക്ക സഭ കണ്ടെത്തിയിട്ടുള്ളത്, ''ന്യൂ ഏജ് " പ്രവണതകൾക്ക് അടിസ്ഥാന തത്വമായി എടുത്തിട്ടുള്ളത് ഡേവിഡ് സ്പാൻഗളർ പറഞ്ഞിട്ടുള്ള ചിന്തകളാണ് എന്നാണ്‌. അതിൽ ഭൂമിയാണ് നന്മുടെ അമ്മയെന്നും നാം ഓരോരുത്തരും ഭൂമിയുടെ കേന്ദ്ര നാഡിവ്യൂഹ വ്യവസ്ഥയിലെ ഒരു ന്യൂറോൺ ആണെന്നാണ്. ഈ ചിന്ത ദൈവവചനത്തിന് എതിരാണ്. കാരണം ആദിയിൽ ദൈവം ആകാശവും ഭൂമിയും സ്രഷ്ടിച്ചു (ഉൽപത്തി 1: 1) എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്. ("യേശു ക്രിസ്തു ജീവജലത്തിന്റെ വാഹകൻ " ഖണ്ഡിക 7.1). 2) ദൈവത്തിന്റെ സൃഷ്ടിയായ ഭൂമിയെ കുറിച്ചുള്ള കരുതലിനെ കുറിച്ച് കത്തോലിക്ക സഭ ബോധവതിയാണ്. സൃഷ്ടിയായ ഭൂമിയേയും മറ്റു പാരിസ്ഥിതികളേയും കുറിച്ചുള്ള കരുതൽ കത്തോലിക്ക സ്കൂളുകളിൽ ക്രിയാത്മമായി കൈകാര്യം ചെയ്യാവുന്ന വിഷയം ആണ്. എന്നാൽ സ്രഷ്ടാവിനേക്കാളേറെ , ദൈവത്തിന്റെ പരമോന്നത സൃഷ്ടിയായ മനുഷ്യനേക്കാളേറെ ഭൂമിയ്ക്കും മറ്റു സൃഷ്ടികൾക്കും പ്രധാന്യം കൊടുക്കുന്ന വാദം കത്തോലിക്ക വിശ്വാസവുമായി ഒത്തു പോകാത്തതാണ് ( "യേശുക്രിസ്തു ജീവജലത്തിന്റെ വാഹകൻ " ഖണ്ഡിക 6.2). 3) മേല്പറഞ്ഞ ക്രൈസ്തവ വിരുദ്ധമായ തത്വങ്ങളിൽ നങ്കൂരമിട്ടിട്ടുള്ള ആഴമായ പരിസ്ഥിതി ("deep ecology " ) വാദം പലപ്പോഴും എല്ലാം ദൈവമാണ് ( " Panthestic" ) എന്ന ക്രൈസ്തവ വിരുദ്ധ വാദത്തിൽ അടിസ്ഥാനമിടുന്നുണ്ട് (" യേശുക്രിസ്തു ജീവ ജലത്തിന്റെ വാഹകൻ ഖണ്ഡിക 6.2). 4) ന്യൂ ഏജ് കാഴ്ചപ്പാട് അനുസരിച്ച് ഭൂമിയടങ്ങുന്ന പ്രപഞ്ചം ഊർജ്ജത്തിന്റെ ഒരു സമുദ്രമാണെന്നും പ്രപഞ്ചം പൂർണ്ണതയുള്ളതും ശൃംഖലാ സ്വഭാവത്തോടെയുള്ള ബന്ധങ്ങൾ ആണെന്നും പ്രപഞ്ചം എന്ന ഏക സത്തയെ ജീവനുള്ളതാക്കുന്നത് ഊർജജമായ ''ആന്തരിക ശക്തി " യാണെന്നും എന്നു വിശ്വസിക്കുന്നു. ചുരുക്കത്തിൽ പ്രപഞ്ചം 'ദൈവം' തന്നെയാണ് എന്ന് തെറ്റായി ന്യൂ ഏജിൽ വിശ്വസിക്കുന്നു. ഇത് കത്തോലിക്ക പംനത്തിന് കടകവിരുദ്ധമാണ് ( "യേശുക്രിസ്തു ജീവ ജലത്തിന്റെ വാഹകൻ ഖണ്ഡിക 2. 3. 4.3) . 5) പരിസ്ഥിതിയ്ക്ക് ആഴമായ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജൈവ കേന്ദ്രീകൃത വാദം ബൈബിളിലെ മനുഷ്യസൃഷ്ടിയുടെ കാഴ്ചപ്പാടിനെ നിരാകരിക്കുന്നു (ഖണ്ഡിക 2. 3. 4.1 ). 6) പ്രകൃതിയോടുള്ള ആകർഷണത്വത്തിലേക്കും ഭൂമിയെ " മാതാവായ ഭൂമി " ( "gaia " ) എന്ന കണക്കെ വണങ്ങുന്നതിലേക്കും ഹരിത നയത്തിന്റെ പേരിൽ പാരിസ്ഥിതിക ശാസ്ത്രത്തെ പൊതുവാക്കി മാറ്റുന്നതിനാണ് ന്യൂ എജ് ശ്രമിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിന് മാത്രം അർഹതപ്പെട്ട ആരാധന സൃഷ്ടികൾക്കും പ്രത്യേകിച്ച് "മാതാവായ ഭൂമി" എന്ന തെറ്റായ സങ്കല്പം പ്രചരിപ്പിച്ച് ഭൂമിയ്ക്കും വിഭജിച്ചു നല്കാനാണ് ന്യൂ ഏജ് ശ്രമിക്കുന്നത്. ഇത് ക്രിസ്തീയമല്ല (ഖണ്ഡിക 2.3.1) . ഭൂമിയെ മാതാവ് എന്ന് സങ്കല്പിക്കുന്നതും വിളിക്കുന്നതും പ്രചരിപ്പിക്കുന്നതും ന്യൂ ഏജ് ചിന്തയാണ് ; അത് ക്രിസ്തീയമല്ല ! ഒരു യഥാർത്ഥ ക്രിസ്തു വിശ്വാസി സ്രഷ്ടാവിലൂടെ സൃഷ്ടികളെ കാണും. അപ്പോൾ അവയെ ചൂഷണം ചെയ്യുവാൻ ക്രിസ്തു വിശ്വാസിയ്ക്ക് സാധിക്കുകയില്ല. അങ്ങനെ ചൂഷണം ചെയ്യുമ്പോൾ സൃഷ്ടികളെയല്ല സ്രഷ്ടാവിനെ തന്നെയാണ് വേദനിപ്പിക്കുന്നത് എന്ന് അവന് നല്ല ബോധ്യമുണ്ട്. എന്നാൽ ദൈവത്തിന് മാത്രം അവകാശപ്പെട്ട മഹത്വവും ദിവ്യത്വവും ദൈവത്തിന് കൊടുക്കാതെ ഇന്നുള്ളതും നാളെ തി യിൽ ത്തെരിഞ്ഞ് അമരാനുള്ള സൃഷ്ടികൾ ക്ക് ദിവ്യത്വം അവൻ ആരോപിക്കുകയില്ല! ക്രിസ്തു വിശ്വാസിയുടെ അമ്മ വെറും ഒരു സൃഷ്ടി മാത്രമായ ഭുമിയല്ല മറിച്ച് ലോകത്തിന്റെ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവായ ദൈവത്തിന്റെ അമ്മയായ പരിശുദ്ധ കന്യകമറിയമാണ്.! നാം ക്ഷമ ചോദിക്കേണ്ടത് നമ്മുക്ക് വേണ്ടി മുറിവുകളേറ്റ യേശുവിനോടാണ് . ..... "നമുക്ക് ഒരു ദൈവമേയുള്ളൂ . ആരാണോ സർവ്വവും സൃഷ്ടിച്ചത്, ആർക്കു വേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കർത്താവേ നമ്മുക്കുള്ളൂ. ആരിലൂടെയാണോ സർവ്വവും ഉളവായത് , ആരിലൂടെയാണോ നാം നിലനിൽക്കുന്നത്, ആ യേശുക്രിസ്തു " (1 കൊറി 8:6). ആവേ മരിയ ! ജോൺ ജോസ്.സി 24-10 - 19 വി.ആന്റണി മേരി ക്ലാരറ്റിന്റെ തിരുനാൾ കടപ്പാട്: പരിശുദ്ധ അമ്മയോട്Article URL:


free counter


Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


പാപ്പാ തിരഞ്ഞെടുപ്പിൽ ലോകം ഇടപെട്ടാൽ ആ തിരഞ്ഞെടുപ്പുകൾ അസാധുവാകും എന്ന് കാനോനിക നിയമങ്ങളും സഭ നിർമിച്ചിട്ടുണ്ട്‌

കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക ,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും .ഈ വചനം നമ്മൾ പ്രാബല്യത്തിൽ വരുത്തണമെങ്കിൽ യേശുക്രിസ്തുവിന്റെ മൗതിക ശരീരമായ കാതോലികവും സ്ലൈഹീകവും ആയ സഭയിൽ വിശ്വസിച്ചു ... Continue reading


Kerala.myparish.net   |