Home | Community Wall | 

Kerala Community
Posted On: 03/12/19 11:27
വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

 

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്?
:::::::::::::::::::::::::::
എന്നാൽ

1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം

2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം

3)വ്യാജപ്രവാചകന്മാരുടെ പിന്നാലെ പോകുന്നതു നിമിത്തം

നമ്മിൽ ഭൂരിഭാഗവും സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തുകയാണെന്ന് ഇന്ന് നമുക്ക് അറിയാൻ കഴിയുന്നില്ല.

:::::::::::::::::::::::::::
വ്യാജർ വളരെയധികം വിലസിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശരിയായ ദൈവവചന ശുശ്രൂഷകരെ തിരിച്ചറിയാൻ പ്രയാസമായിരിക്കുന്നതിനാൽ വ്യാജരെ തിരിച്ചറിയാനുള്ള എളുപ്പവഴികൾ ഇതാ.

ഇക്കൂട്ടരിൽ അത്മായ പ്രേഷിതരും, പുരോഹിതരും, പുരോഹിത ശ്രേഷ്ഠന്മാരും, കന്യാസ്ത്രീകളും, ക്രൈസ്തവ ടി.വി.ചാനലുകളും, ക്രൈസ്തവ പ്രസിദ്ധീകരണങ്ങളും, യു. ട്യൂബ് ചാനലുകളും, ധ്യാന കേന്ദ്രങ്ങളും വരെ ഉൾപ്പെട്ടിരിക്കുന്നു.

1) അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങളെയോർത്ത് അനുതപിച്ച് ദൈവത്തോട് മാപ്പു ചോദിക്കണമെന്ന് പഠിപ്പിക്കാത്തവർ

2) പാപങ്ങളെ, നന്മതിന്മകളെ തിരിച്ചറിയാൻ പരിശുദ്ധാന്മാവിന്റെ പ്രസാദവരത്തിനായി യാചിക്കണമെന്ന് പഠിപ്പിക്കാത്തവർ

3) ദൈവകല്പനകളെക്കുറിച്ചും പിതാവായ ദൈവത്തെയും പുത്രനായ ദൈവത്തെയും പരിശുദ്ധാന്മാവിനെയുംക്കുറിച്ചും ദൈവജനത്തെ വ്യക്തമായി പഠിപ്പിക്കാത്തവർ

4) യേശു നമുക്കെല്ലാവർക്കും രക്ഷ ഒരിക്കൽ നേടിത്തന്നതു കൊണ്ട് ഇനിയൊരിക്കലും നമ്മെ കൈവെടിയുകയില്ല എന്ന മിഥ്യാധാരണ പരത്തി ദൈവത്തിന്റെ പ്രമാണങ്ങൾക്ക് വില കൊടുക്കാതെ ദൈവ കല്പനകളെ നിസ്സാരമായി തള്ളിക്കളയുന്നവർ

5) പ്രമാണ ലംഘനം നടത്തിയവരെന്ന് ഏത് കൊച്ചു കുട്ടിക്കുപോലും മനസ്സിലാവും വിധം വ്യക്തമായിട്ടും ഈ വ്യക്തികളെ സമൂഹത്തിലെ പുണ്യവാന്മാരാണെന്ന് വരുത്തിത്തീർക്കുന്നതിനു വേണ്ടി അവരെ എപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്നവർ

6) അന്ത്യകാലമെന്നൊന്നില്ലെന്നും അത് നീറോ ചക്രവർത്തിയുടെ കാലങ്ങളിൽ ബൈബിളിലെ അന്ത്യകാലപ്രവചനങ്ങൾ നിറവേറിക്കഴിഞ്ഞതാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്,

പാപങ്ങളെക്കുറിച്ച് അനുതപിച്ച്, ദൈവത്തോട് ക്ഷമ ചോദിച്ച് എപ്പോഴും യേശുവിന്റെ രണ്ടാം വരവിനായി ഒരുങ്ങിയിരിക്കാൻ ജനങ്ങളെ പഠിപ്പിക്കാത്തവർ

7) ഇനി പറയുന്ന ഒന്നാം പ്രമാണ ലംഘനങ്ങളെ ന്യായീകരിക്കുന്നവർ

***
കേരളത്തിന്റെ ഹിന്ദു ഉൽസവമായ ഓണം ക്രിസ്ത്യാനികൾ ആഘോഷിക്കുന്നതിൽ തെറ്റില്ല എന്നു പറയുന്നവർ

***
ഇന്ത്യയുടെ ഹിന്ദുമതസംഭാവനയായ യോഗ ക്രിസ്ത്യാനികൾ ചെയ്യുന്നത് ക്രിസ്തീയതയ്ക്ക് എതിരല്ല എന്ന് അഭിപ്രായപ്പെടുന്നവർ

***
ക്രിസ്ത്യാനികൾ നിലവിളക്ക് ഉപയോഗിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല എന്ന് പഠിപ്പിക്കുന്നവർ

***
മതസൗഹാർദ്ദത്തിന്റെ പേരിൽ മറ്റുള്ളവരോട് ചേർന്ന് രക്ഷാബന്ധൻ കയ്യിലണിയുന്നവർ

***
മതസൗഹാർദ്ദ സമ്മേളനങ്ങളിൽ പങ്കെടുത്ത് എല്ലാ മതങ്ങളും ഒന്നാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ

***
എല്ലാ മതങ്ങളുടേയും ദൈവങ്ങൾ ഒന്നാണെന്ന് പറയുന്നവർ

***
സ്വർഗവും നരകവും ഇല്ലയെന്നും ഇത് ഈ ഭൂമിയിൽത്തന്നെയാണെന്നും പറയുന്നവർ

***
ക്രിസ്ത്യാനിപ്പെൺക്കുട്ടികളും സ്ത്രീകളും നെറ്റിയിൽ അണിയുന്ന പൊട്ടും വിവാഹിതരായ ക്രിസ്ത്യാനി സ്ത്രീകൾ അണിയുന്ന സിന്ദൂരവും ക്രിസ്തീയതയ്ക്ക് എതിരല്ല എന്നു പഠിപ്പിക്കുന്നവർ

***
പുതിയതായി, രണ്ടു മാസങ്ങൾക്കുമുമ്പ് ക്രിസ്ത്യാനികൾക്കിടയിലേക്ക് കടന്നുവന്ന അന്യമതദേവിയും പൂർണ ഗർഭിണിയും നഗ്നയുമായ "പച്ച മാമ" വിഗ്രഹത്തെ താങ്ങിക്കൊണ്ട് നടക്കുന്നവരെ ന്യായീകരിച്ച് ന്യായീകരിച്ച് യേശുവിന്റെ സ്വന്തം അപ്പസ്തോലരാക്കി അവരെ ചിത്രീകരിക്കുന്നവർ

:::::::::::::::::::::::::::

മേല്പറഞ്ഞ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഇനിയും അനുതപിച്ച് ദൈവത്തിലേക്ക് തിരിഞ്ഞില്ലെങ്കിൽ സ്വർഗ്ഗം ഇപ്പോഴെ നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിന് യാതൊരു സംശയവും വേണ്ട.

ഇതിൽ എല്ലാ സഭകളിലും പെട്ട വ്യക്തികളും,
ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരും ഉൾപ്പെട്ടിരിക്കുന്നതിനാൽ ദയവായി ദൈവജനം ഇവരെ തിരിച്ചറിഞ്ഞ് ഇത്തരക്കാരുടെ പക്കൽ ഉപദേശം സ്വീകരിക്കാൻ പോകരുതേ.

ഇത്തരക്കാർ നമ്മെ വഴി തെറ്റിച്ച് നരക കവാടത്തിലേക്ക് നയിക്കുന്നതിനാൽ ഇവർ ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ കണ്ട് മയങ്ങിവീണ് സാത്താന്റെ കെണിയിൽ പെട്ടു പോകല്ലെ.
:::::::::::::::::::::::::::
വ്യാജപ്രവാചകന്മാർ

മത്തായി 7 : 15-20

ആടുകളുടെ വേഷത്തിൽ വരുന്ന വ്യാജപ്രവാചകൻമാരെ സൂക്‌ഷിച്ചുകൊള്ളുവിൻ.
ഉള്ളിൽ അവർ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്‌.

ഫലങ്ങളിൽ നിന്ന്‌ അവരെ മനസ്‌സിലാക്കാം. മുൾച്ചെടിയിൽ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലിൽ നിന്ന്‌ അത്തിപ്പഴമോ പറിക്കാറുണ്ടോ?

നല്ല വൃക്‌ഷം നല്ല ഫലവും ചീത്ത വൃക്‌ഷം ചീത്തഫലവും നൽകുന്നു.
നല്ല വൃക്‌ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്‌ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാൻ സാധിക്കുകയില്ല.

നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളിൽനിന്നു നിങ്ങൾ അവരെ അറിയും.

(ഇവിടെ "തീ" സൂചിപ്പിക്കുന്നത് നരകം തന്നെ. എല്ലാ വ്യാജ പ്രവാചകരും തഴച്ചു വളരുകതന്നെ ചെയ്യും. എന്നാൽ നാമവരെ തിരിച്ചറിയുക)

:::::::::::::::::::::::::::
ഇത് വായിച്ച

1) നാമോരോരുത്തർക്കും,
2)കുടുംബാംഗങ്ങൾക്കും,
3)ബന്ധുമിത്രാദികൾക്കും,
4)സുഹൃത്തുക്കൾക്കും,
5)സഹപ്രവർത്തകർക്കും,
6)മേലുദ്യോഗസ്ഥൻമാർക്കും,
7)കീഴുദ്യോഗസ്ഥൻമാർക്കും,
8)നമ്മുടെ ആവശ്യങ്ങളുമായി നാം ബന്ധപ്പെടുന്ന ഓരോ വ്യക്തികൾക്കും,

പരിശുദ്ധാന്മാവിന്റെ നന്മതിന്മകളെ തിരിച്ചറിയാനുള്ള വിവേകവും, ബോധവും, ബുദ്ധിയും, കഴിവും നൽകണമെയെന്ന് യേശുക്രിസ്തു വഴി പിതാവായ ദൈവത്തോട് എളിമയോടെ പ്രാർത്ഥിക്കുന്നു.

പിതാവായ ദൈവത്തിനും
പുത്രനായ ദൈവത്തിനും
പരിശുദ്ധാന്മാവായ ദൈവത്തിനും
എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
:::::::::::::::::::::::::::

Jose Joseph KendrickArticle URL:


free counter


Quick Links

ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


പാപ്പാ തിരഞ്ഞെടുപ്പിൽ ലോകം ഇടപെട്ടാൽ ആ തിരഞ്ഞെടുപ്പുകൾ അസാധുവാകും എന്ന് കാനോനിക നിയമങ്ങളും സഭ നിർമിച്ചിട്ടുണ്ട്‌

കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക ,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും .ഈ വചനം നമ്മൾ പ്രാബല്യത്തിൽ വരുത്തണമെങ്കിൽ യേശുക്രിസ്തുവിന്റെ മൗതിക ശരീരമായ കാതോലികവും സ്ലൈഹീകവും ആയ സഭയിൽ വിശ്വസിച്ചു ... Continue reading


Kerala.myparish.net   |