റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ് . എഡി 49 ൽ ജറുസലേം സുന്നഹദോസ് തന്നെ തിരുമാനിച്ച കാര്യങ്ങളിലെ ഒരു തിരുമാനം വിഗ്രഹാർപ്പിത ഭക്ഷണത്തെ കുറിച്ചുള്ളതാണ്. വി പൗലോസും ഒന്നാമത്തെ മാർപാപ്പയായ പത്രോസും യാക്കോബും ബെർണ്ണാബാസും ഉൾപ്പെട്ടതായിരുന്നു ജറുസലേം സുന്നഹദോസ്. വിഗ്രഹങ്ങൾ ഒന്നും ഇല്ല എന്നു "പറഞ്ഞ " വി. പൗലോസ് അടങ്ങിയ സുന്നഹദോസിൽ തന്നെയാണ് വിഗ്രഹങ്ങളാൽ മലിനമാക്ക പ്പെട്ടതിൽ നിന്നും ഒഴിഞ്ഞു നില്ക്കണം എന്ന് പറഞ്ഞു വെച്ചിട്ടുള്ളത് ( അപ്പസ്തോല പ്രർത്തനം 15: 20 & 29). " വിഗ്രഹങ്ങൾക്ക് അർപ്പിച്ച വസ്തുക്കൾ, രക്തം, കഴുത്ത് ഞ്ഞെരിച്ച് കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയിൽ നിന്ന് നിങ്ങൾ അകന്നിരിക്കണം. ഇവയിൽ നിന്ന് അകന്നിരുന്നാൽ നിങ്ങൾക്ക് നന്ന്. മംഗളാശംസകൾ" !. എന്നാണ് വചനത്തിൽ എഴുതി വെച്ചിരിക്കുന്നത്. ദൈവവചനവും സുന്നഹദോസ് തിരുമാനങ്ങളും ഇത്രയും കൃത്യമായി വിഗ്രാർപ്പിത ഭക്ഷണത്തെ കുറിപ്പ് താക്കീത് നല്കുമ്പോൾ ഈ വിഷയത്തിൽ വേറെ ഒരു " പഠനം" ഒരു കത്തോലിക്ക വിശ്വാസിക്ക് ആർക്കും നല്കാൻ കഴിയില്ല ! വി യോഹന്നാന്റെ വെളിപാട് പുസ്തകം പെർഗാമോസിലെ സഭയ്ക്ക് എഴുതിയത് കൂടി വായിച്ചാൽ ഈ വിഷയം തീരുമാനമാക്കാം. " എങ്കിലും , നിനക്കെതിരായി ചില കാര്യങ്ങൾ എനിക്ക് പറയാനുണ്ട് : വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ ഭക്ഷിക്കാനും വ്യഭിചാരം ചെയ്യാനും ഇസ്രായേൽ മക്കൾക്ക് ദുഷ് പ്രേരണ നല്കാൻ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്റെ ഉപദേശങ്ങൾ മുറുകെ പിടിക്കുന്നവർ അവിടെയുണ്ട് ( വെളി 2:14). തിയത്തീറായിലെ സഭയ്ക്ക് എഴുതിയ കത്തിലും പി.യോഹന്നാൻ വിഗ്രാർപ്പിത ഭക്ഷണത്തിന് എതിരായി ശക്തമായി പറയുന്നുണ്ട് ( വെളി 2: 20)
ഡെന്നിയച്ച നോട് ലളിതമായി ചോദിക്കാനുള്ളത് ഇതാണ് . അച്ചൻ ദിവസവും കുർബ്ബാനയിൽ വാഴ്ത്തി അച്ചനും വിശ്വാസികൾക്കും വിഭജിച്ചു നല്കുന്ന പരിശുദ്ധ തിരു ശരീരം വെറും ഭക്ഷണ വസ്തുവോ അതോ ഈശയോടെ ശരീരവും രക്തവുമോ? അത് ഈശയോടെ ശരീര രക്തങ്ങളാണ് എന്ന് അച്ചനെപ്പോലെ ഞാനും വിശ്വസിക്കുന്നു. പരിശുദ്ധ കുർബാനയിൽ പ്രായാധിക്യം കൊണ്ടോ രോഗാവസ്ഥ കൊണ്ടോ പങ്കെടുക്കാൻ സാധിക്കാത്ത കത്തോലിക്ക വിശ്വാസികൾക്ക് അവർ ആവശ്യപ്പെടുകയാണെങ്കിൽ , ഡെന്നിയച്ചാ, അവരുടെ അടുത്തേയ്ക്ക് ചെന്ന് ഈശോയെ അച്ചൻ നല്കില്ലേ ? കുർബ്ബാനയിൽ ശാരീരികമായി പങ്കെടുത്തിയെങ്കിലും ഒരുക്കത്തോടെ, വിശ്വാസ പൂർവ്വം ഈശായെ സ്വീകരിക്കുന്നത് വഴി അവർ പരിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തില്ലേ? അതെ സമയം ഈ ശയോടെ പരിശുദ്ധ കുർബ്ബാനയിൽ വിശ്വസിക്കാത്തവരും ആ വിശ്വാസം ഏറ്റുപറയാത്തവരും ആയ മറ്റു മതസ്ഥർ അവർ അൾത്താരയുടെ എത്ര അടുത്ത് വന്നാലും ഒരു വൈദികരും അവർ ആവശ്യപ്പെട്ടാൽപ്പോലും അവർക്ക് തിരുശരീരം നല്കാറുമില്ല. കാരണം അത് ഗോതപ്പവും വിഞ്ഞും അല്ല മറിച്ച് ഈ ശയോടെ ബലി വസ്തുക്കളാണ്. " ബലി വസ്തുക്കൾ ഭക്ഷിക്കുന്നവർക്കാണ് ബലിപീഠത്തിലെ ഭാഗഭാഗിത്വം.... "വിഗ്രഹത്തിന് സമർപ്പിച്ച ആഹാര പദാർത്ഥമോ വിഗ്രഹം തന്നെയോ എന്തെങ്കിലു ആണെന്നു ഞാൻ ഉദ്ദേശിക്കുന്നുണ്ടോ ? ഇല്ല , വിജാതിയർ ബലിയർപ്പിക്കുന്നത് പിശാചിനാണ്. ദൈവത്തിനല്ല എന്നാണ് ഞാൻ പറയുന്നത് ...... ( 1 കോറി 10: 18-22) . അത്തരം വിഗ്രാർപ്പിത സാധനങ്ങൾ ഒളിച്ചും തെളിച്ചും കത്തോലിക്ക വിശ്വാസികൾക്ക് ഭക്ഷിക്കാൻ ദൈവ വചനവും ആഗോള കത്തോലിക്ക സഭയുടെ പഠനങ്ങളും അനുവദിക്കുന്നില്ല. വിശ്വാസികൾ അത്തരം വിഗ്രാർപ്പിത വസ്തുക്കൾ കഴിച്ചാൽ ക്രിസ്തുമത വിശ്വാസങ്ങൾക്ക് വിരുദ്ധമായ സിദ്ധാന്തങ്ങളിൽ അടിസ്ഥാനപ്പെടുത്തി രൂപം കൊടുത്തിട്ടുള്ള വിഗ്രാർപ്പണത്തിൽ വിഗ്രഹങ്ങൾ ഇരിക്കുന്ന സ്ഥലത്തേയ്ക്ക് പോയിലെങ്കിലും അവൻ "വിജാതീയ ബലിയിൽ " പങ്കെടുക്കുകയാണ് ചെയ്യുന്നത് ( "മറ്റു മതങ്ങളിലെ പ്രവർത്തന രീതികളും ജിവിത മുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ നിന്ന് പലതു കൊണ്ടും വ്യത്യസ്തങ്ങളാണ് " - Declaration on the relation of the Church to Non- Christian religions - Nostra Aetate - Para 2 of Second vatican Council ) അപ്പോൾ വിഗ്രാർപ്പിത ഭക്ഷണം നിരുസഭ പഠിപ്പിക്കുന്നതിൽ നിന്ന് വിത്യസ്തമായ ഒന്നാന്നെന്ന് വ്യക്തം .ഓരോ മതത്തിനും അവരുടേതായ വിശ്വാസ പ്രമാണങ്ങളിൽ , അത് ക്രിസ്തു മതത്തിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമാണെങ്കിലും , അടിസ്ഥാനപ്പെടുത്തിയ " അർപ്പണങ്ങൾ" ഉണ്ട്. അങ്ങനെ വിഗ്രാർപ്പിത ഭക്ഷണം കഴിക്കുന്ന കത്തോലിക്ക വിശ്വാസി പരിശുദ്ധ കുർബാനക്ക് മുൻപ് പള്ളിയിലെത്തില്ല. അവന്റെ പരിശുദ്ധ കുർബാനയിലെ പങ്കാളിത്തം ഒരു " അയ കൊയ '' ആയിരിക്കും .കാരണം വചനം പറയുന്നപ്പോലെ " ഒരേ സമയം കർത്താവിന്റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല....... ( 1 കൊറി 10: 21).
അച്ചന്റെ ലേഖനത്തിന്റെ ആദ്യ ഖണ്ഡികളിൽ ഉദ്ധരിച്ചിട്ടുള്ള ദൈവ വചനങ്ങൾ വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണ പദാർത്ഥങ്ങളെ സംബന്ധിക്കുന്ന വേയല്ല! വിഗ്രഹത്തിന് അർപ്പിച്ച വസ്തുവിനേയും അർപ്പിക്കാത്ത ഭാഗത്തേയും കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. മൃഗത്തിന്റെ ചില ഭാഗങ്ങൾ വിഗ്രഹത്തിന് അർപ്പിക്കുമ്പോഴും ഭക്ഷണ യോഗ്യമായ വിഗ്രഹത്തിന് അർപ്പിക്കാത്ത മറ്റു ഭാഗങ്ങൾ ചന്തയിൽ വിൽക്കപ്പെടുകയാ പൂജാ സ്ഥലങ്ങളോടാനുബദ്ധിച്ചുള്ള ഭക്ഷണ ശാലകളിൽ വിളമ്പുകയോ ചെയ്തിരുന്നു.( റഫ: ജറുസലേം ബൈബിളിന്റെ അടികുറിപ്പ്) അങ്ങനെ കഴിക്കുന്ന, വിഗ്രഹത്തിനർപ്പിക്കാത്ത മാംസത്തെ കുറിച്ചാണ് വി. പൗലോസ് തന്റെ ലേഖനത്തിന്റെ (1കൊറി 8: 1-13 ) തിരുവചനഭാഗങ്ങളിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ വിഗ്രഹത്തിനർപ്പിക്കാത്ത അത്തരം മാംസം പ്പോലും ഭക്ഷിക്കുന്നത് മറ്റൊരു ദുർബല വിശ്വാസിയ്ക്ക് ഇടർച്ച യുണ്ടാതിരിക്കാൻ അതും ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് വി. പൗലോസ് പ്രസ്തുത ഭാഗത്ത് പറയുന്നത് ( 1 കോറി 8 :13 ) ഇതിനെയാണ് അച്ചന്റെ ലേഖനത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്.
ക്രിസ്തീയ സ്ത്രീകൾ പൊട്ട് കുത്തന്നുത് പാപം അല്ല എന്നാണല്ലോ അച്ചൻ ലേഖനത്തിൽ പരാമർശിക്കുന്ന രണ്ടാമത്തെ വിഷയം. പൊട്ട് കുത്തുന്നത് ക്രൈസ്തവ വിരുദ്ധം തന്നെ. ഈ കാര്യത്തെ കുറിച്ച് ലളിതമായി പറയാനുള്ളത് വിജാതീയർ പൊട്ട് കുത്തുന്നത് സൗന്ദര്യത്തിന് വേണ്ടിയല്ല. അവരിലെ പുരുഷന്മാർ പോലും പ്രത്യേക പൊട്ടുകളും തിലക കുറികളും തൊടുന്നുണ്ട്. ക്രൈസ്ത സിദ്ധാന്തങ്ങളിൽ നിന്ന് വിത്യസ്തമായ സിദ്ധാന്തങ്ങളാണ് അതിന്റെ അടിസ്ഥാനം. മാമോദീസ ജലം വീണ ക്രിസ്ത്യാനി ഈ വിജാതിയ അടയാളങ്ങളെ ഡ്രസ്സിന്റെ മാച്ച് നോക്കി സ്വീകരിക്കേണ്ടതുണ്ടോ? പൊട്ടു കുത്തുന്നതിന്റെ പിന്നിൽ ഭാരതീയ മുനിമാർ പഠിപ്പിച്ചു തനുസരിച്ച് അത് ആന്തരിക നേത്രത്തെ സൂചിപ്പിക്കുന്നതാണ് എന്ന് ലേഖനത്തിൽ അച്ചൻ അവകാശപ്പെടുന്നത് സ്വികരിക്കുകയാണെങ്കിൽ നമ്മുടെ കന്യാസ്ത്രീകശക്കും പൊട്ടുകുത്താമല്ലോ?.... പൊട്ടു കുത്തുന്നത് മാരക പാപത്തേക്കാളുപുരിയാണ്. അത് ഒരു വിശ്വാസിയെ കത്തോലിക്ക സഭയിൽ നിന്ന് പുറത്തേയ്ക്ക് നയിക്കും. ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകൻ എതിർ രാഷ്ട്രീയ പാർട്ടിയുടെ കൊടി എടുത്ത് പൊതു നിരത്തിലൂടെ ഒരു രസത്തിന് നടക്കുന്നത് പോലെയാണത്. കൊടി പിടിച്ച് എതിർ പാർട്ടിയെ കുറിച്ച് അനുകൂലമായി ഒന്നും പ്രസംഗിച്ചിലെങ്കിലും ആ ഒരൊറ്റ പ്രവ്യത്തിയാൽ അയാൾ എത്ര സജീവ പ്രവർത്തകനായാലും സ്വന്തം പാർട്ടിയിൽ നിന്ന് അയാളെ ഉത്തരവാദപ്പെട്ടവർ പുറത്താക്കും.
വിഗ്രാപ്പിത ഭക്ഷ ണവും പൊട്ടുകുത്തലും "നിസ്സാര കാര്യങ്ങൾ" എന്നു പറഞ്ഞ് തള്ളി കളയരുത്. ദൈവ വചനം പറയുന്നു " ദൈവിക നിയമങ്ങളോട് അനാദരം കാണിക്കുന്നതു നിസ്സാരമല്ല. ഭാവി സംഭവങ്ങൾ ഈ വസ്തുത തെളിയിക്കും " ( 2 മക്കമ്പ 4:17) ഇത്തരം വിജാതിയ സ്വീകരണങ്ങൾ വഴി നമുക്ക് വിജാതിയരെ നേടാനാകുകയില്ല. മറിച്ച് അവർ നമ്മുടെ ശത്രുക്കളായി തീരുന്നു.! " പിതാക്കന്മാർ വിലമതിച്ചതെല്ലാം അവർ പുച്ഛിച്ച് തള്ളുകയും ഗ്രീക്കുകാർ ആദരിച്ചതെല്ലാം 'വിലമതിക്കുകയും ചെയ്തു. തന്മൂലം അവർ കൊടിയ വിപത്തുകളിൽ അകപ്പെട്ടു. അവർ മാനിക്കുകയും അന്യൂനം അനുകരിക്കാൻ ഇച്ഛിക്കുകയും ചെയ്ത ജീവിത സമ്പ്രദായങ്ങളുടെ ഉടമകൾ ശത്രുക്കളായിത്തീർന്ന് അവരെ ശിക്ഷിച്ചു " ( 2 മക്ക മ്പ 4:15, 16)
ജോൺ ജോസ് സി
PS "കത്തോലിക്ക സഭ " പത്രത്തിന്റെ പത്രാധിപർ അറിയുന്നതിന്: - " കത്തോലിക്ക സഭ " പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന വിശ്വാസ സംബദ്ധിയായ ലേഖനങ്ങളിൽ പരാമർശിക്കുന്നത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ആഗോള തിരുസഭയുടെ പഠനങ്ങൾ ആകണമെന്നില്ല എന്ന മുഖവുരയോടു കൂടി ലേഖനങ്ങൾ പ്രസിദ്ധികരിച്ചാൽ അത് ഉചിതമാകും
 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media