അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്റെയും നേതൃത്വത്തിൽ Preacherട of Divine Mercy എന്ന പേരിൽ ഒരു പയസ് യൂണിയൻ 2018 ഏപ്രിൽ 24 മുതൽ നിലവിൽ വന്നു.
പാലക്കാട് രൂപതയുടെ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് പിതാവാണ് ഈ പയസ് യൂണിയൻ ആരംഭി
ക്കുന്നതിന് അനുവാദം നൽകിയത്
ബഹു. സേവ്യർ ഖാൻ വട്ടായിലച്ചനും ബഹു. ബിനോയി കരിമരുതിങ്കൽ അച്ചനും ആണ് ഇതിന്റെ സ്ഥാപകർ.
ക്രിസ്തുവിന്റെ സുവിശേഷം ലോകമെങ്ങും എത്തിക്കുക എന്ന ലക്ഷ്യത്തോടെ, അതിന് ആവശ്യമായ വൈദീകരെ വാർത്തെടുക്കുന്നതിനാണ് ഈ പയസ് യൂണിയൻ സ്ഥാപിതമായിരിക്കുന്നത്.
ബഹു. സേവ്യർഖാൻ വട്ടായിലച്ചനും, ബഹു. ബിനോയി കരിമരുതിങ്കൽ അച്ചനും വർഷങ്ങളായി സെഹിയോൻ മിനിസ്ട്രീസിലും സെഹിയോൻ ധ്യാനകേന്ദ്രത്തിലും അനേകം ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്ത് വരുന്നു. അനേകരെ വലിയ മാനസാന്തരത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
ഈ രണ്ട് വൈദീകരും സഭയുടെ ഔദ്യോഗിക പഠനങ്ങളോട് 100 ശതമാനവും വിശ്വസ്തത പുലർത്തിക്കൊണ്ടാണ് തങ്ങളുടെ ശുശ്രൂഷകൾ ചെയ്ത് വരുന്നത്. അതോടൊപ്പം തങ്ങളുടെ അധികാരിയായ പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പിതാവിനോടും രൂപതാ നേതൃത്വത്തോടും അനുസരണവും വിധേയത്വവും പുലർത്തുകയും ചെയ്യുന്നു. സാധാരണ ജനങ്ങൾക്ക് ഇതെല്ലാം അറിവുള്ളതാണ്.
സഭയുടെ പഠനങ്ങൾക്കൊ, വീക്ഷണങ്ങൾക്കൊ എതിരായി യാതൊരു പഠനവും ഒരിക്കൽ പോലും ഇവർ സ്വീകരിച്ചിട്ടില്ല എന്നുള്ളത് സത്യമായ കാര്യമാണ്. സഭയോടും സഭാ പഠനങ്ങളോടും ചേർന്നു നിന്നാണ് ഈ കാലഘട്ടമത്രയും ഈ രണ്ട് വൈദീകരും തങ്ങളുടെ ആത്മീയ ശുശ്രൂഷകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ബഹു. സേവ്യർ ഖാൻ വട്ടായിലച്ചൻ സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനത്ത് തുടർന്നുകൊണ്ട് ഇതുവരെ ചെയ്ത് വന്നിരുന്ന എല്ലാ ശുശ്രൂഷകൾക്കും തുടർന്നും നേതൃത്വം കൊടുക്കുന്നു. ദൈവം അനുവദിക്കുന്ന കാലത്തോളം മാർ ജേക്കബ് മനത്തോടത്ത് പിതാവ് ആവശ്യപ്പെടുന്ന കാലമത്രയും അച്ചൻ ഈ ശുശ്രൂഷകൾ ചെയ്യുന്നതായിരിക്കും എന്ന് മനത്തോടത്ത് പിതാവ് തന്നെ തന്റെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് ബഹു. വൈദീകർ സ്വീകരിച്ചിരിക്കുന്ന നിലപാടും.
ഇപ്പോൾ രൂപീകൃതമായിരിക്കുന്ന 'പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി' എന്ന പയസ് യൂണിയൻ കത്തോലിക്കാ സഭയ്ക്കും സഭാധികാരികൾക്കും കീഴിലായിരിക്കും എന്ന കാര്യം പ്രത്യേകം ഓർമ്മപ്പെടുത്തുകയാണ്.
സഭയോടും സഭാ നേതൃത്വത്തോടും സഭയുടെ ഔദ്യോഗിക പഠനങ്ങളോടും ചേർന്ന് നിന്ന് കൊണ്ടാണ് ഈ പയസ് യൂണിയൻ പ്രവർത്തിക്കുക. സഭയുടെ പ്രബോധനങ്ങൾക്ക് വിരുദ്ധമായതൊന്നും ഇന്നോളം ബഹു സേവ്യർ ഖാൻ വട്ടായിലച്ചനൊ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചനൊ ചെയ്തിട്ടില്ല എന്നുള്ളത് അച്ചൻമാരെ അറിയുന്നവർക്കും ഇവരുടെ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുള്ളവർക്കും പകൽ പോലെ വ്യക്തമായ കാര്യമാണ്.
ഇവിടെ സഭയ്ക്ക് വേണ്ടി സഭയോടൊത്ത് നിന്നു കൊണ്ട് വൈദീകരെ രൂപപ്പെടുത്തുന്നതിനാണ് 'Preacherട of Divine Mercy' എന്ന പയസ് യൂണിയൻ രൂപീകൃതമായിരിക്കുന്നത്. ആത്യന്തീകമായി ഇത് ക്രിസ്തുവിന് വേണ്ടി ക്രിസ്തുവിനോട് ഒത്താണ്, സഭയ്ക്കു വേണ്ടി സഭയോടൊത്താണ്. അല്ലാതെ ബദൽ സഭയായി ഇതിനെ കാണുന്നത് എത്രയൊ വിഢിത്തമാണ്.
ബഹു. വൈദീകരുടെ ശുശ്രൂഷകളിൽ കർത്താവിന്റെ വചനമാണ് കലർപ്പില്ലാതെ പങ്കുവയ്ക്കപ്പെടുന്നത്.
ദൈവവചനം കലർപ്പില്ലാതെ പങ്കുവച്ചതുകൊണ്ടും വചനത്തിനനുസൃതമായ ജീവിത സാക്ഷ്യങ്ങൾ ഉയർന്നതുകൊണ്ടുമാണ് അച്ചൻമാരുടെ ശുശ്രൂഷയിലുടെ ദൈവം അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
സെഹിയോൻ മിനിസ്ട്രീസിന്റെ ഏതെങ്കിലും ശുശ്രൂഷകൾ തീവ്രവാദങ്ങൾ പഠിപ്പിക്കുന്നു എന്ന് പറയുന്നത് ശുദ്ധഅസംബന്ധമാണ്.
കത്തോലിക്ക സഭയിലെ അഭിവന്ദ്യ പിതാക്കൻമാരുടെ അനുഗ്രഹാശിസുകളോടെയാണ് പ്രസ്തുത പയസ് യൂണിയൻ സ്ഥാപിതമായിരിക്കുന്നത്. സഭാ നേതൃത്വവും സഭാ വിശ്വാസികളും വലിയ താല്പര്യത്തോടെയാണ് ഈ പയസ് യൂണിയനെ നോക്കിക്കാണുന്നത്. ഇതിലൂടെ ധാരാളം വൈദീകർ രൂപപ്പെട്ട് വരുന്നത് സഭാ വിശ്വാസികൾ സ്വപ്നം കാണുന്നു.
ഇപ്പോൾ രൂപീകൃതമായിരിക്കുന്ന ഈ പയസ് യൂണിയൻ ഏതെങ്കിലും വിധത്തിൽ സഭയ്ക്ക് തലവേദനയാകും എന്ന് സഭാനേതൃത്വമൊ വിശ്വാസികളാ ആകുലപ്പെടുകയൊ വിശ്വസിക്കുകയൊ ചെയ്യുന്നില്ല. മറിച്ച് അവർ രണ്ട് കൈയ്യും നീട്ടി ഇതിനെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈദീകർ ഇല്ലാത്തതിനാൽ ദേവാലയങ്ങൾ അടച്ചു പൂട്ടപ്പെടുമ്പോൾ, ഇങ്ങിനെ പൂട്ടപ്പെടുന്ന ദേവാലയങ്ങൾ ബാറുകളൊ സിനിമാശാലകളൊ ആയി മാറ്റപ്പെടുമ്പോൾ 'Preacherട of Divine Mercy' യിൽ നിന്നും അനേകം വൈദീകർ രൂപപ്പെടുന്നതിനെ സഭാ നേതൃത്വവും വിശ്വാസികളും വലിയ സന്തോഷത്തോടെ യും ആശ്വാസത്തോടെയുമാണ് നോക്കിക്കാണുന്നത്. ഇത് മനസ്സിലാക്കിയതുകൊണ്ടാണ് അഭിവദ്ധ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ഈ പയസ് യൂണിയൻ സ്ഥാപിക്കുവാനുള്ള അംഗീകാരം നൽകിയതും. ഇതിനെ ആരും ആശങ്കയോടെ നോക്കിക്കാണേണ്ടതില്ല എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തട്ടെ.
കാലഘട്ടത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി ഈ പയസ് യൂണിയനെ നമുക്ക് സപ്പോർട്ട് ചെയ്യാം ഇതിന്റെ വിജയത്തിനായി പ്രാർത്ഥിക്കാം.
ദൈവം അനുഗ്രഹിക്കട്ടെ.
റെജി അറയ്ക്കൽ
സെഹിയോൻ മിനിസ്ട്രീസ് അഡ്മിനിസ്ട്രേറ്റർ.