പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന



പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന

 

കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രത്‌നങ്ങളും തലകളില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു.

വെളിപാട്‌ 13 : 1

 

കത്തോലിക്ക സഭയിൽ ഫ്രീമേസൻ സംഘം നുഴഞ്ഞു കയറിയിരിക്കുന്നു എന്നു പ്രസിദ്ധ ഭൂതോചടകനായിരുന്ന ഫാ ഗബ്രിയേൽ അമോർത്ത് മുന്നറിയിപ്പ് നൽകിയതാണ്. അതുപോലെ പരിശുദ്ധ അമ്മ നൽകിയ പല സ്വകാര്യ വെളിപ്പെടുത്തലുകളും ഫാത്തിമായിലെ സന്ദേശങ്ങളും അതിനെ സ്ഥിരീകരിക്കുന്നു. പരിശുദ്ധ കത്തോലിക്ക സഭയിൽ വൈദീക വിദ്യാർത്ഥികൾ മുതൽ മുകളിലോട്ടു നോക്കിയാൽ ഒട്ടനവധി വ്യക്തികളിൽ ഫ്രീമേസൻ ചിന്താഗതികളും പ്രവർത്തനങ്ങളും ശക്തിപ്പെട്ടിട്ടുണ്ട് എന്നു മനസ്സിലാക്കാം. സമൂഹ മാധ്യ മങ്ങളിൽ പലപ്പോഴും ഉയർന്നു കേൾക്കുന്ന ഒരു വാക്കാണ് ഫ്രീമേസൻ.  പലപ്പോഴും മനസ്സിലാക്കാൻ പറ്റാത്ത പ്രവർത്തന ശൈലിയുമായി ക്രിസ്തുവിനെയും അവന്റെ ശരീരമാകുന്ന സഭയെയും തകർക്കുക എന്ന ലക്ഷ്യത്തോടെ കർത്താവിന്റെ രണ്ടാം അഗമനത്തിനു മുൻപായി സഭയിൽ ഇതു ശക്തിപ്പെടുമെന്നു വെളിപാട് പുസ്തകവും, മാതാവിന്റെ സ്വകാര്യ വെളിപാടുകളും നമ്മെ പഠിപ്പിക്കുന്നു.

 

വെളിപാട് പുസ്തകത്തിൽ കടലിൽ നിന്ന് കയറിവരുന്ന പത്ത് കൊമ്പും 7 തലയുമുള്ള മൃഗത്തെക്കുറിച്ചു പറയുന്നു. അതിനെക്കുറിച്ചു പരിശുദ്ധ  അമ്മ ഫാ സ്റ്റെഫാനോ ഗോപി എന്ന വൈദീകനോട് 1989 ജൂണ് 13 നു വെളിപ്പെടുത്തുകയുണ്ടായി.

 

ഫ്രീമേസൻ അല്ലെങ്കിൽ മിണ്ടാവേദക്കാർ അവരുടെ 10 കൊമ്പുകൾ വഴി ദൈവീക കല്പനകൾക്കെതിരായി അവരുടെ നിയമങ്ങൾ പ്രചരിപ്പിക്കുന്നു.

 

കർത്താവു അവിടുത്തെ നിയമത്തെ പത്ത് കല്പനകൾ വഴി നമുക്ക് കൈമാറിത്തന്നുവെങ്കിൽ ഫ്രീമേസൺ സംഘം അതിന്റെ പത്ത് കൊമ്പുകൾ വഴി ദൈവ നിയമത്തിനു കടകവിരുദ്ധമായ മറ്റു നിയമങ്ങൾ എല്ലായിടത്തും വ്യാപിപ്പിക്കുന്നു.

a. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുതു എന്ന കല്പനക്കെതിരെ, അവർ ക്ഷുദ്ര വിഗ്രഹങ്ങളെ പടുത്തുയർത്തുകയും നിരവധിയാളുകൾ സാഷ്ടാംഗം വീണു അവയെ ആരാധിക്കുവാനിടയാക്കുകയും ചെയ്യുന്നു.

b. നിന്റെ കർത്താവിന്റെ നാമം വൃഥാ പ്രയോഗിക്കരുത് എന്ന കല്പനക്കെതിരെ ദൈവത്തെയും അവിടുത്തെ അഭിഷിക്തനായി ക്രിസ്തുവിനെയും ദൂഷണം പറഞ്ഞുകൊണ്ട് പല തരത്തിലുള്ള കുടില മാര്ഗങ്ങളിലൂടെ ദൈവ നാമത്തെ അവിദ്ധ്യമായ രീതിയിൽ ഒരു പരസ്യ വില്പനചരക്കാക്കി തരം താഴ്ത്തുകയും അവിടുത്തെ ജീവിതത്തെയും ദിവ്യവ്യക്തിത്തെയും പരാമർശിച്ചുള്ള ദൈവ ദൂഷണ പരമായ ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു.

 

c. സാബത്ത് ദിവസത്തെ പരിശുദ്ധമായി ആചരിക്കുവാൻ മറക്കരുത് എന്ന നിയമത്തിനു പകരം അവർ ഞായറാഴ്ചയെ വാരാന്ത്യ ദിനമാക്കി കായിക വിനോദങ്ങൾക്കും മത്സരങ്ങൾക്കും മറ്റുമായി മാറ്റിവച്ചിരിക്കുന്നു.

 

d.  മാതാപിതാക്കന്മാരെ ബഹുമാനിക്കുക എന്ന കല്പനക്കു പകരം ഒരു പുതിയ രീതിയിലുള്ള കുടുംബ സഹവാസവും സ്വവർഗ്ഗ ഭോഗികളുടെ സഹവർത്തിത്വവും  അവർ പ്രോത്സാഹിപ്പിക്കുന്നു.

 

e. അശുദ്ധ പ്രവൃത്തികൾ ചെയ്യരുതെന്ന കല്പനക്കെതിരായി  എല്ലാ തരത്തിലുള്ള അശുദ്ധതയെയും പ്രകൃതി വിരുദ്ധ പ്രവൃത്തികളെപ്പോലും ന്യായെകരിക്കുകയും അവയെ പ്രകീർത്തിക്കുകയും പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

 

f.  കൊല്ലരുതെന്ന ദൈവ പ്രമാണത്തിന് വിരുദ്ധമായ ഭ്രൂണ ഹത്യയെ എല്ലായിടത്തും നിയമ വിധേയവും, ദയാവധം സർവ്വത്ര സ്വീകാര്യവുമാക്കിതത്തീർത്തിരിക്കുന്നു. മനുക്ഷ്യ ജീവന് കല്പിച്ചിരിക്കുന്നു മൂല്യം തന്നെ തിരോഭവിച്ചു കഴിഞ്ഞു.

 

g. മോഷ്ടിക്കെരുതെന്ന കല്പനയെ വളച്ചൊടിച്ചു മോഷണം, കവർച്ച, ബലപ്രയോഗം, തട്ടിക്കൊണ്ടു പോകുക, പിടിച്ചു പറി എന്നിവയെ നന്മക്കായിട്ടോ തമാശയായിട്ടോ അല്ലെകിൽ സർവ സാധാരണമാണ് എന്ന മട്ടിലൊ അവതരിപ്പിക്കുന്നു.

 

h. സത്യ വിരുദ്ധമായി സാക്ഷി പറയരുത് എന്ന കല്പനക്കെതിരായി വഞ്ചനയുടെ നിയമവും അസത്യഭാഷണവും ഇരട്ടത്തപ്പു നയവും കൂടുതൽ കൂടുതൽ പ്രചരിപ്പിക്കപ്പെടുന്നു.

 

i. അന്യന്റെ വസ്തുക്കളെയും ഭാര്യയെയും മോഹിക്കരുതെന്ന പ്രമാണം സംബന്ധിച്ചാണെങ്കിൽ മനഃസാക്ഷിയുടെ ആഴങ്ങളെത്തന്നെ ദുഷിപ്പിച്ചു മനുഷ്യ മനസ്സിനെയും ഹൃദയത്തെയും മരവിപ്പിക്കാനായി അത് അത്യധ്വാനം നടത്തുന്നു.

 

ഈവിധത്തിലെല്ലാം മനുഷ്യർ ദൈവ നിയമങ്ങളെ ലങ്കിക്കുന്ന ദുഷ്ടത നിറഞ്ഞ നശീകരണ മാർഗങ്ങളിൽ കൂടെ സഞ്ചരിച്ചു പാപഗർത്തത്തിലാണ്ടു ദൈവീക ജീവനാകുന്ന വര പ്രസാദ പ്രാപ്തിയെ അസാദ്യമാക്കുന്ന ഒരു പാതനത്തിൽ വന്നു നിൽക്കുന്നു.

 

പ്രസാദവരത്തൽ ജീവിച്ചാൽ ദൈവീകവും സന്മാർഗീകവുമായ പുണ്യങ്ങൾ വരങ്ങളായി ലഭിക്കുന്നു. ഫ്രീമേസൺ ഈ പുണ്യങ്ങളെ നേരിടുന്നതിനായി ഏഴു പ്രധാനപ്പെട്ട തിന്മകൾ പ്രചരിപ്പിക്കുന്നു. ഈ ദോഷങ്ങൾ നിരന്തരമായ പാപാവസ്ഥയിൽ ജീവിക്കുന്നത് വഴി ഉണ്ടാകുന്ന സ്ഥിതി വിശേഷമാണ്.

 

വിശ്വാസത്തിനെതിരായി അഹങ്കാരവും, പ്രത്യാശക്കെതിരെ ദുര്മോഹവും, സ്നേഹത്തിനെതിരായി ദുരാഗ്രഹവും, വിവേകത്തിനെതിരെ കോപവും, ആത്മശക്തിക്കെതിരെ അലസതയും, നീതിക്കെതിരെ അസൂയയും, സംയമനത്തിനെതിരെ ഭോജനപ്രിയവും അത് ആനി നിരത്തുന്നു.

 

ഈ ഏഴു തിന്മകൾക്കടിപ്പെട്ടു പോകുന്ന ഏതു മനുക്ഷ്യനും ദൈവത്തിനു മാത്രം നൽകേണ്ട ആരാധനയിൽ നിന്നും വഴുതി മാറി, തിന്മയുടെഎല്ലാം മൂർത്തീ ഭാവമായ ക്ഷുദ്ര ദൈവങ്ങൾക്ക് അടിമകളായി തീരുന്നു. ഈ അവസ്ഥാ വിശേഷം തന്നെയാണ് ഏറ്റവും ഭയാനകമായ ദൈവ ദൂക്ഷണം. അതുകൊണ്ടാണ്  ദുഷ്ട  മൃഗത്തിന്റെ ഓരോ തലയിലും ഓരോ ശൈവ ദൂഷണ വചനം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ മേസൺ കേന്ദ്രവും ഓരോ വ്യത്യസ്ത ദേവനെ ആരാധിക്കേണ്ട കടമായണ്റ്റെടുത്തിരിക്കുന്നതു.


മൃഗത്തിന്റെ ഏഴു തല

ആദ്യത്തെ തല - ദൈവ ദൂഷണപരമായ അഹങ്കാരമെന്ന പേര് വഹിക്കുന്നു. അത് വിശ്വാസമെന്ന പുണ്യ ത്തെ  എതിർക്കുകയും മനുക്ഷ്യ യുക്തിയുടെയും സാങ്കേതിക പുരോഗതിയുടെയും ദൈവത്തെ ആരാധിക്കാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

 

രണ്ടാമത്തെ തല  - ദുർമോഹമെന്ന ദൈവദൂഷണ നാമമാണ് വഹിക്കുന്നത്. അത് പ്രത്യാശയെന്ന പുന്യത്തിനെ എതിർക്കുകയും ലൈംഗീകാസക്തിയുടെയും അശുദ്ധിയുടെയും ദേവന് ആരാധന അർപ്പിക്കുകയും ചെയ്യുന്നു.

 

മൂന്നാമത്തെ തല - ദുരാഗ്രഹമെന്ന ദൈവ ദൂഷണമാണ് മൂന്നാമത്തെ തല അണിഞ്ഞിരിക്കുന്ന നാമം. അത് സ്നേഹമെന്ന പുണ്യത്തിനെതിരായി നിൽക്കുകയും ധനമെന്ന ദേവനെ എല്ലായിടത്തും ആരാധിക്കുകയും ചെയ്യുന്നു.

 

നാലാമത്തെ തല - കോപമെന്ന ദൈവ ദൂഷണം . അത് വിവേകമെന്ന പുന്യത്തെ എതിർക്കുന്നു. വിദ്വേഷത്തിന്റെയും ഭിന്നതയുടെയും ദേവന് അത് ആരാധന അർപ്പിക്കുന്നു.

 

അഞ്ചാമത്തെ തല - അലസതയെന്ന ദൈവ ദൂഷണം. ആത്മശക്തിയെന്ന പുണ്യത്തിനെതിരായി നിൽക്കുന്നു. അത് പൊതുജനാഭിപ്രായം, ചൂഷണം എന്നിവയെപ്പറ്റിയുള്ള ഭയപ്പാടാകുന്ന വിഗ്രഹത്തോടുള്ള ആരാധന മനോഭാവത്തെ സൂചിപ്പിക്കുന്നു.

 

ആറാമത്തെ തല - അനീതിയെന്ന പുണ്യത്തിനെതിരായി നിൽക്കുന്നു. അത് അക്രമത്തിന്റെയും യുദ്ധത്തിന്റെയും വിഗ്രഹത്തിനു ആരാധ്യനായർപ്പിക്കുവാനുള്ളതാണ്.

 

ഏഴാമത്തെ തല - ഭോജനമെന്ന ദൈവ ദൂഷന നാമം ഏഴാമത്തെ തലയിൽ കാണുന്നു. മിതത്വമെന്ന പുണ്യത്തെ എതിരിടുന്നു. അത് ആനന്ദവാദം, ഭൗതീകത്വം, ഭോഗാസക്തി മുതലായ വിഗ്രഹങ്ങളുടെ മഹത്വത്തെ വാഴ്ത്തുന്നു.

വളരെ കൗശലപൂർവ്വം ദൈവീക നിയമത്തെ മനുഷ്യരെല്ലാം അവജ്ഞയോടെ തിരസ്കരിക്കാനുള്ള യത്നത്തെ പ്രോത്സാഹിപ്പിക്കുക, പത്ത് കല്പനകൾക്കെതിരെയുള്ള തുറന്ന യുദ്ധം ശക്തിപ്പെടുത്തുക, ദൈവത്തിനു മാത്രം നൽകേണ്ട ആരാധനയെ ദൂരീകരിച്ചിട്ടു ഇന്ന് വളരെയധികം പേര് ആദരിച്ചും ആരാധിച്ചും വരുന്ന കള്ളാ വിഗ്രഹങ്ങൾക്ക് എ വണക്കം അർപ്പിക്കുവാൻ അവരെ പ്രേരിപ്പിക്കുക എന്നിവയാണ് ഫ്രീമേസൺ സംഘം ഇന്ന് നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന പ്രധാന ജോലി. മനുക്ഷ്യ യുക്തി, ശരീരം, ധനം, ഭിന്നത, അധികാര മുന്നേറ്റം, അക്രമാസക്തി, ആനന്ദാനുഭൂതി ഇവയൊക്കെയാണ് മനുഷ്യരുടെ ആരാധന വിഗ്രഹങ്ങൾ. ഇപ്രകാരം മനുഷ്യാത്മാക്കൾ തിന്മയാകുന്ന അടിമത്വത്തിന്റെ ഇരുളടഞ്ഞ ഗർത്തത്തിലാണ്. തിന്മയിലും പാപത്തിലും നിപതിച്ചു മരണവേളയിലും ന്യായവിധി സമയത്തും നിത്യ മാരകമായ അഗ്നികുണ്ഡത്തിൽ വീണു നാശമടയുന്നു.

 

യുഗാന്ത്യകാലമാണെന്നു ഒത്തിരിയേറെ വിശ്വാസികളും വൈദീകരും വെളിപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ വെളിപാട് പുസ്തകത്തിലെ അവസാന കാര്യങ്ങൾ ലോകത്തിൽ സംഭവിക്കാനിരിക്കുന്നു.

 

ആയതിനാൽ  ഉപവാസവും പ്രാർത്ഥനയും  അനുതാപവും മുറുകെപ്പിടിച്ചുകൊണ്ടു   ഈ കാര്യങ്ങളിലെല്ലാം വ്യക്തമായ അറിവ് നേടിയില്ലെങ്കിൽ  പല അബദ്ധ പ്രബോധനകളിലും വീഴുകയും  അതുപോലെ സഭയിലെ പലരുടെ വിശ്വാസത്യാഗം കണ്ടു മനം മടുത്തു വിശ്വാസത്തിൽ നിന്ന് പിന്മാറുവാനും  ഇടയും എന്ന് പ്രത്യകം പറയേണ്ടതില്ലല്ലോ.

 

പരിശുദ്ധ അമ്മ   ഫാ സ്‌റ്റെഫാനോ  ഗോപി എന്ന വൈദീകനോട്   വെളിപ്പെടുത്തലുകൾ  അടങ്ങിയ "നമ്മുടെ ദിവ്യ നാഥ വൈദീകരോട് സംസാരിക്കുന്നു "  എന്ന പുസ്തകത്തിൽ നിന്ന് ...




 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media