Home    |   Community Wall    |   Contact Us    |   Read Books    |   Articles    |   
നോക്കിലെ കുഞ്ഞാടിന്റെ അമ്മ (Our Lady of knock)

നോക്കിലെ കുഞ്ഞാടിന്റെ അമ്മ
(Our Lady of knock)


1879 ലാണ് അയര്‍ലന്റിലെ നോക്കില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷയായത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1871 ല്‍ പോണ്ട്‌മെയിന്‍ എന്ന സ്ഥലത്തും

 

മാതാവ് പ്രത്യക്ഷയായി. ഈ രണ്ട് പ്രത്യക്ഷപ്പെടലുകളും തമ്മില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. പരിശുദ്ധ അമ്മയുടെ രണ്ട് ദര്‍ശനങ്ങളും വൈകുന്നേരമായിരുന്നു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു രണ്ട് പ്രത്യക്ഷപ്പെടലുകള്‍ക്കും. രണ്ട് ദര്‍ശനങ്ങളിലും പരിശുദ്ധ അമ്മ ഒന്നും സംസാരിച്ചുമില്ല. മേരി മക്ഫലിന്‍ എന്നും മേരി ബയേണ്‍ എന്നും പേരായ രണ്ട് സ്ത്രീകള്‍ നോക്കിലെ ചെറിയ ഗ്രാമത്തിലെ ദേവാലയത്തിന് സമീപം നടന്നുപോകുകയായിരുന്നു. ദേവാലയത്തിന്റെ മുഖപ്പിന് സമീപം നടന്നുപോകുന്ന മൂന്ന് മനുഷ്യരൂപങ്ങള്‍ അവര്‍ കണ്ടു. അവര്‍ ആരാണെന്ന് അറിയാന്‍ വേണ്ടി രണ്ട് മേരിമാരും നടപ്പിന് വേഗത വര്‍ദ്ധിപ്പിച്ചു. അവരില്‍ ഒരാളുടെ രൂപം പരിശുദ്ധ കന്യകാമറിയത്തെപ്പോലെ തോന്നിച്ചു. കൂടെയുള്ള മറ്റ് രണ്ട് പേര്‍ വിശുദ്ധ യോഹന്നാനും യൗസേപ്പിതാവും ആണെന്ന് ആ സ്ത്രീകള്‍ അനുമാനിച്ചു പരി.കന്യക നിവർന്നാണ് നിന്നത്. അവളുടെ കണ്ണുകൾ സ്വർഗ്ഗത്തിലേക്കാണ് നോക്കിയിരുന്നത്. കൈകൾ ഉയർത്തിപ്പിടിച്ചിരുന്നു. വെള്ള അങ്കിയാണ് അണിഞ്ഞിരുന്നത്. ശിരസ്സിൽ കിരീടം ഉണ്ടായിരുന്നു..വി.യൗസേപ്പ് ശിരസ്സ് അൽപം കുനിച്ചാണ് നിന്നത്. അദ്ദേഹം പരി.കന്യകയിലേക്കു തിരിഞ്ഞാണ് നിന്നതും. അദ്ദേഹം വൃദ്ധനായി കാണപ്പെട്ടു. നരച്ച താടിയും മുടിയുമായിരുന്നു. അമ്മയെ ബഹുമാനിക്കുന്ന രീതിയിലാണ് നിന്നത്

മൂന്നാമത്തെ ആൾ വി.യോഹന്നാനാണെന്നു അവർ കരുതുന്നു. കാരണം മായോകൗണ്ടിയിലെ ലീക്കൻവെ പള്ളിയിലുള്ള വി.യോഹന്നാന്റെ പ്രതിമപോലെ തന്നെ ഇരുന്നു. അൾത്താരയിലെ കുഞ്ഞാട് യോഹന്നാനെ നോക്കിയാണ് കിടന്നിരുന്നത്. ക്രൂശിതരൂപമോ കുരിശുപോലുമോ ഉണ്ടായിരുന്നില്ല.
സ്ത്രീകളിലൊരാളായ മേരി ബെയേണ്‍ തന്റെ കുടുബത്തെ ഈ വാര്‍ത്ത അറിയിക്കുന്നതിനായി പോയി. പെട്ടെന്ന് എവിടെന്നില്ലാതെ ഒരു മഴ വന്നു. മഴ നനയാതിരിക്കാന്‍ അവിടെയുണ്ടായിരുന്ന ജനങ്ങള്‍ എല്ലാവരും ദേവാലയത്തിന് സമീപം കൂട്ടം കൂടി നിന്നു.

ദേവാലയത്തിന് അകത്ത് അള്‍ത്താരയില്‍ കുരിശിന് മുന്നില്‍ ഒരു ചെറിയ ആട്ടിന്‍കുട്ടി നില്‍ക്കുന്നത് എല്ലാവര്‍ക്കും ദൃശ്യമായി. ആ സമയത്ത് ജനക്കൂട്ടത്തിലൊരു ആണ്‍കുട്ടി രണ്ട് മാലാഖമാര്‍ ആട്ടിന്‍കുട്ടിയുടെ ഇരുവശത്തും നില്‍ക്കുന്നതായി കാണുകയും ചെയ്തു. എന്നാള്‍ അശരീരിയോ മറ്റ് യാതൊരു വിധത്തിലുള്ള ശബ്ദങ്ങളോ ആരും കേട്ടില്ല. ഈ ദേവാലയത്തിന് ഒന്നര മൈല്‍ അകലെ ഒരു കര്‍ഷകന്‍ തിളങ്ങുന്ന ഒരു ഭൂഗോളം കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളില്‍ ഈ സംഭവങ്ങള്‍ മാജിക്കോ കണ്‍കെട്ടോ അല്ലെന്ന് തെളിയിക്കപ്പെട്ടു. ക്രിസ്തുവിന്റെ കുരിശുമരണത്തിനെയും സഹനത്തെയും പ്രതീകാത്മകമായി വെളിപ്പെടുത്തിയതായിരുന്നു ഈ ദര്‍ശനമെന്ന് പാപ്പായുടെ സന്ദര്‍ശനത്തില്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
കുഞ്ഞാടിന്റെ അമ്മേ, കുഞ്ഞാടിന്റെ രക്തത്താൽ മോചിപ്പിക്കപ്പെട്ട ഞങ്ങൾക്ക് എന്നും തിരുരക്തത്തിന്റെ സംരക്ഷണം ഉണ്ടാകുവാൻ അമ്മ മാധ്യസ്ഥം വഹിക്കേണമെ 

 

 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

free counter
 
Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy