Home    |   Community Wall    |   Contact Us    |   Read Books    |   Articles    |   
പരിശുദ്ധ കുർബാനയെ കുറിച്ചും അതിന്റെ പവിത്രയ്ക്ക് കളങ്കം വരുത്തുന്ന അനുവദനീയമല്ലാത്ത അനുഷ്ടാനങ്ങളെ കുറിച്ചും

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ദത്തെ ആധാരമാക്കി പരിശുദ്ധ കുർബാനയെ കുറിച്ചും അതിന്റെ പവിത്രയ്ക്ക് കളങ്കം വരുത്തുന്ന അനുവദനീയമല്ലാത്ത അനുഷ്ടാനങ്ങളെ കുറിച്ചും ഫാദർ വഗ്ഗീസ് മുരുതിലിന്റെ ഈടുറ്റ ഒരു അവലോകനം


.
CCC പേജ് നം. 345,
ക്രൈസ്തവ പ്രാരംഭ കൂദാശകൾ.
5) കൂദാശാബലി: കൃതജ്ഞതാ പ്രകാശനം, അനുസ്മരണം, സാന്നിദ്ധ്യം.
.
1356- കാലഘട്ടങ്ങളുടെയും ആരാധനാക്രമങ്ങളുടെയും വലിയ വൈവിദ്യമുണ്ടായിരുന്നിട്ടും സത്താ രമായി മാറ്റമില്ലാത്ത ഒരു രൂപത്തിൽ കൃസ്ത്യാനികൾ ആരംഭകാലം മുതൽ കർബാന ആഘോഷിക്കുന്ന. അതിനു കാരണം "ഇത് എന്റെ ഓർമ്മക്കായി ചെയ്യുക.(181) എന്ന് കർത്താവ് തന്റെ പീഡാസഹനത്തിന്റെ തലേരാത്രി നമുക്കു നൽകിയ കൽപന അനുസരിക്കാൻ കടമയുണ്ടെന്ന് നമുക്കറിയാം എന്നതാണ്."
.
CCC യിലൂടെ പരിശുദ്ധ കത്തോലിക്കാ സഭ കൽപന അനുസരിക്കാനുള്ള നമ്മുടെ കടമയെ ഊന്നിപ്പറയുമ്പോൾ ബലിയിലുള്ള നമ്മുടെ അനുസ്മരണത്തിൽ ഓർമ്മയുടെ ഒരംശത്തിൽ പോലും മറ്റൊന്നും കടന്നു വരാതെ നാം ശ്രദ്ധിക്കണം.
.
1357) കത്താവിന്റെ ബലിയുടെ സ്മരണ ആഘോഷിച്ചു കൊണ്ട് അവിടുത്തെ ഈ കൽപന നാം നിവൃത്തിയാക്കുന്നു . അങ്ങനെ പിതാവ് നമുക്ക് തന്നിട്ടുള്ളവ നാം അടുത്തേക്കു തന്നെ സമർപ്പിക്കുന്ന. പരിശുദ്ധാത്മാവിന്റെ ശക്തിയാലും ക്രിസ്തുവിന്റെ വാക്കുകളാലും ക്രി സ്തുവിന്റെ ശരീരവും രക്തവുമായിതീർന്ന അവിടുത്തെ സൃഷ്ടിയുടെ ദാനങ്ങളായ അപ്പവും വീഞ്ഞും. അങ്ങനെ ക്രിസ്തു യഥാർഥമായും നിഗൂഢമായും സന്നിഹിതനാക്കപ്പെടുന്നു.
.
1658 അതുകൊണ്ട് കുർബാനയെ കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കണം.
.
- പിതാവിനോടുള്ള കൃതജ്ഞതാ പ്രഘടനവും സ്തുതിയും
.
- ക്രിസ്തുവിന്റെയും അവിടുത്തെ ശരീരത്തിന്റെയും യാഗപരമായ അനുസ്മരണം.
.
- കൃസ്തുവിന്റെ വചനത്തിന്റെയും അവിടുത്തെ പരിശുദ്ധാത്മാവിന്റെയും ശക്തി മൂലമുണ്ടാകുന്ന അവിടുത്തെ സാന്നിധ്യം.
.
ഇതിനപ്പുറത്തേക്ക് ഓണം പോലെയുള്ള ഹൈന്ദവാചാരങ്ങൾക്കല്ല നാം ബലിയിൽ പ്രസക്തി ഒരിക്കലും നൽകുവാൻ പാടില്ല.
.
പേജ് 346,
1083 ഘണ്ഡികയിൽ 1360 കുർബാന പിതാവിനോടുള്ള കൃതജ്ഞതാ പ്രകടനത്തിന്റെ ഒരു ബലിയാണ്. ദൈവം നൽകിയ സകല നന്മകൾക്കും വേണ്ടി - സൃഷ്ടികർമ്മം, വീണ്ടെടുപ്പ്, വിശുദ്ധീകരണം എന്നിവയിലൂടെ ദൈവം പൂർത്തിയാക്കിയ എല്ലാത്തിനും വേണ്ടി - സഭ അവിടുത്തോടു് കൃതജ്ഞത പ്രകാശിപ്പിക്കുന്ന ഒരു വാഴ്ത്തൽ ആണത്. യൂക്കരിസ്തിയ എന്നതിന്റെ പ്രാഥമിക അർത്ഥം കൃതജ്ഞതാ പ്രകടനം എന്നാണ്.
.
പിതാവിനോടുള്ള ഈകൃതജ്ഞതാ പ്രകടനത്തിൽ ഓണം പോലെയുള്ള ഹൈന്ദവ ആചാരങ്ങളെ നാം എന്തിനാണ് വലിച്ചിഴച്ചു കൊണ്ടുവന്ന് വിശ്വാസികൾക്ക് ഉതപ്പ് സൃഷ്ടിക്കുന്നത്. ഇത് വളരെ ഗൗരവകരമായ ഒരു പാപമാണ്
.
1103ൽ 1362 കുർബാന ക്രിസ്തുവിന്റെ പെസഹായുടെ അനുസ്മരണമാണ്. അവിടുത്തെ അനന്യമായമായ ബലിയുടെ സന്നിഹിതമാക്കലും അവിടുത്തെ ശരീരമായ സഭയുടെ ആരാധനയിൽ നടക്കുന്ന കൗഭാശിക സമർപ്പണവുമാണ്. എല്ലാ സ്തോത്ര യാഗപ്രാത്ഥനകളും, സ്ഥാപന വാക്യങ്ങൾക്കു ശേഷം അനമ്നേസിസ് എന്നുവിളിക്കുന്ന ഒരു പ്രാർത്ഥന ഉണ്ട്.
.
പെസഹായെ അനുസ്മരിക്കുവാൻ കടപ്പെട്ടിരിക്കുന്ന നമ്മുടെ മനസിലേക്ക് ദൈവാലയത്തിൽ ഓണപൂക്കളമിട്ട് അണിഞ്ഞൊരുങ്ങി പരിശുദ്ധ കുർബാനയുടെ തന്നെ തനിമയേയും അന്തസത്തയെയും തകിടം മറിക്കുന്ന പ്രവൃത്തി പിശാചിന്റെ ചതിക്കുഴിയാണെന്ന വസ്തുത നാം മനസിലാക്കേണ്ടിയിരിക്കുന്നു.
.
പേജ് 347
1367 ക്രിസ്തുവിന്റെ ബലിയും കുർബാനയാകുന്ന ബലിയും ഒരേ ഒരു ബലിയാണ്. " ബലിവസ്തു ഒന്നുതന്നെയാണ് അന്ന് കുരിശിൽ തന്നെ തന്നെ അർപ്പിച്ചവൻ തന്നെയാണ് ഇന്നു പുരോഹിതന്മാരുടെ ശുശ്രൂഷയിലൂടെ അർപ്പിക്കുന്നു. സമർപ്പണത്തിന്റെ രീതിക്കു മാത്രമെ വ്യത്യാസമുള്ളു. " "കുർബാനയിൽ ആഘോഷിക്കപ്പെടുന്ന ഈ ദൈവീക ബലിയിൽ, ഒരിക്കൽ രക്തം ചിന്തികുരിശാകുന്ന അൾത്താരയിൽ തന്നെ തന്നെ അർപ്പിച്ച കൃസ്തു സന്നിഹിതനാവുകയും രക്ത വിഗിതമായ വിധത്തിൽ അർപ്പിക്കപെടുകയും ചെയ്യുന്നു."188
.
കുരിശാകുന്ന അൾത്താരയിൽ കൃസ്തുവിന്റെ ശരീരക്തങ്ങൾ പരികർമ്മം ചെയ്യപ്പെടേണ്ട ബലിവേദിയിൽ മറ്റു പല തിനേയും അനുസ്മരിപ്പിക്കുന്ന ഒന്നിനെയും കൊണ്ടുവരുവാൻ പാടുള്ളതല്ല.
.
പേജ് 352
VI പെസഹാ വിരുന്ന്.
.
950 ൽ 1383 അൾത്താര
.
കുർബാനയുടെ ആഘോഷത്തിൽ സഭ അൾത്താരക്കു ചുറ്റും സമ്മേളിക്കുന്നു. അൾത്താര ഒരേ രഹസ്യത്തിന്റെ രണ്ടു വശങ്ങളെ പ്രതിനിധീകരിക്കുന്നു. ബലിയുടെ അൾത്താരയും, കർത്താവിന്റെ വിരുന്നു മേശയും . ക്രൈസ്തവ ബലിപീഠം ക്രിസ്തുവിന്റെ തന്നെ പ്രതീകമായതിനാൽ ഇത് എത്രയും വാസ്തവമാണ്.
.
അൾത്താര കൃസ്തുവിന്റെ ബലിയുടെ അൾത്താരയും, കർത്താവിന്റെ വിരുന്നു മേശയും ആണെന്നാണ് സഭ പഠിപ്പിക്കുന്നതെങ്കിൽ ബലിവേദിയിലേക്കും വിരുന്നു മേശയിലേക്കും നാം കൊണ്ടുവരേണ്ടത് മഹാബലിയുടെ ഓർമ്മകളല്ല. നമ്മുടെയൊക്കെ ജീവനും ജീവിതവും തന്നെയാണ്.
.
പേജ് 353
1182ൽ 214 റോമൻ സഭ അതിന്റെ അനാഫറയിൽ ഇങ്ങനെ പ്രാർത്ഥിക്കുന്നു.
.
സർവശക്തനായ ദൈവമേ, സ്വർഗ്ഗത്തിലുള്ള അങ്ങയുടെ അൾത്താരയിലേക്ക്, അങ്ങയുടെ ദൈവീകമഹത്വത്തിന്റെ സന്നിധിയിലേക്ക്, ഈ ബലിവസ്തു അങ്ങയുടെ വിശുദ്ധ മാലാഖാ മാരുടെ കൈകളാൽ സംവഹിക്കെപ്പെടുവാൻ കൽപിച്ചരുളണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു. അങ്ങനെ ഞങ്ങൾ ഈ അൾത്താരയിൽ ഉള്ള സംസർഗത്തിൽ അങ്ങയുടെ പുത്രന്റെ ഏറ്റവും വിശുദ്ധമായ ശരീര രക്തങ്ങൾ സ്വീകരിക്കുമ്പോൾ, സ്വഗ്ഗീയമായ എല്ലാ അനുഗ്രഹങ്ങൾക്കൊണ്ടും കൃപാവരങ്ങൾക്കൊണ്ടും നിറഞ്ഞ വരായിത്തീരട്ടെ 214-
.
“വി. കുര്‍ബാന നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷിപ്തരൂപവുമാണ്. നമ്മുടെ ചിന്താഗതി കുര്‍ബാനക്കനുസൃതമാകുന്നു. പകരം കുര്‍ബാന നമ്മുടെ ചിന്താഗതിയെ ഉറപ്പിക്കുന്നു” (CCC 1327).
.
അതിനാല്‍ ഓണംപോലുള്ള ഐതിഹ്യങ്ങളെ വിശുദ്ധ കുര്‍ബാനയുമായി ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത് വിശ്വാസികളുടെ മനസ്സില്‍ തെറ്റായ ചിന്താഗതികളെ ഉറപ്പിക്കുന്നതിന് കാരണമായിത്തീരുന്നു. “സ്തോത്രബലി”, “അധ്യാത്മിക ബലി”, “പാവനവും വിശുദ്ധവുമായ ബലി” എന്നീ പേരുകളിലും അറിയപ്പെടുന്ന ദിവ്യപൂജയെന്ന വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന വാക്കുകളും, വസ്തുക്കളും സഭയുടെ നിര്‍ദ്ദേശമനുസരിച്ചുള്ളവയായിരിക്കണം. വൈദികരുടെ ഇഷ്ടാനുസരണം അതിനു മാറ്റം വരുത്തുവാന്‍ പാടില്ല.
.
ഓണക്കാലത്തെ വചന സന്ദേശം ഓണക്കാലത്ത് ചില വൈദികര്‍ വിശുദ്ധ കുര്‍ബാനമദ്ധ്യേയുള്ള വചന സന്ദേശത്തില്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഓണത്തിന്റെ പിന്നിലെ ഐതീഹ്യം വിശദീകരിക്കുകയും അതിന്റെ വെളിച്ചത്തില്‍ “നന്മയുടെ സന്ദേശം” വിശ്വാസികള്‍ക്ക്‌ നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ദിവ്യബലി മധ്യേയുള്ള സുവിശേഷ പ്രസംഗം ആരാധനാക്രമാനുഷ്ടാനത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് വൈദികര്‍ക്കുണ്ടായിരിക്കണം. “വിശ്വാസികളുടെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കത്തക്കവിധം ദൈവവചനത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള ഒരു ധാരണ വളര്‍ത്തുകയാണ് വചനസന്ദേശത്തിന്റെ ഉദ്ദേശം” (No. 46: AAS 99 (2007), 141).
.
വൈദികർ പരിശുദ്ധ കുർബാന അർപ്പണത്തിന് യോഗ്യമല്ലാത്ത വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് ദിവ്യബലിയർപ്പിക്കുന്ന ആചാരങ്ങൾ ഇന്ന് സഭയൽ അങ്ങുമിങ്ങും കണ്ടു വരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവർ തങ്ങളുടെ കര്‍ത്തവ്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തുന്നുവെന്നു മാത്രമല്ല വിശ്വാസികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു.
.
ഫാ. വഗ്ഗീസ് മുരുതിൽ
================================================
"അവര്‍ കണ്ണുകൊണ്ടു കാണുകയും കാതുകൊണ്ടുകേള്‍ക്കുകയും ഹൃദയംകൊണ്ടു മനസ്‌സിലാക്കുകയും മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യുക അസാധ്യം. അത്രയ്‌ക്കും ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്‌ദീഭവിച്ചിരിക്കുന്നു; കണ്ണ്‌ അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു."
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 : 27) 

 

 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

free counter
 
Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy