സഭയുടെ അന്തിമ പരീക്ഷ -CCC 675 ക്രിസ്തുവിന്റെ രണ്ടാം വരവിനു മുൻപു സഭ ഒരന്തിമ പരീക്ഷയിലൂടെ കടന്നു പോകേണ്ടതുണ്ട് .അത് പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചു കുലുക്കും ,ഭൂമിയിലുള്ള അവളുടെ തീർത്ഥാടനത്തോട് ഒത്തുപോകുന്ന പീഡനം "തിന്മയുടെ രഹസ്യത്തെ "വെളിവാക്കും . മനുഷ്യരുടെ പ്രശ്നത്തിനു പ്രത്യക്ഷമായ ഒരു പരിഹാര മാർഗം മനുഷ്യർക്കു വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിൽ ആയിരിക്കും അത് . സത്യത്തെ പരിത്യജിക്കുക എന്ന വില അവർ അതിനു കൊടുക്കേണ്ടി വരും . മതപരമായ പരമ വഞ്ചന അന്തിക്രിസ്തുവിന്റെ തായിരിക്കും .മനുഷ്യൻ ദൈവത്തിന്റെയും മാംസം ധരിച്ചുവന്ന അവിടുത്തെ മിശിഹായുടെയും സ്ഥാനത്തു തന്നെ തന്നെ മഹാതപെടുത്തുന്ന മിഥ്യ ആയ മിശിഹാ വാദമാണ് അത് .