സുവിശേഷ വചനങ്ങളെ കണ്ണും പൂട്ടി വിശ്വസിക്കണം.
സുവിശേഷ വചനങ്ങളെ കണ്ണും പൂട്ടി വിശ്വസിക്കണം. ഈശോ മിശിഹായിലൂടെ നൽകപ്പെട്ട വചനങ്ങളെ അനുസരിക്കുകയും സ്വീകരിക്കുകയും വേണം. പാപവുമായിട്ടു ബന്ധപ്പെട്ട ഒരു കാര്യവും സാരമില്ല എന്നുള്ള വിട്ടുവീഴ്ചയില്ല. വചനങ്ങൾ വന്നത് പരിശുദ്ധാത്മാവിൽ നിന്നാണ് അതിനാൽ നാം ഒരിക്കലും വചനത്തെ വളച്ചൊടിക്കാനോ ദുർവ്യാഖ്യാനത്തിനോ നിൽക്കരുത്. സുവിശേഷത്തിൽ അധിഷ്ഠിതമായ ജീവിതത്തിനു ഒന്നാം സ്ഥാനം കൊടുക്കുവിൻ എന്ന് തന്നെയാണ് നാം ഹൃദയത്തിൽ സൂക്ഷിക്കേണ്ടത്.
പലപ്പോഴും പിശാചും തിരുവചനങ്ങളെ വളച്ചൊടിച്ചു ഉപയോഗിക്കാറുണ്ട്. യേശു ക്രിസ്തുവിനെ തന്നെ വചനം ഉപയോഗിച്ചാണ് പിശാച് പരീക്ഷിച്ചത്. ഭൗതീക കാര്യങ്ങളുടെ പുറകെ പോകുമ്പോൾ നമ്മൾ ദൈവത്തെ മറക്കുകയും ആത്മാവിനെ നഷ്ടപ്പെടുത്തുകായും ചെയ്യും . അതിനാൽ വചനത്തെ മുൻനിർത്തി ജീവിതം ക്രമപ്പെടുത്തേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്.
വിശുദ്ധരുടെ ശവ കുടീരം സന്ദര്ശിക്കുമ്പോൾ അനുതപിക്കാനും വിശുദ്ധ ജീവിതം നയിക്കാനും ഉള്ള പ്രേരണ ലഭിക്കുന്നു.
സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്ന് അവർ പ്രവചിക്കുന്നു എന്ന് ഏശയ്യായുടെ പുസ്തകത്തിൽ പറയുന്നു. അതിനാൽ ദൈവത്തിനിഷ്ടപ്പെട്ട, വചന അടിസ്ഥാനം ജീവിക്കുക എന്നത് തന്നെയാണ് നാമോരോരുത്തരും ശ്രദ്ധിക്കേണ്ടത്. നരകം എന്ന യാഥാർഥ്യം കത്തോലിക്കാ സഭയിലെ പല വിശുദ്ധർക്കും വെളിപ്പെടുത്തികൊടുത്തിട്ടുണ്ട്.വിശുദ്ധ അമ്മ ത്രേസ്യ, ഫൗസ്റ്റീന ഇവർക്കൊക്കെ ദൈവം വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.
യേശുവിൽ വിശ്വസിക്കുന്നവൻ എങ്ങനെ വചനം അനുസരിക്കണമെന്നു നിർദ്ദശിക്കുന്ന അനുഗ്രഹീത പ്രഭാഷണം.