1977 ൽ പോൾ ആറാമൻ മാർപ്പാപ്പ നടത്തിയ പരാമർശമാണ് ഇവിടെ കൊടുക്കുന്നത്.
"ഇന്നു ലോകത്തിലും തിരുസഭയിലും വിശ്വാസ സംബന്ധമായ വലിയ ഒരു അസ്വസ്ഥത ദൃശ്യമാകുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ, മനുഷ്യപുത്രന്‍ തിരികെ വരുമ്പോള്‍ അല്പമെങ്കിലും വിശ്വാസം കണ്ടെത്തുമോ എന്ന ദുര്‍ഗ്രാഹ്യമായ തിരുവചനം ഇവിടെ ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിശ്വാസത്തിന്റെ ചില സുപ്രധാന വിഷയങ്ങളെ അവഗണിച്ചുകൊണ്ടുള്ള നിരവധി ഗ്രന്ഥങ്ങള്‍ ഇന്നു പ്രസിദ്ധീകൃതമാകുന്നുണ്ട്. ഇത്തരം ഗ്രന്ഥങ്ങളെ മെത്രാന്മാര്‍ നിസംഗതാപൂര്‍വ്വം വീക്ഷിക്കുന്നത് വളരെ വിചിത്രമായി എനിക്കു തോന്നുന്നു. അന്ത്യകാലത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന സുവിശേഷഭാഗങ്ങള്‍ പാരായണം ചെയ്യുമ്പോള്‍, അവയെ കാലഘട്ടത്തിന്റെ ചില അടയാളങ്ങളുമായി ഞാന്‍ താരതമ്യപ്പെടുത്തി നോക്കാറുണ്ട്. അതിന്റെ വെളിച്ചത്തില്‍ ഒരുകാര്യം ഞാന്‍ വ്യക്തമായിത്തന്നെ പറയുന്നു: അന്ത്യകാലത്തിന്റെ ചില അടയാളങ്ങള്‍ ഇതാ, പ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്നു! നാം അന്ത്യകാലത്തോട് അടുക്കുകയാണോ? ഉത്തരം അത്ര എളുപ്പമല്ല. നാം എപ്പോഴും സജ്ജരായിരിക്കുക. ഒരുപക്ഷേ ഇനിയും ദീര്‍ഘമായ ഒരു കാലഘട്ടം അവശേഷിക്കുന്നുണ്ടാകാം. കത്തോലിക്കാസഭയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് സഭയ്ക്കുള്ളില്‍ ഒരു അകത്തോലിക്കാ ചിന്താധാര പ്രബലപ്പെട്ടു നില്‍ക്കുന്നു എന്നാണ്. ഈ അകത്തോലിക്കാ മനോഭാവം നാളെ ഒരുപക്ഷെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചേക്കാം. പക്ഷെ അത്തരം ചിന്താഗതി തിരുസഭയുടെ ചിന്താധാരയുടെ പ്രതിഫലനം ആയിരിക്കുകയില്ല എന്നുമാത്രം. ഒരു ചെറിയ അജഗണം, അത് എത്രതന്നെ ചെറുതാണെങ്കിലും അവസാനംവരെ പിടിച്ചുനില്‍ക്കേണ്ടത് അത്യാവശ്യമാണ്."