** ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍...**

1998-ലെ പെന്തക്കുസ്താ സായാഹ്നം മനസ്സില്‍നിന്നു മായുന്നില്ല. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചത്വരം കവിഞ്ഞൊഴുകി തെരുവുപോലും നിറഞ്ഞ് 5 ലക്ഷത്തോളം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയോടൊപ്പം പ്രാര്‍ത്ഥനാനിരതരായപ്പോള്‍ അക്കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവീകരണമുന്നേറ്റങ്ങളെയും പ്രസ്ഥാനങ്ങളെയും കത്തോലിക്കാസഭയുടെ ഹൃദയത്തിലേക്ക് പാപ്പ ക്ഷണിച്ചുവരുത്തുകയായിരുന്നു. വിവിധ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും ഹൃദ്യമായ സമന്വയംകൂടിയായി അതുമാറി.

 

 

വിശുദ്ധനായ പാപ്പ അന്നു പ്രസ്താവിച്ചത് ഇന്നും കാതുകളില്‍ മുഴങ്ങുന്നു: ''The institutional and charismatic aspects are quasi coessential to the Church's constitution'' (സ്ഥാപനപരമായ മാനവും കരിസ്മാറ്റിക്മാനവും സഭാപ്രകൃതിയെസംബന്ധിച്ചിടത്തോളം സഹസത്താത്മകമാണ്). തിരുസഭയെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനത്തിന്റെ (ലൂമന്‍ ജെന്‍സിയും) 4-ാം ഖണ്ഡിക ശോഭയോടെ പ്രകാശിച്ച നിമിഷങ്ങളായിരുന്നു അവ. ജോണ്‍ പോള്‍ പാപ്പയുടെ ഈ പ്രബോധനത്തിന് പില്ക്കാലങ്ങളില്‍ വ്യക്തമായ തുടര്‍ച്ചയുണ്ടായി.

 


2007-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഈ ഹയരാര്‍ക്കിക്കല്‍-കരിസ്മാറ്റിക് മാനങ്ങളുടെ പരസ്പരപൂരകത്വത്തിന് അടിവരയിട്ടു: ''സഭയിലെ സത്താത്മകമായ സ്ഥാപനങ്ങള്‍ കരിസ്മാറ്റിക്കൂടിയാണ്. പൊരുത്തവും തുടര്‍ച്ചയും ഉണ്ടാകണമെങ്കില്‍, തീര്‍ച്ചയായും കാരിസങ്ങള്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്ഥാപനപരമാകണം''. സഭൈക്യത്തില്‍ ഊന്നിക്കൊണ്ട് 2013-ലെ പെന്തക്കുസ്താദിനം ഫ്രാന്‍സിസ് പാപ്പ പ്രബോധിപ്പിച്ചു: ''സവിശേഷമായ വരദാനവും ശുശ്രൂഷയും ലഭിച്ചിട്ടുള്ള സഭയുടെ അജപാലകരുടെ നേതൃത്വത്തിന്‍കീഴില്‍ സഭയില്‍ ഒരുമയോടെ യാത്രചെയ്യുന്നതാണ് പരിശുദ്ധാത്മപ്രവര്‍ത്തനത്തിന്റെ അടയാളം''.

 


''ക്രിസ്തുവിനെയും സഭയെയും മനുഷ്യകുലത്തെയും സംബന്ധിച്ച സത്യം സഭ വ്യാഖ്യാനിക്കുന്നതുപോലെ സ്വീകരിച്ച് പ്രഘോഷിക്കാന്‍'' കരിസ്മാറ്റിക് മുന്നേറ്റത്തിനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ നല്കിയ ആ പ്രബോധനത്തിന്റെ തുടര്‍ച്ചയാണ് 2016-ലെ പെന്തക്കുസ്താദിനത്തില്‍ വിശ്വാസതിരുസംഘം പുറപ്പെടുവിച്ച 'യുവനേഷിത് എക്ലേസിയ' (യൗവനയുക്തയാകുന്ന സഭ) എന്ന തിരുവെഴുത്ത്. അതിന്റെ 18-ാം നമ്പറില്‍ സഭാത്മക കരിസ്മാറ്റിക് ഗ്രൂപ്പുകളെ വിവേചിച്ചറിയാനുള്ള ഏതാനും ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. തോന്നലുകളെല്ലാം പരിശുദ്ധാത്മപ്രചോദനങ്ങളാണെന്നു ശഠിക്കുന്ന ഇക്കാലഘട്ടത്തിന് അടിയന്തിരമായി ആവശ്യമുള്ള ഒരു രേഖയാണ് വത്തിക്കാന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. പരസ്‌നേഹം, പ്രേഷിതോന്മുഖത, കാതോലികത, സഭയുടെ പ്രബോധനാധികാരത്തോടുള്ള വിധേയത്വം, കൂട്ടായ്മ, പാരസ്പര്യം, അതിജീവനക്ഷമത, ആധ്യാത്മിക ഫലങ്ങളുടെ സാന്നിധ്യം, സാമൂഹിക പ്രതിബദ്ധത എന്നിവ കേരളത്തിലെ കരിസ്മാറ്റിക് മുന്നേറ്റം പൊതുവായും വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ പ്രത്യേകമായും ആത്മപരിശോധനയ്ക്കുള്ള മാനദണ്ഡങ്ങളായി സ്വീകരിക്കേണ്ടതാണ്.

 


ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പാപ്പയായി അംഗീകരിക്കാത്ത ബുക്ക് ഓഫ് ട്രൂത്ത് പോലെയുള്ള 'വെളിപാടുകള്‍' മലയാളത്തില്‍ പരിഭാഷപ്പെടുത്തി സൗജന്യമായി പ്രചരിപ്പിക്കുന്ന 'ശുദ്ധകത്തോലിക്കാ' കരിസ്മാറ്റിക്കുകളുടെയും യുഗാന്ത്യപ്രവാചകരുടെയും എണ്ണം ഇന്നു കൂടിവരുകയാണ്. മാര്‍പ്പാപ്പയുടെയും വത്തിക്കാന്‍ കൗണ്‍സിലിന്റെയും പ്രബോധനങ്ങളെ നിസ്സാരവത്കരിച്ച്, എവിടെയോ ഉള്ള ആരുടെയോ ഭ്രമകല്പനകള്‍ ആത്യന്തിക വെളിപാടായി പ്രചരിപ്പിക്കുന്ന ഡിവൈന്‍ മേഴ്‌സി പ്രെയര്‍ ഫെല്ലോഷിപ്പിനും ഡിവൈന്‍ മേഴ്‌സി പബ്‌ളിക്കേഷന്‍സിനുംപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ''ജോയേല്‍''മാരെ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കും ധ്യാനഗുരുക്കന്മാര്‍ക്കും സഭാധികാരികള്‍ക്കും കഴിയണം.

 


രണ്ടാം നൂറ്റാണ്ടിലെ സഭ അഭിമുഖീകരിച്ചു നിഷ്പ്രഭമാക്കിയ മൊണ്ടാനിസ്റ്റു പാഷണ്ഡതയുടെയും ലോകാവസാനദുരന്തങ്ങള്‍ പലവുരു സൃഷ്ടിച്ചെടുത്ത ചില അമേരിക്കന്‍ പെന്തക്കോസ്തു നേതാക്കന്മാരുടെയും അഭിനവ അവതാരങ്ങള്‍ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളസഭ ഇരയാകുന്നുവെന്നത് വിചിത്രംതന്നെ! ഈ വൈചിത്ര്യമാകട്ടെ, വിശ്വാസീസമൂഹത്തിന്റെ വിവേകവും ദൈവശാസ്ത്രജ്ഞന്മാരുടെ ജാഗ്രതയും അപ്പസ്‌തോലപിന്‍ഗാമികളുടെ അടിയന്തിരമായ ഇടപെടലും അനിവാര്യമാക്കുന്നു.

Joshyachan Mayyattil



 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media