ഒരു സാധാരണ വിശ്വാസി എന്ന നിലക്ക് 'യുഗാന്ത്യത്തെ ഭയപ്പെടണോ?. അഭിപ്രായങ്ങളും ആശങ്കകളും ഇവിടെ പങ്കു വെക്കുന്നു.
1 . എത്ര തന്നെ അടയാളങ്ങളും വെളിപ്പെടുത്തലുകളും കിട്ടിയാലും യുഗാന്ത്യം എന്ന സത്യത്തെ അതിന്റെ കാലഘട്ടത്തിൽ മനസ്സിലാക്കാൻ അവിശ്വാസികളായ ജനത്തിന് ആവുകയില്ല.
2 . അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഒരു കുഴപ്പവുമില്ല, നന്നായി ജീവിച്ചാൽ മതി എന്ന ധാരണ. എന്റെ ആത്മീയത, എന്റെ വിശ്വാസം അതാണ് ഞാൻ നോക്കേണ്ടത് എന്ന വ്യർത്ഥ ചിന്ത.
3 . കത്തോലിക്കാ സഭയുടെ പല പ്രബോധങ്ങളും ജനങ്ങളിൽ എത്തുന്നില്ല. അതിനെക്കുറിച്ചുള്ള ചിന്തകൾ ആരും എവിടെയും പങ്കുവെക്കുന്നില്ല. ഇനി അങ്ങനെ ആരെങ്കിലും സംസാരിക്കാൻ ശ്രമിച്ചാൽ അവരെ ഒറ്റപ്പെടുത്തുന്നു.
ഉദാഹരണമായി : കത്തോലിക്കാ സഭയിൽ ഒരു മതപരമായ ഒരു വലിയ വഞ്ചന നടക്കും എന്ന് സഭ പഠിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു വൈദീകൻ വലിയ സംശയത്തോടെ റഫറൻസ് ചോദിച്ചത് ഞാൻ ഓർക്കുന്നു.
4 . പലരും വിശ്വാസ ത്യാഗം എന്ന് സമ്മതിക്കുന്നു എങ്കിലും അത് അന്തി ക്രിസ്തു വന്നു കഴുത്തിൽ കത്തിവെക്കുമ്പോൾ കർത്താവിനെ തള്ളിപ്പറയുന്നതാണ് എന്നപോലൊരു മിഥ്യാ ധാരണ. അല്ലെങ്കിൽ മത പീഡനം നടക്കുമ്പോൾ യേശുവിനെ തള്ളിപ്പറയുന്ന ഒരവസ്ഥ മാത്രമാണെന്ന മായക്കാഴ്ച കാണുന്നു.
5 . സഭയോട് ചേർന്ന് നിന്നാൽ രക്ഷപെടും എന്നുറപ്പുള്ളപ്പോൾ , ആരുടെയൊക്കെ പ്രബോധനം കേൾക്കണം കേൾക്കരുത് എന്ന് ആർക്കും ഒരു നിശ്ചയവുമില്ലാതിരിക്കുക. കാരണം പല ഇടർച്ചകളും സഭാധികാരികളിൽ നിന്ന് തന്നെ തുടങ്ങിയേക്കാം, ccc 675 വ്യക്തമായി പറയുന്നത് സഭയിൽ സംഭവിക്കുന്ന വിശ്വാസ ത്യാഗം, മതപരമായ വഞ്ചന എന്നൊക്കെയാണ്. അപ്പോൾ നാം അറിഞ്ഞോ അറിയാതെയോ പല പഠനങ്ങളും വിശ്വാസ ത്യാഗത്തിലേക്കു നയിക്കാൻ (സുവിശേഷത്തിൽ ഒന്നും കാര്യമില്ല, സഭയോട് ചേർന്ന് നിന്നാൽ മതി - പാപം ചെയ്താലും ദൈവം ക്ഷമിക്കും) ഇതുപോലുള്ള
കാര്യങ്ങളിലൂടെ പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്താനും, വിശ്വാസം ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ടാകും
6 . രൂപതകൾ, ഇടവകകൾ, റീത്തുകൾ, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ ഇവ സംബന്ധമായ കൂട്ടപ്പൊരിച്ചിലുകളിൽ യേശു ക്രിസ്തു ഒരു പേര് മാത്രമായി പോകാം.
7. ഏതോ ഒരു വ്യക്തിയിൽ നിന്നാണ് വിശ്വാസ ത്യാഗം ഉണ്ടാകാൻ പോകുന്നതെന്ന് കരുതി അങ്ങോട്ട് നോക്കിയിരിക്കുമ്പോൾ മറ്റു പലതും സംഭവിക്കുന്നത് മനസ്സിലാകാത്ത അവസ്ഥ. നമ്മൾക്കെതിരായി ലോകമാസകലം ശക്തിപ്പെട്ടിരിക്കുന്നത് പിശാചും അവന്റെ കിങ്കരന്മാരുമാണെന്നു നാം മറന്നു പോകുന്ന അവസ്ഥ , വലിയ കാര്യങ്ങൾ മാത്രമല്ല എല്ലാ മേഖലകളിൽ നിന്നും പിശാച് നമ്മെ ആക്രമിക്കും അതിലൂടെ പല വ്യക്തികൾക്കും യേശുവുമായുള്ള ബന്ധം നഷ്ടപ്പെടാം എന്നുള്ള തിരിച്ചറിവില്ലായ്മ. ഈ എഴുതുന്ന എന്റെയും വായിക്കുന്ന നിങ്ങളിലൂടെയും സംഭവിക്കാവുന്ന പല ഉതപ്പുകളും ഒരു പ്രത്യക സമയത്തു പിശാച് നമ്മളിലൂടെ കടത്തിവിടുന്നതാകാം. തമാശയായി തോന്നിയേക്കാമെങ്കിലും യുഗാന്ത്യമാണെങ്കിൽ ഇതൊക്കെ സംശയത്തിന് ഇടവരുത്താവുന്നതാണ്.
8. കരിസ്മാറ്റിക്കുകാരെ കുറ്റം പറയുന്ന ബാക്കി ഉള്ളവർ, എന്താണ് കരിസ്മാറ്റിക് മൂവേമെന്റ് എന്നറിയാത്ത കരിസ്മാറ്റിക് കാർ, രോഗം മാറാനും കടബാധ്യത മാറാനും വിശ്വസികളായി മാറിയ ഒരു പറ്റം , വലിയ വ്യവസായ മേഖലകൾ സ്വപ്നം കാണുന്ന സന്യാസ സമൂഹങ്ങളും വൈദീകരും, എന്തോ സംഭവിക്കാൻ പോകുന്നു പറഞ്ഞില്ലെങ്കിൽ കർത്താവു എന്നെ കുറ്റപ്പെടുത്തുമോ എന്നോർത്ത് നടക്കുന്ന കുറച്ചു തീഷ്ണതയുള്ള വിശ്വാസികൾ, ഒത്തിരിയേറെ ഭക്ത സംഘടനകൾ, പരസ്പര മാത്സര്യങ്ങൾ , ................................. ഇവരിൽ പലർക്കും ക്രിസ്തു വിശ്വാസി എങ്ങനെ ജീവിക്കണം എന്നുപോലും അറിയില്ല..
9. എന്തെങ്കിലും സംശയം ചോദിക്കുന്നവനെ, നിനക്കൊക്കെ പേടിയാണെങ്കില്‍ സഭ വിട്ടു പോടാ എന്ന് പറയുന്ന വൈദീകർ (പിരിവിനുവേണ്ടി നടത്തുന്ന പ്രസംഗങ്ങളിൽ പിരിവ് തരാൻ താല്പര്യമില്ലാത്തവർ സഭ വിട്ടു പോടാ എന്ന് ഈയുള്ളവൻ ഇതുവരെ കേട്ടിട്ടില്ല ) ഉള്ളപ്പോൾ ഒരു സാധാരണ വിശ്വാസി പെന്തകൊസ്തു കാരുടെ കയ്യിൽ പെട്ടാൽ പണത്തിനുവേണ്ടി നടമാടുന്ന സെക്ടുകളുടെ കയ്യിൽ പെട്ടാൽ വഴിതെറ്റിക്കപ്പെടും എന്നുള്ളത് തീര്‍ച്ച.
10. യേശുക്രിസ്തുവിന്റെ രണ്ടാം ആഗമനത്തെയും യുഗാന്ത്യത്തെയും പാടെ തള്ളിക്കളഞ്ഞുകൊണ്ട് ഭൌതീകമായ രക്ഷയെക്കുറിച്ച് ആവലതിപ്പെട്ടുകൊണ്ടുള്ള സഭയുടെ മുന്നേറ്റം. പരിതസ്ഥിതി, ജനന നിയന്ത്രണം എന്നിവയെക്കുറിച്ച് സഭയില്‍ നിന്ന് തന്നെ ഉയരുന്ന ആകുലതകള്‍.
11. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു പലരിലൂടെ വെളിപ്പെടുത്തിയ മുന്നറിയുപ്പുകളെ അവഗണിക്കുന്ന പ്രവണത.
12. എല്ലാ മനുഷ്യരുടെയും രക്ഷകനായി ഭൂമിയില്‍ അവതരിച്ച യേശുക്രിസ്തുവിനെ, ഒരു മതത്തിന്റെ മാത്രം ദൈവമായി സംസാരിക്കാന്‍ ചില കത്തോലിക്ക വൈദീകരില്‍ നിന്ന് തന്നെയുള്ള ശ്രമം.
13. എന്ത് പാപം ചെയ്താലും ദൈവം ക്ഷമിക്കും അതിനാല്‍ പപത്തെക്കുറിച്ചു അകുലപ്പെടെണ്ട, എന്നാ ചിന്താഗതിയില്‍ കൂടി പാപത്തെ ന്യായീകരിക്കുകയും യേശുക്രിസ്തുവിന്റെ വചനത്തെ തള്ളിക്കളയുകയും ചെയ്യുന്ന അവസ്ഥ.
14. സഭയിലെ എല്ലാവരും തന്നെ അധികാരികള്‍ക്ക് കീഴ്പെട്ടു അനുസരണയോടെ മുന്നോട്ടു പോകുന്നതിനാല്‍, മുകളില്‍ നിന്ന് വിശ്വാസത്തെ ക്ഷയ്പ്പിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ര്‍ബന്ധിക്കപെടുമ്പോള്‍ എതിര്‍ക്കാന്‍ വയ്യാത്ത അവസ്ഥ. അതിനെ അനുസരിക്കേണ്ടി വരുന്നതു മൂലം അത് വിശ്വസികളിലേക്ക് കൊടുക്കേണ്ടി വരുമ്പോള്‍ സഭയാകമാനം ബാധിക്കുമെന്നുള്ള സ്ഥിതി.
15. സാംസ്‌കാരിക അനുരൂപണം എന്ന കാഴ്ചപ്പാടില്‍ മറ്റു മതസ്ഥരില്‍ നിന്നു കടമെടുക്കുന്ന ആചാര അനുഷ്ഠനങ്ങള്‍ മൂലം വിശ്വാസികളില്‍ അറിഞ്ഞോ അറിയാതെയോ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ചില വൈദീകര്‍, അത് മൂലം മതങ്ങള്‍ തമ്മിലുണ്ടാകുന്ന സ്വര ചേര്‍ച്ച
16. വൈദീകര്‍ കാണിക്കുന്ന പല സഭ വിരുദ്ധ നിലപ്ടുകളെയും വിശ്വാസി ചോദ്യം ചെയ്താല്‍, സഭയെ കുറ്റം പറയുന്നവന്‍ എന്നാ മുദ്ര കുത്തുന്ന അവസ്ഥ
17. സോഷ്യല്‍ മീഡിയ വഴി വിശ്വാസി സമൂഹത്തെയോ ഭക്ത സംഘടനകളെയോ വ്യക്തികളെയോ വിമര്‍ശിക്കുന്ന വൈദീകര്‍, അതിലൂടെ സംഭവിക്കുന്ന ഭിന്നിപ്പുകള്‍, അതിനെതിരെ സംഭവിക്കുന്ന പ്രതികരനക്കുറിപ്പുകള്‍
18. കയ്യടിയും പ്രശസ്തിക്കും വേണ്ടി വൈദീകരും സന്യസ്തരും കോമഡി പരിപാടികളിലും മറ്റു പരിപടികളില്‍ പങ്കെടുക്കുകയും, അതില്‍ നിന്നുണ്ടാകുന്ന വിമർശനങ്ങൾ മൂലം വിശ്വാസി സമൂഹം ഭിന്നിക്കുക
19. അറിഞ്ഞോ അറിയാതെയോ തിരുവചനം പറയുന്നത് നോക്കേണ്ട എന്നുള്ള ഒരു നിലപാട്.
20. ഒരു ഗുണവും സഭക്ക് നല്കാന്‍ കഴിവില്ലാത്ത പാരമ്പര്യങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ, ഭിന്നിപ്പുകൾ
21. ഇതുപോലെ വിശ്വാസ ത്യാഗത്തിനു എണ്ണിയാലൊടുങ്ങാത്ത സാഹചര്യങ്ങൾ ഉള്ളപ്പോൾ പിന്നെ ccc 675, പരിശുദ്ധ അമ്മയുടെ നൂറ്റാണ്ടുകൾക്കു മുൻപേ തുടങ്ങിയ വെളിപ്പെടുത്തലുകൾ, ഈയടുത്ത കാലത്തു നടക്കുന്ന രക്തക്കണ്ണീര്, തേൻ, പാൽ( ഇവയുടെയൊക്കെ എണ്ണത്തിൽ ഉള്ള വർദ്ധനവ്) നാം കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതല്ലേ? (ഒരു സമാധാനത്തിനു വേണ്ടി ഇതൊക്കെ പിശാചിന്റെ തട്ടിപ്പാണെന്നു പറയുന്നവർ കുറവല്ല. അങ്ങനെയാണെങ്കിൽ തന്നെ അതും നമ്മെ ഭയപ്പെടുത്തേണ്ടതല്ലേ.)
എന്നിരുന്നാലും പുതിയ പ്രബോധങ്ങള്‍ വചന വിരുദ്ധമാണെന്ന് തോന്നുന്നുവെങ്കില്‍ അതിനെ തള്ളിക്കളയുകയും, കൂദാശയില്‍ അധിഷ്ടിതമായ ജീവിതത്താലും പരിശുദ്ധ അമ്മയുടെ സഹായത്താലും ഒരുവന് ഇതെല്ലാം മനസ്സിലാക്കാനും വിശ്വാസ ത്യാഗത്തെ അതിജീവിക്കുവാനും സാധിക്കും എന്നുള്ളതിന് യാതൊരു സംശയവും വേണ്ട.
സിനു ഈഴറേട്ട്