പുതിയ പ്രബോധനങ്ങളെ ശ്രദ്ധിക്കുക

 

പുതിയ പ്രബോധനങ്ങളെ ശ്രദ്ധിക്കുക

ഇന്ന് യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും മറ്റു തരത്തിലുള്ള ദൈവീക കാഴ്ചപ്പാടുകള്‍ക്കും ചെവിയോര്‍ത്തു യേശുവിന്റെ പ്രബോധന്ങ്ങളെയും ദൈവ കല്പനകളെയും വളചോടിച്ച് എങ്ങനെ ജീവിച്ചാലും നിത്യജീവിതം എന്ന തരത്തിലുള്ള പ്രബോധനങ്ങള്‍ കത്തോലിക്കാ സഭയിലെ പലരില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അവരില്‍ അത്മായരും വൈദീകരും ഉള്‍പ്പെടുന്നു എന്നുള്ളതു പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ദൈവം കരുണാമയനും സ്നേഹവാനും ആണ്, യേശുവിന്റെ വരവോടെ എല്ലാ പാപികളോടും ദൈവം ക്ഷമിച്ചു, അതിനാല്‍ എങ്ങനെ വേണമെങ്കിലും ജീവിക്കാം എന്നുള്ള തരത്തിലുള്ള പ്രബോധനങ്ങള്‍, സഭാമക്കളെ വിശ്വാസ ത്യാഗത്തിലേക്ക് നയിക്കാന്‍ അറിഞ്ഞോ അറിയാതെയോ കാരണമാകുന്നു.

 

സോഷ്യല്‍ മീഡിയകളിലെ പല കത്തോലിക്ക ഗ്രൂപുകളിലും, ഇത്തരം ചര്‍ച്ചകളില്‍ ഭൂരിഭാഗവും ഈ ചിന്താഗതികളെ പിന്താങ്ങുകയും ചെയ്യുന്നു. പല ഗ്രൂപുകളിലും വൈദീകര്‍ ഉണ്ടെങ്കിലും സത്യത്തിനു സാക്ഷ്യം വഹിക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നുള്ളത് വേദനാജനകമായ കാര്യമാണ്.

 

സുവിശേഷം, യേശു എന്നൊക്കെ പറയുന്നത് കാര്യമില്ല. പിതാവായ ദൈവം മതി എന്നുള്ളതാണ് പലരും പറഞ്ഞു വരുന്നത്. യേശുക്രിസ്തു ഈ ഭൂമിയിൽ ഒരു നാടകം കളിച്ചു തിരിച്ചുപോയത് പോലെ പറഞ്ഞുവെക്കുന്നു. ഇപ്പൊ ഈ ദൈവം, കരുണ, എന്നൊക്കെ ഊന്നി പറയുകയും യേശുവിനെയും സുവിശേഷത്തെയും തള്ളിപ്പറയാനും അധികം നാളുകൾ വേണ്ട. കാരണം എല്ല മതങ്ങളെയും കൂടി ഒരു പുതിയ മതം ലോകത്തു വരും, ചിലപ്പോൾ ക്രിസ്തുമതവും ഇസ്ലാം മതവും കൂടിയായിരിക്കും. എങ്ങനെയാണെങ്കിലും ഇതെല്ലാം സംഭവിക്കും. ഇന്നത്തെ ക്രിസ്തുവിന്റെ അനുയായികൾക്ക്ക് ഒരു വലിയ പോരായ്മയായി തോന്നുന്നത് അവനു സുഖിക്കാൻ പല നിയന്ത്രണങ്ങളും ബൈബിളില്‍ പറഞ്ഞിരിക്കുന്നു. അതിൽ നിന്ന് ജനത്തെ ചാടിക്കണമെങ്കിൽ സുവിശേഷത്തിൽ നിന്നു ജനത്തെ മാറ്റണം. ഇതു വലിയ തോതിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു.

 

ബൈബിളിൽ പറയുന്ന ദൈവത്തെ ആണ് വിശ്വസിക്കുന്നതെങ്കിൽ, അവൻ അബ്റഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായിരിക്കും. 10 കല്പനകളും, നിയമങ്ങളും, യേശുവിന്റെ പ്രബോധങ്ങളും അനുസരിച്ചുള്ള ജീവിതമായിരിക്കണം. അതിനു സുവിശേഷം പഠിക്കണം, അതനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കണം, വേണ്ട കൃപകൾക്കായി യേശുവിനോട് ചേർന്നു നിൽക്കണം.

 

അല്ലാതെ ദൈവം കരുണയാണ്, നരകം എന്നൊന്നില്ല, യേശു നരകത്തെക്കുറിച്ചു പറഞ്ഞതു പച്ചക്കള്ളം ആണ് എന്നൊക്കെ പറഞ്ഞാൽ, യേശു ക്രിസ്തു വ്യാജം അവതരിപ്പിച്ചവൻ ആയിപ്പോകും, പിന്നെ പറഞ്ഞു ജയിക്കാൻ ഇതെല്ലാം ഒരു കെട്ടുകഥ എന്നു പറയേണ്ടി വരും. ഈ അവസ്‌ഥ യുഗാന്ത്യത്തിൽ സംഭവിക്കുമെന്ന് പരിശുദ്ധ കത്തോലിക്ക സഭ നമ്മെ പഠിപ്പിക്കുന്നു.(c c c 675). ആയതിനാല്‍ സഭയിലെ അധികാരികളില്‍ നിന്ന് ഇത്തരത്തിലുള്ള എന്തെങ്കിലും കേട്ടാല്‍ തിരുസഭയെയും കൂദാശകളെയും, പരിശുദ്ധ അമ്മയെയും തള്ളിപ്പറഞ്ഞു മറ്റു വിഭാഗങ്ങളിലേക്ക് ചേക്കേറാന്‍ തുനിയാതിരിക്കുക. പരിശുദ്ധ കത്തോലിക്കാ സഭയിലാണ് വിശ്വാസത്യാഗം സംഭവിക്കാന്‍ പോകുന്നത് എന്നതുകൊണ്ട്‌ ഇതാണ് യഥാര്‍ത്ഥ സത്യ സഭ എന്നത് നമുക്ക് മനസിലാക്കാം. അവസാനം വരെ പിടിച്ചു നില്‍ക്കുന്നവന്‍ രക്ഷപെടും എന്നുള്ള യേശുവിന്റെ വചനം നമുക്കോരോരുത്തര്‍ക്കും മനസ്സില്‍ പതിപ്പിക്കാം.

 

സുവിശേഷത്തില്‍ പറയുന്നത് അതുപോലെ നോക്കേണ്ട, പ്രത്യകിച്ചും പാപത്തെക്കുറിച്ചു. യേശു ഏക രക്ഷകനാണെന്ന് ഏറ്റുപറയേണ്ട, വിശുദ്ധിക്ക് വേണ്ടി നാമൊന്നും ചെയ്യേണ്ട അതൊക്കെ ദൈവം നോക്കിക്കൊള്ളും, അനുതപിക്കേണ്ട കാര്യമില്ല, എന്ന് തുടങ്ങി തിരുവചനത്തെയും യേശു കൃസ്തുവിനെയും തള്ളിപ്പറയാന്‍ നമ്മെ ഒരുക്കുന്ന ഒട്ടനവധി പ്രബോധനങ്ങള്‍ സഭയിലെ പലരിലൂടെയും പുറത്തു വന്നു കൊണ്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ സുവിശേഷ പ്രഘോഷണങ്ങളെ പരിഹസിക്കുമ്പോഴും പാപത്തെക്കുറിച്ച്ചുള്ള ക്ലസ്സുകളെ തല്ളിക്കളയാന്‍ ആഹ്വാനം ചെയ്യുമ്പോഴും, അവരിലൂടെ എതിര്‍ ക്രിസ്തു ഈ ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്ന് നാം തിരിച്ചറിയേണം.

 

സുവിശേഷത്തില്‍ പറയുന്ന യേശുവിനെ അറിയുകയും, വചന സ്ഥിരീകരണം അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും കണ്ടറിഞ്ഞ, പരിശുധത്മവിന്റെ വരങ്ങളും ഫലങ്ങളും ദാനങ്ങളും അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയെ വഴി തെറ്റിക്കുവാന്‍ അത്ര എളുപ്പം സാധിക്കില്ല. എങ്കില്‍ കൂടി നിരന്തരമായ വാദങ്ങള്‍ കേള്‍ക്കുകയും കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ഇടറിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.



എന്നിരുന്നാലും തിരുവചനം വായിക്കുകയും ധ്യാനിക്കുകയും പരിശുധാത്മവിന്റെ സഹായം തേടുകയും പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടുകയും ചെയ്താല്‍ അവസാനം വരെയും പിടിച്ചു നില്‍ക്കുവാന്‍ ഓരോ വിശ്വസിക്കും സാധിക്കും. വചന വിരുദ്ധമായ പ്രബോധനങ്ങള്‍ തള്ളിക്കളയാനും പറ്റുമെങ്കില്‍ വിമര്‍ശിക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

By

സിനു ഈഴറേട്ട്



 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media