എന്തുകൊണ്ട് ഇത് സംഭവിച്ചു?
30 വർഷം സഭാവസ്ത്രം സ്വീകരിച്ചു മഠത്തിൽ കഴിഞ്ഞ കന്യാസ്ത്രീക്ക് ഖുറാൻ വായിച്ചപ്പോൾ ഇസ്ലാമിലേക്ക് മാറണമെന്ന് മോഹം; മഠത്തിൽ അറിയിച്ചപ്പോൾ എതിർപ്പുകൾ ഇല്ലാതെ അനുമതി; സഭാ വസ്ത്രത്തിൽ നിന്നും ഒഴിവാക്കി മാർ ആലഞ്ചേരി.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
ഒരു ക്രിസ്ത്യാനിക്ക് മാമ്മോദീസായിലൂടെ ലഭിക്കുന്ന ആന്തരികാഗ്നി അനുദിന പ്രാർഥനയിലൂടെ പരിശുദ്ധാത്മാവിനാൽ ജ്വലിക്കുന്നതാണ്. എന്നാൽ വിപുലവും അനന്യസാധാരണവുമായ വിധത്തിൽ നാം നമ്മുടെ വ്യക്തിപരമായ കാര്യങ്ങളിലും ലൗകികവ്യാപാരങ്ങളിലും സാമൂഹ്യ ജീവിതത്തിലും വ്യാപൃതരാകുന്നതിനാലാണ് നാം ആത്മാവിൽ ജ്വലിക്കാത്തത്.
ഇന്ന് സഭാ ശുശ്രൂഷകളിൽ ആത്മീയ ജ്വലനത്തിനു പകരം സ്ഥാപനവൽക്കരിക്കപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുന്ന (എല്ലാവരുമില്ല) പൗരോഹിത്യ ജീവിതവും സന്യാസജീവിതവും ബൈബിളിന്റെ ആത്മീയ /ആന്തരിക സത്തയെ ഹൃദയത്തിൽ ജ്വലിപ്പിക്കാതെ മുരടിപ്പിക്കുന്നു. കൂടാതെ ബുദ്ധിയിൽ അളന്നു കുറിച്ച്, ദൈവത്തെ കീറി മുറിച്ച് പാണ്ഡിത്വത്തിൽ വിളമ്പുമ്പോൾ വചനമുകുന്ന/ ജ്ഞാനമാകുന്ന/ ആത്മാവാകുന്ന ദൈവം ഹൃദയത്തിൽ ജീവിക്കുന്നില്ല !! ജ്വലിക്കുന്നില്ല !! ബുദ്ധിയിൽ പ്രകാശിക്കുന്നുമില്ല!
പകരം ഹൃദയം അന്ധകാരമാകുമ്പോൾ നഷ്ടപെട്ട പ്രകാശത്തെ തിരിച്ചറിയാതെ അന്ധകാരത്തിലേക്ക് കൂപ്പുകുത്തുന്നു. ജീവന്റെ വചനത്തെ ത്യജിച്ച് മരണത്തിന്റെ വചനത്തെ പുൽകുന്നു.
"സത്യത്തിൽ നിന്നും അസത്യത്തിലേക്കും പ്രകാശത്തിൽ നിന്നും അന്ധകാരത്തിലേക്കും ജീവനിൽ നിന്ന് മരണത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് ജീവിതത്തിൽ സംഭവിക്കുന്നു!!
വിശുദ്ധ ഐസക്ക് പറഞ്ഞത് ലൗകികതയുടെ പുറകെ പോകുന്ന ഓരോ പുരോഹിതനും സന്യസ്തർക്കും ശുശ്രൂഷകർക്കും അത്മായർക്കുമെല്ലാം ഒരു പാഠമായിരിക്കട്ടെ !! :
"നനഞ്ഞ വിറകിൻ മേൽ അഗ്നി കത്തിജ്വലിക്കുകയില്ല; സുഖ സൗകര്യങ്ങളെ സ്നേഹിക്കുന്ന ഹൃദയത്തിൽ ദൈവത്തിനു നേർക്കുള്ള തീക്ഷ്ണതയും കത്തിജ്വലിക്കുകയില്ല."
ജീവന്റെ വചനത്തിന്റെ ജീവസത്തയെ ജീവിതത്തിൽ പകർത്തി, ജീവജനത്തെ നയിച്ചില്ലെങ്കിൽ ഓരോ ക്രൈസ്തവനും സത്യവചനത്തെ വിട്ട് അസത്യവചനത്തെ പുൽകിയാലും അത് തിരിച്ചറിയാൻ പറ്റാത്ത ഒരു അന്ധകാരം ഹൃദയത്തിൽ നിന്ന് ഉന്മൂലനം ചെയ്യപ്പെടുകയില്ല.
യേശു പറഞ്ഞു: "ഞാന്‍ ലോകത്തിന്‍െറ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍െറ പ്രകാശമുണ്ടായിരിക്കും "
യോഹന്നാന്‍ 8 : 12'
യേശുവിന്റെ വചനമനുസരിച്ച് ജീവിക്കാത്തവർ അന്ധകാരത്തിലാണ്. അവർക്ക് ജീവന്റെ പ്രകാശമില്ല !!
അവർ ഇരുട്ടിൽ നിന്ന് കൂരിരുട്ടിലേക്ക് മാറിയാലും സ്വയം തിരിച്ചറിയാൻ പറ്റില്ല!
"നിന്നിലെ പ്രകാശം അന്‌ധകാരമാണെങ്കില്‍ അന്‌ധകാരം എത്രയോ വലുതായിരിക്കും."
മത്തായി 6 : 23
അതു കൊണ്ട് ക്രിസ്തുവിനെ പ്രകാശമായി ചൂണ്ടി കാണിക്കുന്നതിനു പകരം ക്രിസ്തുവിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാം ഓരോരുത്തരുമാണ് ലോകത്തിന്റെ പ്രകാശം ആകേണ്ടത് എന്ന് യേശുവിന്റെ വചനത്തിൽ നിന്ന് തിരിച്ചറിയുക!
യേശുക്രിസ്തു ഇങ്ങനെയാണ് പഠിപ്പിച്ചത്:
"നിങ്ങള്‍ ലോകത്തിന്‍െറ പ്രകാശമാണ്.
മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ."
മത്തായി 5 : 14, 16
അടികുറിപ്പ്:
ഓരോരുത്തരും ബൈബിൾ വായിക്കണം. ജീവന്റെ വചനങ്ങൾ ജീവിതത്തിൽ പാലിക്കണം. വചനത്തിൽ നാം പ്രകാശിക്കണം, ജ്വലിക്കണം.
യേശു പറഞ്ഞു "പലരും എന്‍െറ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്‌തുവാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും."
(മത്തായി 24 : 5)
യേശു / ക്രിസ്തു എന്ന നാമം മാത്രം നോക്കിയിരുന്നാൽ തെറ്റിപ്പോയി. അത് ഒരു വ്യക്തി മാത്രമല്ല; പ്രസ്ഥാനമാകാം, മാധ്യമമാകാം. സ്ഥാപനമാകാം. സംഘടനയാകാം. അതായത് യേശുവിന്റെ നാമങ്ങളായ Peace, Thejas, Truth, Love, Light, etc എന്ന പേരുകളിൽ തന്നെ ഉപയോഗിച്ചാണ് അസത്യവാദികൾ ദൈവജനത്തെ കെണിയിലാക്കാൻ തുടങ്ങിയതെന്ന് തിരിച്ചറിയുക. അവരുടെ സംവാദങ്ങളെ വിവേകത്തോടെ കാണുക. ക്രിസ്തുവിന്റെ ദൈവികതയെ തള്ളി കളയുന്ന ഇവർ എതിർ ക്രിസ്തുവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്ന പടയാളികളാണ്. യേശുവിനെ നല്ലൊരു മനുഷ്യനായും പ്രവാചകനായും അത്ഭുതങ്ങൾ ചെയ്യുന്നവനായുമൊക്കെ ചിത്രീകരിച്ച് ദൈവത്യത്തെയും പുത്രത്വത്തെയും നിഷേധിച്ച് പ്രവാചക സ്ഥാനത്ത് പ്രതിഷ്ഠിക്കയാണ് ഇവരുടെ ഗൂഢതന്ത്രം! അതിൽ ചെന്ന് വീഴാതിരിക്കുക.
സംശയങ്ങൾ ഉണ്ടെങ്കിൽ തീർക്കണം. അതിന് ബൈബിൾ പണ്ഡിതരായ കത്തോലിക്കാ പുരോഹിതരെ സമീപിക്കണം. ഓർക്കുക: ജ്ഞാനം നൽകുന്നത്, പൂർണ്ണനായ ഗുരുവായ പരിശുദ്ധാത്മാവ് മാത്രമാണ്.
ഏതു സംശയവും തീർക്കപ്പെടുന്നില്ലെങ്കിൽ mail ചെയ്യുക :
angelsarmy4truth@gmail.com,
army4knowthetruth@gmail.com
കടപ്പാട്: ബാബു ജോസ്,