🔥
*ആറാം സ്ഥലം*
◼◼◼◼🕸◼◼◼◼
മലയാറ്റൂർ പള്ളി റെക്ടർ അച്ചനെ കപ്യാർ കുത്തി കൊന്നത് വളരെ അധികം ഞെട്ടലോട് കൂടി ആണ് ഞാനടക്കം മുള്ളവിശ്വാസികൾ കേട്ടത്
സ്വാഭാവദുഷ്യത്തിന് പുറത്താക്കപ്പെട്ട കപ്യാരുടെ വൈരാഗ്യം മനുഷ്യ മനസ്സാക്ഷിയെ നടുക്കി.
വലിയനോമ്പിന്റെ ഈ സമയത്ത് മുപ്പത്തൊന്ന് വർഷംശുശ്രുഷിയായ ആൾ, കൂദാശകൾക്ക് കൂടെ ഉള്ള വൈദീകനേ, അക്രമിച്ചത് വലിയ നോമ്പിന്റെ വലിയ വേദനയാണ്.
കപ്യാരും വൈദികരും തമ്മിൽ പലയിടത്തും ഇത്പോലെ ഉള്ള തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
ചില സ്ഥലത്ത് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്നു.
ചില പള്ളികളിൽ വൈദികരേക്കാൾ മുകളിൽ ആണ് കപ്യാർമാർ സ്ഥാനം പിടിച്ചിരിക്കുന്നത്.
അതുകൊണ്ട് ഇടവകകാർക്ക് പലർക്കും കപ്യാർ മാരായിട്ട് പലപ്പോഴും ഏറ്റു മുട്ടേണ്ട സ്ഥിതി വന്നിട്ടുണ്ട്.ഇത്തരം ശുശ്രുഷകൾ ചെയ്യുന്ന ആളുകൾക്ക് ,ഇക്കാര്യത്തിൽ സഭയെക്കുറിച്ചോ, കുദാശകളെക്കുറിച്ചോ, വേണ്ടത്ര അറിവോ, പരീശീലനമോ ഇല്ലാ എന്നാണ് വലിയസത്യം .വർഷങ്ങളോളം പരീശീലനം ലഭിച്ച വൈദീകരെക്കാൾ മുന്നിലാണ് ഒരു പരീശീലനവും ലഭിക്കാതെ ഒരു സുപ്രഭാതത്തിൽ കപ്യാരാകുന്ന ശുശ്രുഷി . പരിശുദ്ധ കുർബ്ബാനയടക്കം ഉള്ള എല്ലാ കുദാശകളിലും പങ്കാളിയാകുന്ന ശുശ്രുഷകർ അവർ വഹിക്കുന്ന പവിത്രമായ സ്ഥാനം മറന്ന് കൊണ്ട് നിസ്സാര പ്രശ്നങ്ങൾ ഊതിവീർപ്പിച്ച് ശുശ്രുഷി സ്ഥാനം വലിച്ചെറിഞ്ഞ് വൈദികർക്കെതിരെ സഭയ്ക്കെതിരെ അങ്ങാടികളിലും കവലകളിലും പോയി ഇല്ലാത്ത കാര്യം പറഞ്ഞ് സഭയെയും ജീവിച്ചിരിക്കുന്ന വൈദീകരെയും പച്ചയ്ക്ക് കുത്തി കൊല്ലുന്ന ചിലർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. നിസ്സാര ശമ്പളത്തിനാണ് ജോലി ചെയ്യുന്നത് എന്ന് പറയാൻ കാരണവും ഉണ്ടാകും.ഇത് ദൈവത്തിന് വേണ്ടി ചെയ്യുന്ന വലിയൊരു ശുശ്രുഷയാണ്. ഇതിന് വിലയിടേണ്ട കാര്യമൊന്നുമില്ല. പല ശുശ്രുഷകർക്കും പള്ളിയിലെ ശുശ്രുഷ ഒരു സൈഡ് ബിസിനസ്സ് ആണ്.
ഒരു വൈദീകനെ കുത്തി കൊലപ്പെടുത്തിയ ശേഷം അത് ചെയ്തവനെ ന്യായികരിച്ചു കൊണ്ട് എഴുതിയ പോസ്റ്റുകൾ കാണാൻ ഇടയായി. തുഛമായ വേതനം ആണ് ഇതിന് പ്രേരിപ്പിച്ചതെന്ന് .
വെഞ്ചിരിപ്പിന് ,കല്ല്യാണത്തിന് കപ്യായാർക്ക് എന്തെങ്കിലും കൊടുക്കണം എന്ന് ഇടവ വികാരി വിളിച്ച്പറയുബോൾ ആരും എടുക്കാത്ത ഒട്ടിച്ച കീറിയനോട്ട് ചുരട്ടി കീശയിൽ ഇട്ട് കൊടുത്തത് സഭയാണോ?
അതിനല്ലെ,പള്ളിയിൽ നിന്ന് ശബളം കൊടുക്കുന്നത്? എന്ന ന്യായം പറഞ്ഞത് ഇടവ വികാരി ആണോ? ,വീട് വെഞ്ചരിപ്പിന് ചെന്നപ്പം പാവപ്പെട്ട ഒരു സ്ത്രി കൊടുത്ത രൂപ ,കുറഞ്ഞ് പോയി എന്നും പറഞ്ഞ് ഇടവക വികാരിയുടെ മുബിൽ വച്ച് മുഖത്തേക്ക് - വലിച്ച് എറിഞ്ഞത് രൂപത മെത്രാൻ അല്ലാ ,രാവിലെ കാസയും പീലാസയും
എടുത്ത് ബലിപിoത്തിൽ വച്ച കൈകൾ ആണ് . ക്രിസ്തുവിന് വേണ്ടി ചെയ്യുന്ന വേലക്ക് ക്രിസ്തുവാണ് പ്രതിഫലം തരേണ്ടത് .
കുഞ്ഞുനാൾ തൊട്ട് ,ഈ വേല ചെയ്യാൻ തുടങ്ങിയ വ്യക്തി, ഈ വൈദീകനെ കൊന്നത്കൊണ്ട് എന്ത് നേടി?മുപ്പത്തൊന്ന് വർഷം ശുശ്രുഷ ചെയ്യ്തത് ഇതിനായിരുന്നോ? ഈ പാപം ആര് കഴുകി കളയും?
ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ വേണ്ടപ്പെട്ട സഭാ അധികാരികളും പള്ളിക്കമ്മിറ്റികളും കണ്ണു തുറക്കണം. കപ്യാരെ തെരഞ്ഞടുക്കുമ്പോൾ നടത്തുന്ന ഒരാഴ്ചത്തെ ധ്യാനത്തെ ഒരു പരീശീലനമായി കണക്കാക്കരുത്. കുദാശകളെക്കുറിച്ചും സഭയെക്കുറിച്ചുമുള്ള അറിവും ഇവർക്ക് കൊടുക്കേണ്ടിയിരിക്കുന്നു .കാരണം ചെറുപ്പംതൊട്ടെ കപ്യാർ ആയ ആളുകളെക്കാൾ കൂടുതൽ പല പല ജോലികളും ചെയ്ത്, പല തിന്മകളും പ്രവർത്തിച്ച് അവസാനം കപ്യാർ പണി ഏറ്റെടുത്ത് ജോലിയായി കാണുന്നവരാണ് കൂടുതൽ .പ്രിയപ്പെട്ട ശുശ്രുഷികളോടു ഒരു വാക്ക്, ഈ ശുശ്രുഷാ ഞാൻ ചെയ്തിട്ടുള്ളതിനാൽ ,പവിത്രവും വിശുദ്ധവും മായ ഒരു ശുശ്രുഷായാണ് എന്ന് എനിക്ക് പറയാൻ പറ്റും.ഇതിന്റെ വേതനത്തെ കുറിച്ചു ചിന്തിക്കുമ്പോൾ ഈ വചനം ഓർക്കുക .നമ്മുക്ക് വെളിപെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ ഈ കഷ്ടപാട് നിസ്സാരമാണ്........
പ്രിയപ്പെട്ട ജോണിചേട്ടാ, മുപ്പത്തിഒന്ന് വർഷം പല വൈദീകർക്ക് ഒപ്പം, വിശുദ്ധമായ തിരുകർമ്മങ്ങൾക്ക് പങ്കാളിയായ താങ്കൾ, കാർത്താവിന്റെ ബലിപീഠത്തിൽ ,നിന്നിട്ടുള്ള നിങ്ങൾക്ക് ഇത് എങ്ങനെ തോന്നി , കർത്താവിന്റെ അഭിക്ഷിക്തനെ കൊന്ന പാപ കറ എങ്ങനെ കഴുകി കളയും? ഇനി ഒരു നൂറ് വർഷം അൾത്താരയിൽ നിന്നാലും ഈ കടം തീരുമോ? കുടുംബത്തിന്, മക്കൾക്ക് വേണ്ടി ,ആണ് ഇത് ചെയ്യത് എന്ന്പറഞ്ഞാൽ, പണ്ടേ നിങ്ങളെ അനുസരിക്കാത്ത മക്കൾക്ക് വേണ്ടിയാണോ? തന്നെ ദൈവം എൽപ്പിച്ച ദൗത്യം മറന്ന്, മറ്റു പല ദുർമാഗത്തിലുടെ ജിവിക്കാൻ വഴി തിരഞ്ഞടുത്തപ്പോൾ താങ്കൾ ഇത്രയും കാലം ശുശ്രുഷിയായി പങ്ക് കൊണ്ട ഒരു വിശുദ്ധ ബലിയിലും ക്രിസ്തുവിനെ കണ്ടില്ലാ എന്നല്ലേ ഈ പ്രവൃത്തി മൂലം കാണിച്ച് തന്നിരിക്കുന്നത് ? അതും ഈ നോമ്പ് കാലത്ത്. ബഹു. സേവ്യർ അച്ചന്റെ മരണനാന്തര ചടങ്ങിൽ അഭിവന്ദ്യ പിതാവിന്റെ വാക്കുകൾക്കൊപ്പം ..... നൊമ്പിന്റെ ഈ നടുമുറിൽ കുരിശിന്റെ വഴിയുടെ നടുവഴിയിൽ മരിച്ച് വിണ അച്ചന്റെ ആത്മവിന് വേണ്ടി, പ്രാർത്ഥിച്ച് കൊണ്ട് ,ജോണി എന്ന കപ്യാരോട് ക്ഷമിച്ച് കൊണ്ട് ,അയാളുടെ മനസാന്തരത്തിനായി പ്രാർത്ഥിച്ച് കൊണ്ട് ,അവരുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ച് കൊണ്ട് ,ഈ ബലിപൂർത്തിയാകുമ്പോൾ പിതാവേ ഇവർ ചെയ്യുന്നത് എന്താണന്ന് ഇവർ അറിയുന്നില്ലാ ഇവരോട് ക്ഷമിക്കണമേ. .....✍
ഷിജു കാരുണ്യ മാതാ