🔥
എത്ര വിശിഷ്ഠം മീ ജിവിതം... പുരോഹിത!
〰〰〰〰🌾〰〰〰〰
സോഷ്യൽ മീഡീയകളിൽ വൈദീകരെയും സഭയെയും എപ്പോഴും വിമർശിച്ച് കൊണ്ടിരിക്കുന്നവർ ഒന്ന് ഓർക്കുക, നിങ്ങളുടെ സഹോദരനെ ഒരാൾ കൊന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?
എന്നാൽ തന്റെ സഭയിലെ തന്റെ സഹോദര വൈദീക നെ കപ്യാർ,കുത്തി കൊന്നപ്പോൾ, ഒന്നും ഉരിയാടാതെ ക്രൂശിതന്റെ മുമ്പിൽ മുട്ടുകൾ കുത്തി, കപ്യാർക്കും, കുടുംബത്തിനും വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ച ഒരു സമൂഹമേ ഉള്ളു ഈ ലോകത്തിൽ .
കുമ്പസാരരഹസ്യം ചോർത്തിയെന്ന് പറഞ്ഞ്, പെണ്ണുപിടിയനെന്നും പറഞ്ഞ്, സഭയുടെ സ്വത്തുക്കൾ വിറ്റ് തുലച്ചെന്നും പറഞ്ഞു, തലകീഴായി കുരിശിൽ തറക്കണം എന്നും മാധ്യമങ്ങളിലൂടെ അപമാനിക്കുകയും പുശ്ചിക്കുകയും പരിഹസിക്കുകയും ചെയ്ത ഒരു വൈദീക സമൂഹമാണ് അത്.
സ്വന്തം സഹോദരൻ കുത്തേറ്റ് രക്തം വാർന്ന് മരിച്ചപ്പോൾ ഞായറാഴ്ച പ്രസംഗത്തിൽ പോലും ഒന്നും പറയാതെ ഒരു പ്രതിഷേധവും കാണിക്കാതെ കൂടുതൽ വിശ്വാസ തീക്ഷ്ണതയോടെ ബലിയർപ്പിച്ച വൈദീക സമൂഹം, അവസാനമായി സ്വന്തം സഹോദര വൈദീകന്റെ ശവമഞ്ചം അൾത്താരയിലും ആനവാതിലിലും മുട്ടിച്ച് യാത്ര ആക്കിയപ്പോൾ ആ സ്വന്തം സഹോദരനെ ഓർത്തല്ലാ വൈദീക സമൂഹം ഹൃദയവേദനയോടെ അന്ന് കരഞ്ഞത് ,സാത്താന്റെ കൈയിൽ അകപ്പെട്ട് പോയ ഒരു ആത്മവിനെ കുറിച്ച് ഓർത്ത് ആണ് ,അതുകൊണ്ട് ഗുരുവിനെ ഒറ്റിയവന്റെ വഴിയിൽ കൂടി ജോണി ചേട്ടൻ പോയപ്പോൾ ,(ഉടുമുണ്ടിൽ തൂങ്ങി ജീവിതം അവസാനിപ്പിക്കാൻ ) വൈദീകരുടെ
പ്രാർത്ഥനയുടെ ശക്തി ആണ് ഉടുമുണ്ട് കിറി പരാജയപ്പെട്ടത് .
മുട്ടിനുമുട്ടിന് മൂന്ന് ആൾ കൂടുന്നിടത്ത് യൂണിയനും ആരോട് എന്തെങ്കിലും മുഖം കർപ്പിച്ച് പറഞ്ഞാൽ പ്രതിഷേധവും കൊണ്ട് ഈ നാട് കത്തിക്കുന്ന കാലഘട്ടത്തിൽ ഒന്നും മിണ്ടാതെ ,റോഡ് ഉപരോധിക്കാനോ,ബസ്സ് കത്തിക്കാനോ തുടങ്ങിയ ലോകത്തിന്റെ വഴിയിലൂടെ നടക്കാതെ , ക്രിസ്തുവിന്റെ വഴി നടന്നവർ ,വഴി കാണിച്ച് തന്നവരാണ് നമ്മുടെ വൈദീകർ
കൊല്ലപ്പെട്ട വൈദീകന്റെ അമ്മയും സഹോദരങ്ങളും സഭയും ജോണിച്ചേട്ടന്റെ കുടുംബത്തോട് ,പരസ്പരം ക്ഷമ ചോദിച്ച് ക്രിസ്തുവിൽ ഒന്നായെങ്കിലും നാളെ കഴിഞ്ഞ് ജോണി ചേട്ടനെ , ഭാര്യയെ,മക്കളെ ഒക്കെ വഴിയിൽ കാണുമ്പോൾ അച്ചനെ കൊന്നവൻ എന്ന് , ഞാൻ അടക്കം ഉള്ള വിശ്വാസികൾ മുദ്ര കുത്തി വിളിക്കുബോൾ അരുതെ.. എന്ന് പറഞ്ഞ് തരാനും വൈദീകരെ ഉണ്ടാവൂ ,
എത്രയായാലും ജോണി ചേട്ടന്റെ ഭാര്യയും മക്കളും കൂമ്പസാരക്കൂടിന്റെ മുന്നിൽ മുട്ടുകുത്തി, ഒറ്റപ്പെട്ടതിന്റെ, പരിഹാസത്തിന്റെ സങ്കടങ്ങൾ കണ്ണിരോടെ പറയുമ്പോൾ ആശ്വസിപ്പിക്കാനും ......
എന്നെങ്കിലും ഒരുകാലത്ത് കണ്ണീരോടെ ജോണിച്ചേട്ടനും കൂമ്പസാര കൂടിനരികെ മുട്ട് കുത്തി കൈകൾ കൂപ്പുമ്പോൾ ആ കണ്ണീർ തുടച്ച് പിന്നീട് ഈശോയെ ആ നാവിൽ പകർന്ന് കൊടുക്കുബോഴും, ഇവരുടെ കൈകൾ വിറക്കില്ല. പക്ഷേകണ്ണുകൾ നിറയും, നഷ്ടപ്പെട്ട ആത്മാവിനെ നേടിയ സന്തോഷത്താൽ ..... ഇത് കത്തോലിക്കാ സഭയിലെ വൈദികർക്ക് മാത്രമേ കഴിയൂ ഇത്തരം നന്മകൾ ഒന്നും ആരും കാണാതെ പോകരുത് ,നിങ്ങളുടെ ഈ വലിയ ജിവിതത്തിന്റെ ഇടുങ്ങിയ വഴിയിൽ എന്റെ കുപ്പ് കൈ ..... ✍
ഷിജു കാരുണ്യ മാതാ