*🌸🔥🌸ആരുടെ പ്രാർത്ഥന ദൈവം കേൾക്കും?🔥🌸*
*തികഞ്ഞ ദൈവവിശ്വാസി ആയ അയാൾ ജോലിസ്ഥലത്തുനിന്ന് വലിയ ക്ഷീണത്തോടെ വീട്ടിലെത്തി.* *ചായകുടിച്ചുകൊണ്ട് ഫേസ്ബുക്കും വാട്സ്ആപ്പും നോക്കി. വൈദികരെയും സഭയെയും ചീത്തവിളിച്ചുകൊണ്ട് ഒരുപാടു പോസ്റ്റുകൾ...* *എല്ലാം ആകാംക്ഷയോടെ വായിച്ചു.. കൊള്ളാം ... കുത്തുകൊണ്ടു മരിച്ച വൈദികനെപോലും വെറുതെവിട്ടിട്ടില്ല.* *അദ്ദേഹത്തിനും കണക്കിനുകൊടുത്തിട്ടുണ്ട്. "ഇങ്ങനെയെങ്കിലും വൈദികരുടെ ശല്ല്യം തീരട്ടെ" എന്നും മറ്റുമുള്ള മറ്റു ക്രിസ്തുവിശ്വാസികളുടെ അഭിപ്രായങ്ങൾ വായിച്ചപ്പോൾ അയാളുടെ ക്ഷീണമെല്ലാം പമ്പകടന്നു.* *വായിച്ച പോസ്റ്റുകളെല്ലാം സന്തോഷത്തോടെ ഷെയർ ചെയ്തു.* *വൈദികർക്കുവേണ്ടിയും സഭയ്ക്കുവേണ്ടിയും സംസാരിക്കാൻ ശ്രമിച്ചവരെ, സിസ്റ്റർ അഭയകേസും ഭൂമിവിൽപ്പനയും മറ്റുപീഢനകേസുകളും പറഞ്ഞുവായടപ്പിക്കാൻ അയാളുടെ മറുപടിപോസ്റ്റുകൾക്കും ആയി..*
*ഫേസ്ബുക്കിൽ comment എഴുതിക്കൊണ്ടിരുന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല. ഭാര്യ പ്രാർത്ഥനയ്ക്ക് വിളിച്ചപ്പോഴാണ് ഫോൺ താഴെവച്ചത്. മക്കളും ഭാര്യയുമായി പ്രാർത്ഥനാമുറിയിലേക്ക്... "കർത്താവേ എന്റെ കുടുംബത്തിന് ഒരാപത്തും വരുത്തരുതേ; മക്കൾ വഴിതെറ്റിപ്പോകാൻ ഇടവരുത്തരുതേ; പിശാച് ഞങ്ങളെ ഉപദ്രവിക്കാതെ സംരക്ഷണം തരണമേ"... അയാൾ മുട്ടുകുത്തി മനമുരുകി പ്രാർത്ഥിച്ചു. "നാളെ രാവിലെ കുര്ബാനയ്ക്കുപോകണം; മക്കൾക്കുവേണ്ടി ഒരു കുർബാന ചൊല്ലാൻ ഇടവകവൈദികനെ ചുമതലപ്പെടുത്തണം", ഇങ്ങനെ ചിന്തിച്ചു ഭക്ഷണം കഴിച്ചു അയാൾ ഉറങ്ങാൻ കിടന്നു.*
*അതേസമയം തൊട്ടടുത്ത വീട്ടിലും ഒരു പ്രാർത്ഥന നടക്കുന്നുണ്ടായിരുന്നു. "ഒരു വൈദികൻ നശിച്ചാൽ ആ ഇടവക നശിക്കും; ഒരു വൈദികൻ വിശുദ്ധീകരിക്കപ്പെട്ടാൽ ആ ഇടവക വിശുദ്ധീകരിക്കപ്പെടും" എന്ന ഉറച്ച വിശ്വാസമുള്ള മറ്റൊരു വിശ്വാസി. ഫേസ്ബുക്ക് വഴിയോ വാട്സ്ആപ് വഴിയോ ഒരു വൈദികനും മാനസാന്തരപ്പെടുകയോ വിശുദ്ധീകരിക്കപ്പെടുകയോ ചെയ്യില്ല എന്ന ഉത്തമബോധ്യമുള്ള വിശ്വാസി.. വേറിട്ട ഒരു പ്രാർത്ഥന അവരുടെ പ്രാർത്ഥനാമുറിയിൽനിന്ന് സ്വർഗ്ഗത്തിലേയ്ക്കുയർന്നു. "ഈശോയുടെ അതിദാരുണമായ പീഢാനുഭവത്തെപ്രതി, പിതാവേ, സഭയുടെ മേലും എല്ലാ വൈദികരുടെമേലും കരുണയായിരിക്കേണമേ". (കരുണകൊന്ത)..* *പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും ലോകസമാധാനത്തിനുവേണ്ടിയും അവർ പ്രാർത്ഥിച്ചു. ഒടുവിൽ സ്വന്തം കുടുംബത്തിനുവേണ്ടിയും...*
*ഈ രണ്ടുപേരിൽ ആരുടെ പ്രാർത്ഥന ദൈവം കേൾക്കും? ദൈവം കരുണാമയനായതുകൊണ്ട് രണ്ടുപേരുടെ പ്രാർത്ഥനയും ഒരുപോലെ ദൈവം കേൾക്കുമോ?* *ദൈവം കരുണാമയനും, അതേസമയംതന്നെ ഏറ്റവും നീതിമാനായതുകൊണ്ടും, വചനത്തിലൂടെ അത് നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടുള്ളതുകൊണ്ടും അങ്ങനെ സംഭവിക്കില്ല.*
*"നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാൽ നീ വിധിക്കപ്പെടുകയും ചെയ്യും” (മത്തായി 12 : 37).*
*നിങ്ങളുടെ പ്രാർത്ഥനകൾ ദൈവം കൈക്കൊള്ളാതിരിക്കാൻ സാത്താൻ, ദൈവത്തിന്റെ മുൻപിൽ നിങ്ങൾക്കെതിരെ സംസാരിച്ചു തടസ്സങ്ങൾ പറയും എന്നതാണ് യാഥാർഥ്യം. സ്നേഹിതനോടെന്നപോലെ ദൈവം മുഖാമുഖം സംസാരിച്ചിരുന്ന ആളാണ് മോശ. (പുറപ്പാട് 33 :11) ആ മോശയുടെ ശരീരത്തിനുവേണ്ടിപ്പോലും സാത്താൻ അവകാശമുന്നയിച്ചുവെങ്കിൽ, നമ്മുടെ മേൽ സാത്താന് എത്രമാത്രം അവകാശം ഉണ്ടാകും? ദൈവതിരുമുന്പിൽ, സാത്താന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് എങ്ങനെ നമ്മുടെ പ്രാർത്ഥന ഏറ്റവും നീതിമാനായ ദൈവത്തിന് കേൾക്കാനാകും?*
*എന്താണ് മോശ ചെയ്ത തെറ്റ്? ഈജിപ്തിൽനിന്നും കാനാൻദേശത്തേയ്ക്കുള്ള യാത്രാമധ്യേ, സീൻ മരുഭൂമിയിൽവച്ചു, വെള്ളം കിട്ടാതെ ഇസ്രായേൽ ജനം മോശയ്‌ക്കെതിരെ ബഹളം വച്ചപ്പോൾ, “വടി കൈയ്യിൽ എടുത്ത്, ജനത്തിനുമുൻപിൽവച്ചു, പാറയോട് വെള്ളം തരുവാൻ നീ ആജ്ഞാപിക്കുക" എന്ന് ദൈവം മോശയോട് പറഞ്ഞു. (സംഖ്യ 20 :1 -13) പക്ഷേ, മോശ ജനത്തോട് കോപിക്കുകയും, പാറയോട് ആജ്ഞാപിക്കുന്നതിനുപകരം, പാറയിൽ വടിവച്ചു രണ്ടുപ്രാവശ്യം ദേഷ്യത്തോടെ അടിക്കുകയും ചെയ്തു. പിശാച് സന്തോഷിച്ചു. ദൈവത്തോട് അനുസരണക്കേട് കാണിച്ച മോശ 'എന്റെ സ്വന്തം' എന്ന് പിശാച് കരുതി. അതുകൊണ്ട് മോശ മരിച്ചപ്പോൾ, മോശയുടെ ശരീരം കൊണ്ടുപോകാൻ പിശാച് വന്നു. (പക്ഷേ മോശ ചെയ്ത തെറ്റിന് ശിക്ഷയായി, കാനാൻദേശത്തു പ്രവേശിപ്പിക്കാതെ മോശയെ ദൈവം ശിക്ഷിച്ചു പാപപരിഹാരം ചെയ്യിപ്പിച്ചു, സ്വർഗ്ഗരാജ്യത്തു പ്രവേശിപ്പിച്ചു.)*
*"പ്രധാന മാലാഖയായ മിഖായേൽ, മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോട് തർക്കിച്ചപ്പോൾ, അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനംപോലും ഉച്ചരിക്കാൻ തുനിഞ്ഞില്ല” (യൂദാസിന്റെ പുസ്തകം - യൂദാസ് 1 ). അടുത്ത വചനങ്ങൾ ഫേസ്ബുക്ക് വാട്സ്ആപ് വിമര്ശകവിശ്വാസികൾക്കുള്ളതാണ്.*
*"പിന്നെയോ, കർത്താവ് നിന്നെ ശാസിക്കട്ടെ എന്ന് മാത്രം പറഞ്ഞു; ഈ മനുഷ്യരാകട്ടെ, തങ്ങൾക്ക് മനസ്സിലാകാത്ത എല്ലാ കാര്യങ്ങളെയും ദുഷിക്കുന്നു” ( യൂദാസ് 1).*
*നമ്മൾ മിഖായേൽ മാലാഖയേക്കാൾ ഉത്തരവാദിത്വമുള്ള വലിയ ആൾക്കാർ. ആർക്കും ആരെയും വിമർശിക്കാം, കുറ്റം പറയാം, ശാസിക്കാം, ചീത്തവിളിക്കാം, തെറി വിളിക്കാം. ഒരു പാപബോധവുമില്ല; പശ്ചാത്താപവുമില്ല. അതിനുശേഷം കുർബാന സ്വീകരിക്കുവാനും ഒരു മടിയും പേടിയുമില്ല. പിതാവ്, പുത്രനായ യേശുവിനെ വിധി ഏൽപ്പിച്ചിരിക്കുന്നു (യോഹന്നാൻ 5 :22). യേശു ആ അധികാരം മനുഷ്യരെ ആരെയും ഏല്പിച്ചിട്ടില്ല.*
*"വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും" (ലൂക്ക 7 : 1 -2).*
*അപ്പോൾ ആരാണ് നിങ്ങളെ ഇങ്ങനെ കുറ്റം പറയുവാനും ചീത്തവിളിക്കുവാനും പ്രേരിപ്പിക്കുന്നത്? പരിശുദ്ധാത്മാവാണോ? അതോ സാത്താന്റെ പ്രേരണയോ? കർത്താവിന്റെ സഭയെയും, കർത്താവിന്റെ പുരോഹിതരെയും അതുപോലെ മറ്റുള്ളവരെയും ചീത്തവിളിക്കുമ്പോഴും വിമർശിക്കുമ്പോഴും എവിടെയാണ് പരിശുദ്ധാത്മാവിന്റെ പ്രേരണ? വൈദികരെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുമ്പോൾ, 'നിങ്ങളെ പീഢിപ്പിക്കുന്നവർക്കുവേണ്ടിപോലും പ്രാർത്ഥിക്കുക' എന്നു പറഞ്ഞ യേശുക്രിസ്തു എവിടെ? സ്വന്തം കുട്ടികൾക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്ന നിങ്ങൾ, വൈദികർക്കുവേണ്ടി എന്നെങ്കിലും പ്രാർഥിച്ചിട്ടുണ്ടോ? മക്കൾ നന്നാവാൻവേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങൾക്ക്, വൈദികർ നന്നാവുന്നത് ഇഷ്ടമല്ലേ?* *"എന്റെ മകനേ, നീ ചെയ്യുന്നതാണ് ശരി; വൈദികർക്കുവേണ്ടി കരുണകൊന്തയോ ജപമാലയോ ഒന്നും നീ ചൊല്ലേണ്ട; ഇങ്ങനെ സോഷ്യൽമീഡിയ വഴി വിമർശിച്ചും ചീത്തവിളിച്ചും, വഴിതെറ്റിപ്പോയ എന്റെ വൈദികരെ നീ മാനസാന്തരത്തിലേക്കു നയിക്കൂ" എന്നാണ് യേശു നിങ്ങളുടെ ചെവിയിൽ മന്ത്രിക്കുന്നത് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? പരിശുദ്ധാത്മാവ് ആണ് നിങ്ങളെ ഇങ്ങനെ പ്രേരിപ്പിക്കുന്നത് എന്ന് പറയാൻ നിങ്ങൾക്ക് ധൈര്യവും ഉറപ്പും ഉണ്ടെങ്കിൽ, നിങ്ങളുടെ വിമർശനങ്ങൾ നടക്കട്ടെ. പക്ഷേ ഓർക്കുക, നിങ്ങളുടെ മറ്റു പ്രാർത്ഥനകൾ ദൈവസന്നിധിയിൽ അനുവദിക്കപ്പെടാതിരിക്കാൻ, പിശാച്, നിങ്ങളിൽ അവകാശവാദവുമായി ദൈവത്തിന്റെ മുൻപിൽ നിൽക്കുന്നു.* *പ്രാർത്ഥനയ്ക്ക് മുട്ടുകുത്തുന്നത് നിഷ്‌ഫലം.*
*വൈദികരും ധ്യാനഗുരുക്കന്മാരും നരകത്തിൽമാത്രമേ പോകൂ എന്ന് താഴെപറയുന്ന വചനം വച്ച് വാദിക്കുന്നവരുണ്ട്.*
*"കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.*
*അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും, നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും, നിന്‍റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍* *പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ ?*
*അപ്പോള്‍ ഞാന്‍ അവരോടു പറയും:* *നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നു പോകുവിന്‍" (മത്തായി 7 : 22- 23).*
*എന്താണ് ഇതിന്റെ അർഥം?*
*യേശു, പത്രോസ് വഴി സഭ സ്ഥാപിക്കുമെന്നും, ആ സഭയിൽ വൈദികരും അത്ഭുതങ്ങൾ പ്രവൃത്തിക്കുന്ന ധ്യാനഗുരുക്കന്മാരും ഉണ്ടാകുമെന്നും, അവർ ആരും സ്വർഗ്ഗരാജ്യത്തു പ്രവേശിക്കുകയില്ലെന്ന് യേശു ആദ്യമേതന്നെ പറഞ്ഞുവച്ചുവെന്നോ? തീർച്ചയായും അല്ല.* *രോഗശാന്തിയേയും അത്ഭുതങ്ങളെയും തട്ടിപ്പായിക്കണ്ട് വിമർശിക്കുന്നവർക്കുള്ള മറുപടി ഈ വചനത്തിൽത്തന്നെയുണ്ട്*. *"നിന്റെ നാമത്തിൽ പ്രവചിക്കുകയും പിശാചുക്കളെ പുറത്താക്കുകയും നിരവധി അത്ഭുതങ്ങൾ പ്രവൃത്തിക്കുകയും ചെയ്തു" എന്ന് യേശുവിനോട് അവർ ഏറ്റുപറഞ്ഞു സ്വർഗ്ഗരാജ്യത്തു പ്രവേശിക്കുവാൻ ശ്രമിക്കുമ്പോൾ, അതെല്ലാം സത്യമായും സംഭവിച്ച കാര്യങ്ങൾ ആണെന്ന് ഈ വചനംതന്നെ സാക്ഷ്യപ്പെടുത്തുന്നു. അതായത് അവരുടെ അശുദ്ധി, അവരുടെ അഭിഷേകത്തിന് കുറവുവരുത്തുന്നില്ല. പരിശുദ്ധാത്മാവുവഴി അത്ഭുതങ്ങളും അടയാളങ്ങളും പ്രവൃത്തിക്കാനുള്ള കഴിവ് അപ്പോഴും ദൈവം അവർക്ക് നൽകിയിരിക്കുന്നു. അതുകൊണ്ടുതന്നെ, വൈദികർ അർപ്പിക്കുന്ന ദിവ്യബലിയുടെ ഫലത്തിനും കുമ്പസാരത്തിൽ നൽകുന്ന പാപമോചനത്തിനും, അവരുടെ യോഗ്യതയുമായി യാതൊരു ബന്ധവുമില്ല എന്നും, ദൈവം കൊടുത്തിരിക്കുന്ന അഭിഷേകവും പൗരോഹിത്യഅധികാരവും അവരിൽ അപ്പോഴും നിലനിൽക്കുന്നു എന്നും മത്തായി 7:22 -23 സാക്ഷ്യപ്പെടുത്തുന്നു.*
*പക്ഷേ ദൈവത്തിന്റെ ആത്മാവ് വഴി അത്ഭുതങ്ങൾ നടക്കുന്നുണ്ടെങ്കിലും, അതുകൊണ്ടുമാത്രം സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ പറ്റില്ല എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്.*
*"വിശുദ്ധി കൂടാതെ ആർക്കും കർത്താവിനെ ദർശിക്കുവാൻ സാധിക്കുകയില്ല" (ഹെബ്രായർ 12 :14).*
*ഈ വചനം വൈദികർക്കും നമുക്കും ഒരുപോലെ ബാധകം. വിശുദ്ധിയാണ് സ്വർഗ്ഗരാജ്യത്തു പ്രവേശിച്ചു കർത്താവിനെ കാണുവാനുള്ള യോഗ്യത.* *വിശുദ്ധിയില്ലാത്ത ആരും സ്വർഗ്ഗരാജ്യത്തു പ്രവേശിക്കുകയില്ല. അപ്പോൾ എന്താണ് അതിന്റെ മറുവശം?* *വിശുദ്ധിയോടെ ജീവിക്കുന്ന പുരോഹിതരും അത്ഭുതങ്ങളും അടയാളങ്ങളും പ്രവൃത്തിക്കുന്നവരും കുടുംബജീവിതം നയിക്കുന്നവരും വിശുദ്ധരായ സകലമനുഷ്യരും സ്വർഗ്ഗരാജ്യത്തിന് അവകാശികളാണ്. അല്ലാത്തവർ നരകത്തിനും അവകാശികൾ..*
*അതുകൊണ്ട്, ഇത്തരം ബൈബിൾ വചനങ്ങൾ അനവസരത്തിൽ പോസ്റ്റ് ചെയ്തുകൊണ്ടുള്ള നിങ്ങളുടെ തെറ്റായ വ്യാഖ്യാനം മറ്റുള്ളവർക്ക് ഇടർച്ചയ്‌ക്കു കാരണമായാൽ, അത് മറ്റുള്ളവർക്ക് ദുഷ്പ്രേരണ കൊടുക്കലാണ്.*
*"ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നൽകുന്നതിനേക്കാൾ നല്ലത് കഴുത്തിൽ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്" (ലൂക്ക 17 :2)*
*അതുകൊണ്ട് വളരെ സൂക്ഷിക്കുക..*
*ആരുടെ പ്രാർത്ഥന ദൈവം കേൾക്കും? പിശാചിന്റെ തടസ്സവാദങ്ങളെ മറികടന്ന്, തികച്ചും നീതിയുക്തമായി ആരുടെ പ്രാർത്ഥനയ്ക്ക് ദൈവത്തിന് ഉത്തരം കൊടുക്കുവാൻ സാധിക്കും?*
*പ്രാർത്ഥനയിൽ നീതിപുലർത്തുന്നവരുടെ.........പ്രവൃത്തിയിൽ വിശുദ്ധിയുള്ളവരുടെ......ചിന്തയിൽ* *പ്രാർത്ഥനയുള്ളവരുടെ.......എളിമയുള്ളവരുടെ.........*
*മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുള്ള* *'മധ്യസ്ഥപ്രാർത്ഥനാവരം' ദൈവത്തിൽനിന്ന് എല്ലാവർക്കും ലഭിക്കട്ടെ.*
*വിശ്വാസത്തിലും വിശുദ്ധിയിലും എളിമയിലും പ്രാർത്ഥനയിലും എല്ലാവരും നിറയട്ടെ..*
*✍️റെനിറ്റ്🌸🔥🌸*