കേരളത്തിലെ ക്രൈസ്തവസഭകളുടെ നാരായവേരിന് രോഗം ബാധിച്ചു തുടങ്ങിയിരിക്കുന്നുകേരളത്തിലെ ക്രൈസ്തവസഭകളുടെ നാരായവേരിന് രോഗം ബാധിച്ചു
തുടങ്ങിയിരിക്കുന്നു. ഈ നിലയിൽ പോയാൽ അഞ്ചു് വർഷത്തിനകം ഉണങ്ങാൻ തുടങ്ങും. ഇരുപത് ഇരുപത്തഞ്ചു് വർഷങ്ങൾ കൊണ്ട് പിഴുതു മറിയപ്പെടും.. യൂറോപ്പിലും, മദ്ധ്യ പൗരസ്ത്യദേശത്തും.സംഭവിച്ചത് തന്നെ ഇവിടെയും ഉണ്ടാകും.ഇതിന് കത്തോലിക്കാ, യാക്കോബായ, മാർത്തോമ്മാ, ഓർത്തഡോക്സ് വ്യത്യാസമുണ്ടാകില്ല.
സമ്പത്തിന്റെ കുമിഞ്ഞ് കൂടലാണ് കേരള സഭകളിലെ പ്രശ്നങ്ങൾക്ക്
മുഖ്യ കാരണം.. അതിൽ ആധിപത്യം ലഭിക്കാനും അതുപയോഗിച്ച്
സ്വന്ത സ്ഥാനമാനകളും , അധികാരങ്ങളും ഉറപ്പാക്കാനുള്ള പടപ്പുറപ്പാട് തലങ്ങും വിലങ്ങും കാണുന്നു..
സമ്പത്ത് ഏത് രാജ്യങ്ങളിൽ ആയാലും ഏതാനും വ്യക്തികളിൽ കേന്ദ്രീകരിക്കപ്പെടുകയും. ഭൂരിപക്ഷം ദരിദ്രന്മാരും എങ്കിൽ അവിടെ കലാപങ്ങൾ ഉണ്ടാകും.. അടിച്ചമർത്തലുകൾ അണ പൊട്ടിയ പോരാട്ടങ്ങളായി മാറും. രാജ്യം നശിക്കും.. ഈ സമാനത സഭകൾക്കും ബാധകമല്ലേ?
പണ്ടു് മിഷനറിമാർ കേരളത്തിൽ പ്രവർത്തിച്ചപ്പോൾ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ പുത്തൻ പ്രകാശമായിരുന്നു.. സമ്പത്ത് സ്വരൂപിക്കുകയല്ല മറിച്ച് സേവനമായിരുന്നു. ലക്ഷ്യം.. ഈ ചുവട് പിടിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യപാദം മുതൽ കത്തോലിക്കാ
സഭയും, പരുമല തിരുമേനിയുടെ കാലം മുതൽ ചെറിയ നിലയിൽ
യാക്കോബായക്കാരും പ്രവർത്തിച്ചിരുന്നു... ഇന്ന് സമ്പത്തിന്റെ
കൂടാരമായി മാറിക്കറിഞ്ഞു. എല്ലാ ക്രൈസ്തവ സഭകളും.സമ്പത്തുള്ള
പള്ളികൾ പിടിച്ചെടുക്കാൻ പ്രഗത്ഭരായ നിയമ പണ്ഡിതരുടെ പാനലുമായി ഓർത്തഡോക്സ് സഭ രംഗത്ത് വന്നതിന്റെ കാരണവും
മറ്റൊന്നല്ല.. ഈ സമ്പത്ത് തന്നെ ഈ സഭകളെ നശിപ്പിക്കും.. :
കേരളത്തിലെ വിദ്യാഭ്യാസ പുരേഗതിയിൽ നിർണ്ണായകമായ സ്ഥാനം
ക്രൈസ്തവ സഭകൾക്ക് ഉണ്ട്. ഇന്ന് സ്വന്ത സ്വന്തസഭയിലെ എല്ലാവർക്കും ഈ നാട്ടിൽ തന്നെ തൊഴിൽ കൊടുത്ത് തീറ്റിപ്പോറ്റാനുള്ള കഴിവും ഈ സഭകൾക്ക് ഉണ്ട്. ഒന്നിച്ച് പ്രവർത്തിച്ചാൽ ഇരട്ടി ശക്തിയോടെ ഈ ലക്ഷ്യം നേടാൻ സാധിക്കും. ഇന്ന് ചില കച്ചവടമല്ലാതെ സമുദായത്തിലെ താഴെ തട്ട് തുടങ്ങി
സകലർക്കും പ്രയോജനവും ജീവിത മാർഗ്ഗവും ( തൊഴിൽ, ചികിത്സ, etc)
കൊടുക്കുന്ന ഒരു പദ്ധതിയും
സഭകൾ ചെയ്യുന്നില്ല.. അവരെ ഒട്ടും പരിഗണിക്കുന്നുമില്ല. ശക്തിയും പണവും ഇല്ലാഞ്ഞിട്ടല്ല.. ക്രൈസ്തവ മൂല്യബോധം നഷ്ടപ്പെട്ടതാണ് പ്രശ്നം. മറിച്ച് ഈ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നെങ്കി ൽ കേരള ഗവണ്മെന്റിനു പോലും മാതൃക ആകുവാൻ കഴിയുമായിരുന്നു....
കേരളത്തിലെ ക്രൈസ്തവ സമൂഹം താമസിക്കാൻ വീടും കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ ഉടുപ്പും ഇല്ലാത്ത ഒരു വിഭാഗം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ ഉണ്ട് ഒരു സർക്കാരിന്റെയും സഹായം ഇല്ലാതെ അവർക്ക് ഒരു നല്ല ജീവിത സാഹചര്യം ഒരുക്കാനുള്ള സമ്പത്ത് ഇന്ന് സഭകൾക്കുണ്ട് പക്ഷേ ആ സമ്പത്ത് സിംഹാസനം പണിയാനും നോട്ടുമാല ഉണ്ടാക്കാനും ഉപയോഗിച്ച് സ്വയം പരിഹാസ്യർ ആകുന്ന നടപടികൾ നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
സവർണനെയും അവർണനെയും സ്ത്രീകളെയും കുട്ടികളെയും അങ്ങനെ എല്ലാ വിഭാഗത്തെയും ഒരു വേർതിരിവ് ഇല്ലാതെ പള്ളികളിൽ കയറാനും ആരാധിക്കാനും ഉള്ള സൗകര്യം ക്രൈസ്തവ സമൂഹത്തിന് ഉണ്ട് എന്ന് അഭിമാനത്തോടെ പറഞ്ഞാല് മാത്രം പോര അവരുടെ ജീവിത സാഹചര്യവും സഭകൾ അറിഞ്ഞിരിക്കണം
പക്ഷേ സമ്പത്തും മാനവശേഷിയും ദുർ വിനയോഗം ചെയ്യപ്പെടുകയാണ്. ചില പുരോഹിതരിലും, ഉന്നത വ്യക്തികളുടെ
സ്വാധീനത്തിലും ഈ വിഭവങ്ങൾ സഭാ കേസുകൾക്കും, മറ്റ് കോക്കസ്സ്
പ്രവർത്തനങ്ങൾക്കും വിനയോഗിക്കപ്പെടുന്നു..
പുരോഹിതസ്ഥാനിക ളെക്കാൾ വിശുദ്ധരും വിദ്വേഷമില്ലാത്തവരും സാധാരണ ജനങ്ങൾ ആണ് എന്ന സത്യം ഒരു പച്ച പരമാർത്ഥമാണ്. പുരോഹിതസ്ഥാനികളിലും പ്രകാശം പരത്തുന്ന കുറെ നല്ല ആളുകൾ ഉണ്ട്.. ളോഹ ഇട്ടവർ തെരുവിലേക്ക്, ഇറങ്ങിയതോ, ഇറങ്ങാൻ നിർബദ്ധിക്കപ്പെട്ടതോ?
മാർപാപ്പ, പാത്രിയർക്കീസ് ബാവാ മേജർ ആർച്ച് ബിഷപ്പ്, കാതോലിക്കാ ബാവാ, വലിയ മെത്രാപ്പോലീത്ത തുടങ്ങിയ സ്ഥാനങ്ങൾ ബഹുമാനപൂർവ്വം സമൂഹത്തിൽ നിലനിൽക്കുമ്പോൾ അതിന്റെ വില അത്ര പെട്ടെന്ന് നമുക്ക് മനസ്സിലാകില്ല.. അത് അപഹാസ്യമായി ചവുട്ടി താഴ്ത്തപ്പെട്ടു നശിച്ചു കഴിയുമ്പോൾ ചിന്തിച്ചിട്ടു പ്രയോജനവും ഇല്ല.. ഇന്ന് ഈ സ്ഥാനകൾ എത്ര അപഹസിക്കപ്പെടുന്നു.. സമൂഹത്തിന്റെ കെട്ടുറപ്പിന് മതം വലിയ പങ്ക് വഹിക്കുന്നുണ്ട് ക്രൈസ്തവ സഭ പ്രത്യേകിച്ചും. സ്ഥാനത്ത് ഇരിക്കുന്നവരും അത് മറന്ന് പറയുകയോ പ്രവർത്തിക്കുകയോ അരുത്. നാളെ നിങ്ങളെ നാശത്തിന്റെ വക്താക്കളായി ചരിത്രം വിധിയെഴുതാൻ ഇടയാകാതിരിക്കും. ചിന്തിച്ച് പ്രവർത്തിച്ചാൽ മാത്രം .
എല്ലാം നഷ്ടപ്പെടുത്തി ഒരിക്കൽ ഒന്നിച്ച് ഒരു പൊതു ശത്രുവിനെ
നേരിടാൻ കെട്ടിപ്പിടിച്ച് കുരിശും ചുമന്ന് ഒരൊറ്റ പ്ലാറ്റ്ഫോമിൽ' ഇന്ന്
കടിച്ചുകീറുന്നവർ അന്ന് വരും.. അന്ന് എല്ലാം നഷ്ടപ്പെട്ടിരിക്കും.
കുറെ പാവങ്ങൾ, സാധാരണ ജനങ്ങളും സാധാരണ പുരോഹിത രും ഒഴികെ..
മാറ്റം അനിവാര്യം ആണ് ബൈബിളും കയ്യിൽ പിടിച്ചു കൊണ്ട് തെരുവുകൾ മുഴുവൻ സുവിശേഷം പറഞ്ഞു നടന്ന പഴയ കാലത്തേക്ക് തിരിച്ചു നടക്കേണ്ടി വരും......
By
Tyson mathew kizhakkekkara