ഒരു കോടി ജപമാല ചൊല്ലി നമ്മുക്ക് കാഴ്ചവയ്ക്കാം തിരുസഭയ്ക്കു വേണ്ടി
" അത്യുന്നതന്റെ ശക്തി പ്രകടമാകാത്തതാണ് എന്റെ ദു:ഖത്തിന്റെ കാരണം എന്നു ഞാൻ പറഞ്ഞു " (സങ്കീ: 77: 10) . അതു കൊണ്ട് അത്യുന്നതനായ കർത്താവിന്റെ ശക്തി പ്രകടമാകുമ്പോൾ കേരള സഭയിലെ എല്ലാ ദു:ഖങ്ങളും മാറും. അതിനായി തിരുസ്സഭാ മക്കളായ നമ്മുക്കെല്ലാവർക്കും റീത്തു വ്യത്യാസമില്ലാതെ ഒരു വലിയ പ്രാർത്ഥനായജ്ഞത്തിനായി ഒരുമിക്കാം. ഉയിർപ്പുതിരുനാളിന്റെ അന്ന് ഒരു കോടി ജപമാലയെങ്കിലും പൂർത്തീകരിച്ച് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴിയായി ഈശോയ്ക്ക് കാഴ്ചവയക്കത്തക്കവിധം നമ്മുക്ക് ഈ നിമിഷം മുതൽ പ്രാർത്ഥിക്കാം. ഒരു ലക്ഷം പേർ നൂറു ജപമാല ഈ ഒരു നിയോഗത്തിൽ ചൊല്ലിയാൽ ഒരു കോടി ജപമാലയാകും പത്തു ലക്ഷം പേർ ഒരുമിച്ചാൽ പത്തു ജപമാല വീതം ചൊല്ലിയാൽ മതിയാകും.
ഓഖി ദുരന്തത്തെക്കുറിച്ച് ദൈവക ദർശനത്തിൽ മലയാറ്റൂർ മലയിൽ വച്ച് പ്രവചിച്ച സഹോദരൻ വേറൊരു ദർശനം കൂടി നമ്മെ അറിയിച്ചിരുന്നു. തിരസ്സഭാ മക്കൾക്കെല്ലാം വളരെ വലിയ വേദനയുളവാക്കുന്ന ഒരു കാര്യം നടക്കാനിരിക്കുന്നു എന്നും നാം എല്ലാം പ്രാർത്ഥിക്കണമെന്നും. അന്നു മുതൽ നാം
പ്രാർത്ഥിക്കേണ്ടതായിരുന്നു. എങ്കിലും ഇന്നു മുതൽ നമ്മുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.
" പറഞ്ഞാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവർത്തി നിങ്ങളുടെ നാളുകളിൽ ഞാൻ ചെയ്യാൻ പോകുന്നു" എന്ന് ഹബക്കുക്ക് പ്രവാചകന്റെ പുസ്തകം ഒന്നാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ ദൈവം പറയുന്നു. ആ പ്രവർത്തി കേരളസഭയിൽ എത്രയും പെട്ടന്ന് ദൈവം പ്രവർത്തിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം. സീറോ മലബാർ സഭാതലവനായ ആലഞ്ചേരി പിതാവിനും സഭയ്ക്കും വേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കാൻ നമ്മുക്കു കടയുണ്ട്. അപ്പസ്തോല പ്രവർത്തനം പന്ത്രണ്ടാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ പറയുന്നു, "പത്രോസ് കാരാഗൃഹത്തിൽ സൂക്ഷിക്കപ്പെട്ടു, സഭ അവനുവേണ്ടി തീക്ഷണമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു". അപ്പോഴാണ് കാരാഗൃഹത്തിലെ അത്ഭുതം നടക്കുന്നത്. നമ്മുക്കും സഭയിൽ വലിയ അത്ഭുതം നടക്കം എന്ന പൂർണ്ണ വിശ്വാസത്തിൽ പ്രാർത്ഥിക്കാം. ഈശോ മാർത്തായോട് പറഞ്ഞു, "വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കും"
അതുകൊണ്ട് എല്ലാവരോടും ക്ഷമിച്ച്, ഈശോമിശിഖായുടെ മനോഭാവത്തോടെ, കൂടെ നിൽക്കുന്നവരെയും എതിരുനില്ക്കുന്നവരെയും തെറ്റുപറ്റിയവരെയും എല്ലാം സ്നേഹിച്ച് ആരേയും കുറ്റപ്പെടുത്താതെ നമ്മുക്കു പ്രാർത്ഥിക്കാം. ഈശോ പറഞ്ഞു, "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ ദൈവത്തിൽ വിശ്വസിക്കുന്നിൻ എന്നിലും വിശ്വസിക്കാൻ ". ഈശോയിൽ പൂർണ്ണമായി വിശ്വസിച്ച് നമ്മുക്ക് ഈ ജപമാലയജ്ഞം നിയോഗത്തോടെ അർപ്പിക്കാം. ഈശോ അത്ഭുതം പ്രവർത്തിക്കും.
ഏശയ്യാ പ്രവാചകന്റെ പുസ്തകം അൻപത്തിരണ്ടാം അദ്ധ്യായം പന്ത്രണ്ടാം വാക്യം പറയുന്നു, "നിങ്ങൾ തിടുക്കം കൂട്ടേണ്ടാ, വേഗം ഓടുകയും വേണ്ടാ കർത്താവ് നിങ്ങളുടെ മുമ്പിൽ നടക്കും''. കർത്താവ് നമ്മുടെ മുമ്പിൽ നടക്കട്ടെ നമ്മുക്ക് അവിടുത്തെ പിന്നാലെ ജപമാല ചൊല്ലി നീങ്ങാം. ഇന്നു മുതൽ (14- 03 - 2018) ഉയിർപ്പുതിരുനാൾ വരെയുള്ള സമയത്ത് എനിക്ക് 250 ജപമാല ചൊല്ലി കാഴ്ചവയ്ക്കാൻ പറ്റും എന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങളും സഹകരിക്കില്ലേ? സാധിക്കുമെങ്കിൽ ദേവാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും കുടുംബങ്ങളിലും എല്ലാം അഖണ്ഡ ജപമാലകൾ നടത്താൻ പരിശ്രമിക്കാം. മറ്റുള്ളവരിലേയ്ക്ക് ഈ സന്ദേശം എത്തിക്കാൽ 'ഷയർ ' ചെയ്യണമേ.
എന്ന്
ഈശോയുടെ സ്നേഹത്തിൽ,
ഫാ.റെജി കൂടപ്പാട്ട് സി.എം.ഐ
സി.എം.ഐ പ്രൊവിൻഷ്യ ൾ ഹൗസ് - കോട്ടയം