യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?

യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?


പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ എന്തെങ്കിലും ഭൗതീക നന്മകൾ ലഭിക്കാൻ ധ്യാനത്തിനും കൺവെൻഷനിലും പങ്കെടുക്കുന്ന വിശ്വാസികളിലേറെപ്പേർക്കും സ്വീകാര്യമാവുകയുമില്ല.


യുഗാന്ത്യത്തെക്കുറിച്ചു പല വൈദീകരും  പറയുന്നത് നാം ഒരുക്കമുള്ളവരായിരുന്നാൽ മതി എന്നാണ്. പലപ്പോഴും അവർ ഉദ്ദേശിക്കുന്നത് അതൊന്നും ഇപ്പോഴല്ല, നല്ലവനായി നീ ജീവിക്കുക അത്ര തന്നെ എന്നുള്ളതാണ്. സഭയിലുണ്ടായിട്ടുള്ള പണ്ഡിതന്മാർ, പീഡനങ്ങളും സഭയിലെ ഇരുണ്ട കാലങ്ങളും ഉണ്ടായപ്പോൾ അതു യുഗാന്ത്യമാണെന്ന് പ്രസ്താവിക്കുകയും ആ പ്രവചനങ്ങൾ തെറ്റിപ്പോകുകയോ കാലതാമസം വരികയോ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള പല പൂർത്തീരിക്കപ്പെടാത്ത പ്രവചനങ്ങൾ മൂലം, ഇതൊന്നും നടക്കില്ല വെറുതെ മനുക്ഷ്യരെ നന്നാക്കാൻ പറയുന്നതാണ് എന്ന ഒരു ചിന്ത വിശ്വാസികളിൽ ഉടലെടുക്കാൻ കാരണമായി.


പഴയനിയമ കാലത്ത് യുഗാന്ത്യത്തെക്കുറിച്ചു വ്യക്തമായി പ്രവചിച്ചിട്ടുള്ള ഒരു പ്രവാചകനാണ് ദാനിയേൽ. അതുപോലെതന്നെ ജോയൽ പ്രവാചകൻ അന്ത്യകാലഘട്ടത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നു.


പുതിയ നിയമത്തിൽ യുഗന്ത്യത്തെക്കുറിച്ചു വ്യക്തമായ അടയാളങ്ങൾ യേശു ക്രിസ്തു നൽകിയതായി നമുക്ക് കാണാൻ സാധിക്കും. ലേഖനങ്ങളിൽ പൗലോസ് ശ്ലീഹയും പത്രോസ് ശ്ലീഹയും യുഗാന്ത്യത്തെക്കുറിച്ച് എഴുതിയിട്ടുമുണ്ട്.


യോഹന്നാൻ എഴുതിയ വെളിപാട് ഗ്രന്ഥം, യുഗന്ത്യത്തിൽ മാത്രം മനസ്സിലാക്കാനെന്നവണ്ണം എഴുതപ്പെട്ടിരിക്കുന്നു..


വി. ഫ്രാൻസിസ് അസ്സീസ്സി, ആൻ കാതറിൻ, മലാക്കി, ഫുൾട്ടൻ ജെ ഷീൻ തുടങ്ങിയവർ യുഗന്ത്യത്തക്കുറിച്ചു വ്യക്തമായി പറഞ്ഞു വച്ചിരിക്കുന്നു.


നൂറ്റാണ്ടുകളായി പരിശുദ്ധ അമ്മ പല സ്ഥലത്തും പ്രത്യക്ഷപ്പെടുകയും ഒട്ടനവധി പേർക്ക് യുഗന്ത്യകാലത്തെക്കുറിച്ചു സന്ദേശങ്ങൾ കൊടുക്കുകയും ചെയ്തിട്ടുണ്ട്.


സഭ യുഗാന്ത്യത്തിൽ കടന്നുപോകേണ്ട സഹനത്തെക്കുറിച്ചു വ്യക്തമായി കത്തോലിക്ക മതബോധന ഗ്രന്ഥം പ്രതിപാദിക്കുന്നു (C c c 675) .


പരിശുദ്ധ കത്തോലിക്ക സഭയും, തിരുവചനവും, പരിശുദ്ധ അമ്മയും യുഗാന്ത്യത്തെക്കുറിച്ചു ഇത്രയേറെ മുൻകരുതൽ എടുക്കാനുള്ള കാരണം നാം ചിന്തിക്കേണ്ടിയിരിക്കുന്നു. 


കാലത്തിന്റെ അടയാളങ്ങളിൽ പറയുന്ന ഏറ്റവും വ്യക്തമായ അടയാളങ്ങളിൽ ഒന്നാണ് വിശുദ്ധ സ്ഥലത്തെ അശുദ്ധ ലക്ഷണമായ മിണ്ടാവേദം അല്ലെങ്കിൽ ഫ്രീമേസൻ സംഘടനയും അതിന്റെ പ്രവർത്തനങ്ങളും. ഇതു മൂലം ഇന്നുവരെയുണ്ടായിട്ടുള്ളത്തിൽ വച്ചു ഏറ്റവും വലിയ വിശ്വാസ ത്യാഗം കത്തോലിക്ക സഭയിൽ ഉണ്ടാകും. ഭക്തിയുടെ ബാഹ്യരൂപം മാത്രം നിലനിൽക്കുന്ന സമൂഹമായി സഭയിലെ ഏറിയ പങ്കും മാറ്റപെടും.


പരിശുദ്ധ കത്തോലിക്ക സഭയിൽ വ്യജപ്രബോധനങ്ങളും ദൈവ ദൂഷണവും മൂലമുണ്ടാകുന്ന  വിശ്വാസത്യാഗമാണ് അവസാന കാലമെന്നു പൗലോസ് അപ്പസ്തോലൻ തേസലോണിക്കാർക്കു എഴുതിയ ലേഖനത്തിൽ പറയുന്നു.


കർത്താവിന്റെ രണ്ടാമത്തെ അഗമനത്തിനു മുൻപായി സഭയിൽ തന്നെയുണ്ടാകുന്ന പ്രബോധനങ്ങളും പുതിയ പഠനങ്ങളും മൂലമാണ് വിശ്വാസ ത്യാഗം ഉണ്ടാകുകയും, വിശ്വാസികളിൽ ഭക്തിയുടെ ബാഹ്യ രൂപം മാത്രമായി അവശേഷിക്കുകയും ചെയ്യുക.  ഇത്രയേറെ കെട്ടുറപ്പുള്ള സഭയിൽ വ്യജപ്രബോധനവും പഠനങ്ങളും നടക്കണമെങ്കിൽ അതു സഭയുടെ ഉന്നത തലത്തിൽ നിന്നു തന്നെയുമായിരിക്കും.


അതുകൊണ്ടു തന്നെ ജീവച്ചിരിക്കുന്ന ഓരോ വിശ്വാസിയും കാലത്തിന്റെ അടയാളങ്ങൾ നോക്കി യുഗന്ത്യം ആയോ എന്നു മനസ്സിലാക്കുകയും അതിനനുസരിച്ചു വ്യാജമായതിനെ തള്ളിക്കളയുകയും ചെയ്യേണ്ടിയിരിക്കുന്നു. അല്ലെകിൽ  വ്യാജമായതിനെ സ്വീകരിച്ചു ഇടറിക്കപ്പെടുകയും ആത്മാവിനെ നഷ്ടപ്പെടുത്തുകയും ചെയ്യും.


വലിയവിശ്വാസ ത്യാഗത്തിനു കാരണം കടലിൽ നിന്ന് കയറി വരുന്ന രണ്ടു മൃഗങ്ങൾ ആണെന്ന് വെളിപാട് പുസ്തകം നമ്മോടു പറയുന്നു. അതിനെക്കുറിച്ചു പരിശുദ്ധ അമ്മ നൽകിയ പല ദര്ശനങ്ങളും ഈ വസ്തുതകൾ സ്ഥിരീകരിക്കുന്നതുമാണ്.


കടലിൽ നിന്ന് കയറിവരുന്ന ഒന്നാമത്തെ മൃഗം - പത്ത് കൊമ്പുകളും ഏഴ് തലകളും വ്യാജവും ദൈവ ദൂഷണവും പറയുന്ന മൃഗം. സഭയിൽ നുഴഞ്ഞു കയറിയ മിണ്ടാവേദം അല്ലെങ്കിൽ ഫ്രീമേസൻ സംഘടനയും അതിന്റെ പ്രവർത്തനങ്ങളും ആണെന്ന് ഫാ.സ്റ്റെഫാനോ ഗോപി എന്ന ഇറ്റാലിയൻ വൈദീകനോട് പരിശുദ്ധ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.

 

കടലിൽ നിന്ന് കയറി വരുന്ന രണ്ടാമത്തെ മൃഗം - കുഞ്ഞാടിന്റെതു പോലുള്ള കൊമ്പുകൾ ഉള്ള മൃഗം. ഫ്രീമസോണറി ആശയങ്ങൾ സഭയിൽ കൊണ്ടുവരാൻ സഹായിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. അതിനെ കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ കൂടുതൽ വ്യക്തത നല്കുന്നതുമാണ്.


 

എളിമയോടെ ഇവയെല്ലാം  വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്തില്ലെങ്കിൽ വിശ്വാസികൾ ഇടറിക്കപ്പെടുമെന്നതുകൊണ്ടു,  യുഗാന്ത്യമായോ  എന്നത് കാലത്തിന്റെ അടയാളങ്ങൾ നോക്കി മനസ്സിലാക്കേണ്ടത് അത്യാവശ്യം  തന്നെയാണ്.

By

ലിജോ പീറ്റർ

Myparish.net member




 


 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media