കേരള കരിസ്മാറ്റിക്, ആത്മീയ മുന്നേറ്റത്തിൽ ഇത്തിൾകണ്ണി എന്ന ചെടിയുടെ പ്രസക്തി?
യേശു ക്രിസ്തുവിൽ വിശ്വസിക്കുകയും, വചനമനുസരിച്ചു ജീവിക്കാൻ ശ്രമിക്കുകയും ചെയ്‌യുന്നവരെ, പ്രത്യേകിച്ച് തിരഞ്ഞിട്ടു ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു രീതി നമ്മുടെ കേരള കത്തോലിക്കാ സഭയിൽ കാണാറുണ്ട്.
കരിസ്മാറ്റിക് ധ്യാനങ്ങളും പ്രാർത്ഥന രീതികളും കേരളത്തിൽ പ്രചരിപ്പിക്കപ്പെട്ടപ്പോൾ ഇവർക്കൊക്കെ മാനസിക രോഗമാണെന്ന് പറഞ്ഞ ഇടവക പുരോഹിതർ, അതിന്റെ ഫലം മനസ്സിലാക്കിയപ്പോൾ വര്ഷങ്ങള്ക്കു ശേഷം ഇരു കയ്യും നീട്ടി സ്വീകരിക്കുകയുണ്ടായി.
ഏതൊരു ധ്യാന കേന്ദ്രങ്ങളിൽ പോയാലും വിശുദ്ധ കുമ്പസാരവും കുർബാനയിലും അധിഷ്ഠിതമായ വിശുദ്ധ ജീവിതം നയിക്കണമെന്നു പഠിപ്പിക്കുന്നു. അതിന്റെ മാറ്റം ഇടവക പള്ളികളിലെ ഇട ദിവസങ്ങളിലെ കുര്ബാനകളിൽ അറിയാനും സാധിക്കും.
ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്ന കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാൽ പോലുള്ള പോലീസ് സ്റ്റേഷനുകളിൽ കേസുകൾ പരിശോദിച്ചാൽ തന്നെ ഇതിന്റെയെല്ലാം മാറ്റം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
കേരളമാകമനം ഡോക്ടർമാർ ഉപേക്ഷിച്ച എത്രയോ രോഗങ്ങൾ കരിസ്മാറ്റിക് ധ്യാനങ്ങളിൽ സൗഖ്യമാക്കപ്പെട്ടു. പോട്ട ടീം റവ.മാത്യു നയിക്കം പറമ്പിൽ അച്ഛന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കൺവെൻഷനുകളിൽ വചന സ്ഥിരീകരണത്തിനു ലഭിച്ച അത്ഭുതങ്ങളും അടയാളങ്ങളും മറക്കാനാവാത്തതു തന്നെയാണ്. നാനാ ജാതി മതസ്ഥർ പങ്കെടുത്ത് കൺവെഷനുകളിൽ ഒരു മതവും നോക്കാതെ ആരുടെയും മുഖം നോക്കാതെ ദൈവം അത്ഭുതങ്ങളും അടയാളങ്ങളും വർഷിച്ചു.
ഹല്ലെലുയ്യ വിളികളും യേശു നാമവും കൊണ്ട് റബ്ബർ തോട്ടങ്ങൾ നിറഞ്ഞു. പാപത്തെ ഓർത്തു അനുതപിക്കുകയും യേശു നാമം വിളിച്ചപേക്ഷിക്കുകയും, ദൈവത്തെ സ്തുതിക്കുകയും ചെയ്താൽ പല ദുരിതങ്ങളിൽ നിന്ന് രക്ഷപെടാനാവുമെന്നു ജനം തിരിച്ചറിഞ്ഞു.
അതിനു ശേഷം നിലവിൽ വന്ന പല പ്രാർത്ഥന ഗ്രൂപ്പുകളിലേക്കു പ്രവചന വരം, രോഗശാന്തി വരം, അത്ഭുത പ്രവർത്തന വരം, അറിവിന്റെ വരം .... അങ്ങനെ വ്യത്യസ്തങ്ങളായ പരിശുദ്ധാത്മാവിന്റെ വരങ്ങൾ ഒഴുകിയിറങ്ങി. വിശുദ്ധിയിൽ ജീവിച്ച ബുദ്ധിയിൽ ആശ്രയിക്കാത്തവർക്കെല്ലാം ഓരോ വരങ്ങൾ കൊടുത്തു ദൈവം അവരെ സഭയിലെ ഉപകരണങ്ങളാക്കി.
അന്നത്തെ വൈദീകരിൽ പലരും അവരെ സ്നേഹിക്കാനോ, ആത്മീയമായി വളർത്താനോ ശ്രമിക്കാതെ ഒരു ശത്രുതാ മനോഭാവം വച്ചുപുലർത്തി. ഞാൻ കൈയ്‌വച്ചു പ്രാർത്ഥിച്ചാൽ രോഗങ്ങൾ മാറുമല്ലോ എന്ന് ഒരുവൻ വിചാരിച്ചാൽ അവനിൽ എളിമ എന്ന പുണ്യം മാറി അവിടെ അഹങ്കാരവും മുളച്ചു തുടങ്ങി. വൈദീകരുടെ പുറകിൽ നിന്നുള്ള കുത്തും ശത്രുത മനോഭാവവും, പിന്നെ കരിസ്മാറ്റിക് ഗ്രൂപ്പുകാരുടെ തൊഴുത്തിൽ കുത്തും നിമിത്തം അവരിൽ പലരും റീത്തും മാറി, രൂപതകൾ മാറി എന്നിട്ടും രക്ഷയില്ലാതായതോടെ സഭക്ക് പുറത്തേക്കു പോയി ആത്മീയ ജീവിത്തത്തിനു വിരാമമായിട്ടു. വേറെ ചിലർ ഇതിനൊന്നും താല്പര്യമില്ലാതെ എല്ലാം നിർത്തി സ്വന്തം മാളത്തിൽ ഒളിച്ചു.
ഇങ്ങനെയൊക്കെ ഉണ്ടായെങ്കിലും പരിശുദ്ധാത്മാവ് സത്യമാണെന്നും യഥാർത്ഥത്തിൽ മനുഷ്യരെ വചനമനുസരിച്ചു ജീവിക്കുമ്പോൾ ആത്മീയതയിലും ഭൗതീകതയിലും സഹായിക്കും എന്ന തിരിച്ചറിവിൽ, വിരലിൽ എണ്ണാവുന്ന വൈദീകർ വരദാനങ്ങളുടെ ധ്യാനങ്ങൾ നടത്തി. അനേകർക്ക് പരിശുദ്ധാത്മാവിന്റെ വിവിധ തരത്തിലുള്ള അഭിഷേകം ലഭിക്കുകയുണ്ടായി. സഹനം ഉണ്ടാകും എന്നുള്ള അറിവ് പകർന്നു കൊടുക്കാൻ സാധിച്ചത് കൊണ്ട് അവർ എല്ലാ പ്രധിബന്ധങ്ങളിലും എത്ര നാണകേടും സഹിച്ചു അവരുടെ ശുശ്രൂഷ മുന്നോട്ടു കൊണ്ടുപോയി. അവിടെയൊക്കെ ഇവർക്ക് സഹനം പകർന്നു നൽകിയവരിൽ പലരും നമ്മുടെ വൈദീകർ തന്നെ ആയിരുന്നു എന്നുള്ളത് ഒരു സത്യം മാത്രം ആയിരുന്നു. അവരെ സ്നേഹത്തോടെയും അധികാരത്തോടെയും നയിച്ചിരുന്നു എങ്കിൽ പലരും വൈദീകർക്കു എതിരാകുമായിരുന്നില്ല .
പിന്നെ ഉണ്ടായ ആത്മീയ മുന്നേറ്റങ്ങളിലൊന്നാണ് ധ്യാന കേന്ദ്രങ്ങൾ. ഉപദേശിച്ചാൽ നന്നാകില്ല എന്നുറപ്പുള്ള എത്രെയോ മനുഷ്യരെ പരിശുദ്ധാത്മാവ് ഒറ്റ രാത്രികൊണ്ട് സഭയുടെ തീപ്പന്തങ്ങളാക്കിയിരിക്കുന്നു. നല്ല കുടുംബ ജീവിതം നയിക്കാനും ഇടവകയ്ക്കും നാട്ടുകാർക്കും ഉപകാരികളായി മാറാനും ഈ ധ്യാന കേന്ദ്രങ്ങൾ പലരെയും സഹായിച്ചു എന്നുള്ളത് എടുത്തു പറയേണ്ടുന്ന ഒരു സംഗതി തന്നെയാണ്. ഈയടുത്തകാലത്തു വെറുതെ ധ്യാനകേന്ദ്രങ്ങളെ വിമർശിച്ചു പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ആർക്കും ശുശ്രൂഷ ചെയ്യുവാൻ സാധിക്കില്ല എന്ന ഒരു അവസ്ഥ വരുന്നതായി തോന്നുന്നു.
വൈദീകരുടെ അറിവോടു കൂടി തുടങ്ങിയ പല കൂട്ടായ്മകളും സെക്ടുകലായി രൂപാന്തരപ്പെട്ടു. അതിനൊക്കെ കാരണം നേതാക്കന്മാരെ ചൊൽപ്പടിക്ക് നിർത്താൻ കഴിവുള്ള വിശുദ്ധ ജീവിതം നയിക്കുന്ന വൈദീകരുടെ കുറവ് തന്നെയായിരുന്നു. ആത്മീയ മേഖലയിൽ അനുഭവപ്പെടുന്ന ഏറ്റവും വലിയ അവസ്ഥ രൂപപ്പെട്ടു വരുന്ന നല്ല പ്രാർത്ഥന കൂട്ടായ്മകളെ നയിക്കാനോ ഉപദേശിക്കാനോ പ്രാപ്തിയുള്ള വൈദീകരുടെ അഭാവം ആണ്.
പല പ്രവർത്തനങ്ങളിലും ഏർപ്പെട്ടു, പണത്തിനു പുറകെ പായുന്ന വൈദീകർ, ആത്മാർത്ഥതയുള്ള ആത്മീയ കൂട്ടായ്മയെ ഉപദേശിക്കാൻ പോയാൽ കുറച്ചു നാളുകൾക്കു ശേഷം അതിൽ പല കൂട്ടായ്മകളും സെക്ടുകൾ ആയി മാറിയിട്ടുണ്ടാകും.
അങ്ങനെ പല സെക്ടുകളെയും പാഷാണ്ഡതകളെയും കേരള ജനത കണ്ടു കഴിഞ്ഞു.
അങ്ങനെ ഒന്നിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരെ കണ്ടാൽ പല വൈദീകരും മുൻപിൻ ചിന്തിക്കാതെ സെക്ടുകളാണെന്നു വിളിക്കാൻ ഈ കാലഘട്ടത്തിൽ തുടങ്ങിയിരിക്കുന്നു. ഈയടുത്ത് കാലത്തു കിട്ടിയ പല വിവരങ്ങളും അതിനെ ശരിവെക്കുന്നു. ആശ്രമ ചാപ്പലിൽ നടത്തിയ പ്രാർത്ഥനയെ തടയുന്ന ഇടവകാ വികാരിയും ശിക്ഷ്യ ഗണങ്ങളും, ആശ്രമ ചാപ്പൽ വളഞ്ഞ അവസ്ഥയും, അവസാനം തെറ്റ് മനസ്സിലാക്കിയ ശിക്ഷ്യന്മാർ പലരും ആശ്രമ വൈദീകനോട് മാപ്പു പറഞ്ഞതും നമ്മളിൽ പലർക്കും അറിയാവുന്ന കാര്യം തന്നെയാണ്.
ഞാനും നിങ്ങളും ചിന്തിക്കുന്ന ഒരു കാര്യം " ഇതൊക്കെ എന്തിനാണെന്നാണ് ?"
. പല ചോദ്യങ്ങ്ങൾക്കും ഉത്തരം കിട്ടുന്നത് കാലത്തിന്റെ പൂർണ്ണതയിൽ ആണല്ലോ, ഇപ്പോൾ നമുക്കുത്തരം കിട്ടിയെന്നു വരില്ല.
ഇതെല്ലം വിട്ടു ഓൺലൈനിൽ പ്രാർത്ഥന കൂട്ടായ്മ രൂപീകരിക്കുകയും വ്യത്യസ്തങ്ങളായ സ്ഥല ങ്ങളിൽ ഇരുന്നു പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു ജപമാല സൈന്യം എന്നറിയപ്പെടുന്ന കൂട്ടായ്മക്ക് എതിരെ അറിഞ്ഞോ അറിയാതെയോ പ്രതികരണങ്ങൾ വൈദീകരുടെ ഭാഗത്ത് നിന്നുണ്ടായി.
മറ്റുള്ള മതസ്ഥരുടെ ആരാധനാ രീതികൾ ചെറിയ മാറ്റം വരുത്തി ഉപയോഗിക്കുന്നതിനെതിരെ പ്രതികരിച്ചപ്പോൾ "ഇവരും തെറ്റായ ചിന്താഗതി പിന്തുടരുന്നു" എന്ന് ചില വൈദീകർക്കു തോന്നിത്തുടങ്ങി. പരമ്പരാഗത രീതിയിൽ നിന്നൊക്കെ മാറി ഇവരെ നന്നാക്കാൻ ഫേസ്ബുക്കിനെ തിരഞ്ഞെടുത്തതോടെ സംഗതികളുടെ പോക്ക് ശരിയല്ല എന്ന് എല്ലാവര്ക്കും തോന്നിത്തുടങ്ങി. വർഗീയത പടർത്തുന്നു എന്നുള്ളതാന് പരാതികൾ. അതെല്ലാം അവരെ വിളിച്ചു പരസ്പരം സംസാരിച്ചു തീർക്കാൻ മുതിരാതെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന രീതി തുടങ്ങിയതോടെ, വാഗ്വാദങ്ങളും തിരുത്തലുകൾക്കും ഫേസ്ബുക്, വാട്സാപ്പ് വേദിയായി.
വിമർശിച്ചെഴുതിയ വൈദീകരുടെ പോസ്റ്റുകളിൽ ചിലതിൽ, കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളുടെ നേരെയും, വിശുദ്ധിയിൽ ശുശ്രൂഷ ചെയ്യുന്ന വൈദീകരുടെ നേരെയും ചെറിയ തോതിൽ പരാമര്ശങ്ങളുണ്ടായി. കേരള ജനത ഒന്നടങ്കം ആദരിക്കുന്ന വൈദീകരുടെ നേരെയുള്ള ഒളിയമ്പുകൾ ജനങ്ങളുടെ എതിർ ചിന്തകൾക്ക് കാരണമായേക്കാം .
സെക്ടു ഭീതി നിമിത്തമാണെങ്കിൽ പോലും ഫേസ്ബുക്കിൽ സഭാംഗങ്ങളെ തിരുത്താനോ, കാര്യങ്ങൾ ചോദിയ്ക്കാനോ വൈദീകർ തുടങ്ങിയാൽ, അതിൽ പലതും തെറ്റായ ആരോപണങ്ങൾ ആണെന്ന് അത്മായ സഭാംഗങ്ങൾക്കു തോന്നിയാൽ അത് സ്വയം കുഴിക്കുന്ന കുഴികളാകുമെന്നു ഫേസ്ബുക്കിൽ പോസ്റ്റിടുന്ന വൈദീകർ മറക്കരുത്.
ആയതിനാൽ മത സൗഹാർദം തകർക്കാൻ സഭാംഗങ്ങൾ തുടങ്ങുന്നു എന്ന് വെറുതെ ജയിക്കാൻ വൈദീകർ ആരോപിക്കുമ്പോൾ, അത് സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ വെറുതെ മനുഷ്യ ഹൃദയങ്ങളിൽ വേദന ഉണ്ടാക്കുകയും വൈദീക വിരോധം വളർത്തനും മാത്രമേ ഉപകരിക്കൂ. പണത്തിനും അധികാരത്തിനും പുറകെ വൈദീകർ പോകുന്നു എന്നുള്ള വ്യാപക പരാതിക്കിടയിൽ, പേര്ദോഷം കേൾപ്പിക്കാൻ വൈദീകർ തന്നെ ഫേസ്ബുക്കിൽ എഴുതുന്നത് കത്തോലിക്കാ സഭക്ക് ഗുണത്തേക്കാളേറെ ദോഷം മാത്രമേ ചെയ്യൂ.....
ഈ പോസ്റ്റിനു ആധാരമായ പോസ്റ്റുകൾ താഴെ കൊടുത്തിരിക്കുന്നു. അവയെല്ലാം ഇത്തിൾക്കണ്ണി എന്ന ചെടിയെക്കുറിച്ചു പറഞ്ഞതുമൂലം ഈ പോസ്റ്റിന്റെ ടൈടറ്റിലിൽ അതുപയോഗിച്ചു എന്ന് മാത്രം.
* നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍**
* നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍** എന്ന ഒരു ലേഖനത്തിനെതിരെ പ്രതികരണം "നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ!"
ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!!
സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ"എങ്കിൽ അഭിമാനത്തോടെയും പ്രാർത്ഥനയോടെയും ആ ഇത്തിൾക്കണ്ണികൾ നിലപാട് വ്യക്തമാക്കുന്നു!
കേരള കരിസ്മാറ്റിക്, ആത്മീയ മുന്നേറ്റത്തിൽ ഇത്തിൾകണ്ണി എന്ന ചെടിയുടെ പ്രസക്തി?
By
Sinu Ezharettu
Kerala.Myparish.net