Home    |   Community Wall    |   Contact Us    |   Read Books    |   Articles    |   
സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ" ......

സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ" എങ്കിൽ അഭിമാനത്തോടെയും പ്രാർത്ഥനയോടെയും ആ ഇത്തിൾക്കണ്ണികൾ നിലപാട് വ്യക്തമാക്കുന്നു!

**********************************


ആൾദൈവങ്ങൾക്ക്‌ കത്തോലിക്കാ സഭയിൽ വലിയ സ്കോപ്പില്ലാ എന്നറിയാവുന്ന സാത്താൻ ലോകത്തിന്റെ, സമൂഹത്തിന്റെ കയ്യടികൾ നേടിയെടുക്കുക എന്ന പ്രലോഭനത്തിലാണ് ഇന്ന് നിരവധി പുരോഹിതരെ വീഴിക്കുന്നത്!


ക്രൈസ്തവ മൂല്യങ്ങൾക്ക് തിന്മ നിറഞ്ഞ ലോകത്തിൽ മൈലേജ് ലഭിക്കില്ല എന്നതിനാൽ കൈയ്യടി കിട്ടാൻ PR ഏജൻസികളെ നിയോഗിക്കുന്ന തിരക്കിൽ ആണ് പല പുരോഹിതരും!!

 

അതിനു വേണ്ടി ഏതറ്റം വരെയും അവർ പോകുമെന്ന് വർത്തമാന കാലം തെളിവുകൾ നിരത്തുന്നു!

 

*കയ്യടികൾക്കു വേണ്ടി അന്യമതങ്ങളുടെ ആരാധനാ രീതികൾ അവർ കട്ടെടുക്കും!

 

*സിനിമാനടി മതം മാറി ക്രിസ്തു വിശ്വാസം സ്വീകരിച്ചത് ദിവ്യകാരുണ്യ അത്ഭുതത്തെക്കാൾ പ്രാധാന്യത്തോടെ വിളംബരം ചെയ്യും!

 

*അവയവ ദാനം, കെട്ടിടത്തിന് മുകളിൽ നിന്നും ചാടുക, കുരിശിൽ കണ്ണു കെട്ടി കിടക്കുക എന്നിവയിലൂടെ ജന ശ്രെദ്ധ നേടുക എന്നത് ചാരിറ്റി, സമൂഹ നന്മ തുടങ്ങിയ ബാനറുകൾ കൊണ്ട് അലങ്കരിക്കും!

 

*ചിലർക്ക് "കൽദായ സിംഹം"ആകണം! ചിലർക്ക് latinize ചെയ്യണം!

 

*സഭാ സ്ഥാപനങ്ങൾ ആയ സ്കൂൾ, കോളേജ്, ആതുരാലയങ്ങൾ എന്നിവിടങ്ങളിൽ നടമാടുന്ന തിന്മ(ചിലയിടങ്ങളിൽ) പരസ്യമാകുമ്പോൾ മാത്രം വിമർശിച്ച് കയ്യടി നേടും ഇത്തരം പുരോഹിതർ! അത് ഏതെങ്കിലും അൽമായർ ആണ്‌ പറയുന്നത് എങ്കിൽ ഇവർ അവരെ "ഇത്തിൾക്കണ്ണികളും" "തീവ്രവാദികളും" ഒക്കെ ആയി മുദ്ര കുത്തും!

 

*സഭാ സ്ഥാപനങ്ങളിൽ ഉള്ള അപചയം വിമർശിച്ച വൈദികർ ലക്ഷ്യം വയ്ക്കുന്നത് അന്യ മതസ്ഥരുടെയും, സഭയോട് എതിർപ്പുള്ള അല്മായരുടെയും പിന്തുണ ആണ് എന്ന് വ്യക്തം! കാരണം വിശ്വാസ, ആരാധനാപരമായ കാര്യങ്ങളിൽ കാണിച്ചു കൂട്ടുന്ന മ്ലേച്ഛതകൾക്ക് എതിരെ ഇത്തരക്കാർ ഒരിക്കലും ശബ്ദം ഉയർത്തില്ല എന്നതാണ് സത്യം!

 

*സഭാ വിരുദ്ധമായ സെക്ടുകളിൽ ,വിഘടിത ഗ്രൂപ്പുകളിൽ, സ്വവർഗ്ഗഅനുരാഗികളുടെ ഗ്രൂപ്പുകളിൽ, കറങ്ങുന്ന, വേശ്യാ സംസ്ക്കാരമുള്ള സ്ത്രീകളോടൊപ്പം അഴിഞ്ഞാടുന്ന, പുരോഹിതർക്കെതിരെ ഇവർ മൗനം പാലിക്കും! എന്നാൽ സഭയിലെ തിന്മക്കെതിരെ ഏതെങ്കിലും അൽമായർ പ്രതികരിച്ചാൽ ഇവരുടെ സഭാ സ്നേഹവും അസഹിഷ്ണുതയും സടകുടഞ്ഞുണരും!!

 

*അനുസരണം എന്ന വാൾ ഉയർത്തിപ്പിടിച്ചു കൊണ്ട് അൽമായർക്ക് എതിരെ സാരോപദേശം പ്രസംഗിക്കുന്ന ഈ പുരോഹിതർ അവരുടെ അധികാരികളായ മെത്രാന്മാരെ സ്വന്തം "ആത്മനിവേശിത ലേഖനങ്ങൾ വഴിയും, ബ്ലോഗ് വഴിയും" കണക്കിന് ഇകഴ്‌ത്തി സംസാരിക്കും!!ധ്യാനഗുരുക്കന്മാർക്കു കിട്ടുന്ന ജനസമ്മിതി ഇവരെ വളരെയധികം അലോസരപ്പെടുത്തുന്നു! ഫലമോ, മെത്രാന്മാർ "ധ്യാനഗുരുക്കന്മാരുടെ കക്ഷത്തിൽ തല വയ്ക്കുന്ന വിവരം കെട്ടവർ" എന്നൊക്കെ ഈ Public Figure കൾ എന്നവകാശപെടുന്ന പുരോഹിതർ ബ്ലോഗ് എഴുതും!! (അനുസരണം എന്ന വാൾ ഇപ്പോൾ ഉറയിൽ ആണ് കേട്ടൊ)

 

*ക്രിസ്തു ഏക സത്യദൈവം എന്നു കേൾക്കുന്നത് ഇവർക്ക് അസഹനീയമായ കാര്യമാണ്! അതു മത സൗഹാർദ്ദം തകർക്കും എന്നൊക്കെയാണ് കണ്ടെത്തൽ!!

 

*മത സൗഹാർദ്ദത്തിന്റെ പേരിൽ ഓണക്കുർബ്ബാന, ദൈവാലയത്തിനുള്ളിൽ വിഷുക്കണി, ക്രിസ്തു യോഗ, ശയന പ്രദക്ഷിണം തുടങ്ങിയ പെർഫോമൻസുകൾക്ക് ഡോക്ടറേറ്റ് എടുത്ത പുരോഹിതരെ നിയോഗിച്ചിട്ടുണ്ട്! ഇതിനെതിരെ ആരെങ്കിലും മിണ്ടിയാൽ ഉടനെ അവരെ തെറി വിളിക്കാൻ ഇവർ തന്നെ ഏർപ്പെടുത്തിയ cyber goons കുതിച്ചെത്തും!!

 

*ഇവരുടെ സൈബർ goons പരസ്യമായി ഈ പുരോഹിതരുടെ തന്നെ ടൈംലൈനിൽ മാർപാപ്പയെയും, മെത്രാന്മാരെയും ധ്യാനഗുരുക്കന്മാരെയും തെറിവിളിക്കും! അപ്പോഴൊന്നും ഭാഷയുടെ മാന്യത, സംസ്കാരം ഒന്നും ഈ പുരോഹിതർ കാണുകയില്ല! എന്നാൽ തെറ്റുകൾ അലങ്കാരമായി കൊണ്ടു നടക്കുന്ന പുരോഹിതരെ വിമർശിക്കുന്ന ജപമാല സൈന്യത്തെയോ, സമാന ചിന്താഗതി ഉള്ള അല്മായരെയോ കണ്ടാൽ ആ നിമിഷം ഇവർക്ക് സദാചാര ബോധം പൊട്ടിയൊഴുകും!

 

*അന്യമതസ്ഥരെ സഹോദരന്മാർ ആയി കാണാൻ ജപമാല സൈന്യത്തിന് കഴിയുന്നില്ല എന്ന ദുഷ് പ്രചാരണം ആണ് ഇവർ ഉന്നയിക്കുന്നത്! എന്നാൽ മുസ്ലീം സഹോദരങ്ങളെ എല്ലാം തീവ്രവാദ നിഴലിൽ നിർത്തി വിശ്വാസികൾക്ക് RSS study ക്ലാസ്സുകൾ നൽകുന്ന ചില തീവ്ര ഹിന്ദുത്വ വാദികൾ ഉള്ള ഗ്രൂപ്പിലേക്ക് യുവജനങ്ങളെ ക്ഷണിക്കുന്ന ഇവരുടെ ഇരട്ടത്താപ്പ് കണ്ടു ഈശോ പോലും ചിരിച്ചു പോകും!

 

*ആരാധനാ ക്രമത്തിലേക്ക് നൂല് കെട്ടിയിറക്കുന്ന അതിരു കടന്ന അനുകരണ കോമാളിത്തങ്ങൾ ഇതരമതസ്ഥരുടെ ഇടയിൽ ക്രിസ്ത്യാനിയെ "അടിച്ചു മാറ്റുന്നവൻ ആക്കി " ചിത്രീകരിക്കുന്നത് ഇവരെ അലോസരപ്പെടുത്തുന്നില്ല!

 

*ജപമാല സൈന്യത്തിലെ ജാതി മത ഭേദമെന്യേയുള്ള പങ്കാളിത്തം ഒരിക്കലും ക്രൈസ്തവ മൂല്യങ്ങൾ ബലി കഴിച്ചു കൊണ്ടല്ല എന്ന സത്യം ഇവർ സൗകര്യപൂർവ്വം മറച്ചു വയ്ക്കുന്നു!

 

*സോഷ്യൽ മീഡിയയിലെ പിന്തുണ സത്യത്തിന്റെ അളവ് കോലാണ് എന്ന അബദ്ധ വിശ്വാസം ഒന്നും ജപമാല സൈന്യത്തിനോ അഭ്യുദയകാംക്ഷികൾക്കോ ഇല്ല എന്നത് ഇവർ തിരിച്ചറിയാഞ്ഞിട്ടാകാം ലേഖന പരമ്പരകൾ പൊട്ടി മുളക്കുന്നത്!!


*മുസ്ലിമും, ഹിന്ദുവും ഒന്നും ജപമാല സൈന്യ ത്തിലെ പരിശുദ്ധ അമ്മയുടെ മക്കൾക്ക് വെറുക്കപ്പെട്ടവർ അല്ല!!! അറിഞ്ഞ സത്യങ്ങൾ പ്രഘോഷിക്കുവാൻ മതത്തിന്റെ വേലിക്കെട്ടുകൾ ജപമാല സൈന്യത്തിന് തടസ്സമല്ല എന്ന് "പബ്ലിക് ഫിഗർ" വൈദികർ തിരിച്ചറിയുക!

 

*ജപമാല സൈന്യത്തെ "സ്പിരിറ്റ് ഇൻ ജീസസ്" എംപറർ ഇമ്മാനുവേൽ" സെക്ടുകളുടെ ഗണത്തിൽ ചേർത്ത് "ഇത്തിൾക്കണ്ണി" ലേബൽ ഒട്ടിക്കാൻ ശ്രമിക്കുന്ന പുരോഹിതന്മാർ "ഇതൊരു മൂവ്മെന്റ്" ആണ് എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നത് അല്പത്വം എന്നേ പറയാൻ കഴിയൂ!!

 

*ഞങ്ങൾ പറയുന്നത് കേൾക്കാൻ കഴിയാത്തവർ സഭ വിട്ടു പൊക്കോളൂ എന്ന ജല്പനങ്ങൾ ഒക്കെ കേൾക്കുമ്പോൾ യജമാനൻ ആയ ഈശോ മിശിഹായോടു ഒരു നിമിഷം ആലോചന ചോദിക്കാൻ ഈ "കാര്യസ്ഥന്മാർ"മുതിർന്നിരുന്നു എങ്കിൽ...!😢


*ജപമാല സൈന്യത്തിന്റെ വക്താക്കൾ എന്ന നിലയിൽ ആരെയും ഈ ഗ്രൂപ്പ് ചുമതലപ്പെടുത്തിയിട്ടില്ല! ജപമാല സൈന്യത്തിന്റെ പ്രാർത്ഥനാ നിയോഗങ്ങൾ, നിലപാടുകൾ എന്നിവ പരിശുദ്ധ കത്തോലിക്കാ സഭയിലെ ദൈവാത്മ ചൈതന്യത്താൽ നയിക്കപ്പെടുന്ന വിശുദ്ധരായ പുരോഹിതരുടെ ആത്മീയ നേതൃത്വത്തിലും, ദൈവമാതാവായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ സഹായത്താലും, ദിവ്യകാരുണ്യ നാഥനായ ഈശോ മിശിഹായുടെ തിരുരക്ത സംരക്ഷണയിലും ആണെന്നുള്ള ഉത്തമ ബോദ്ധ്യം ഞങ്ങളെ മുന്നോട്ടു നയിക്കുന്നു ! ഈ ബോദ്ധ്യം ഞങ്ങളെ വിമർശിക്കുന്ന വിജാതീയ ഉപാസകർക്ക് സത്യസന്ധമായ നിലപാടുകൾ വ്യക്തമാക്കുന്നതിൽ നിന്നും. പിന്തിരിപ്പിക്കുന്നില്ല എന്നറിയുക!

 

💐💐💐💐💐💐
ഒരു പ്രധാന കാര്യം കൂടി സൂചിപ്പിച്ചുകൊണ്ടു തൽക്കാലം നിർത്തുന്നു!

ജപമാല സൈന്യം സഭയിലെ "തിന്മ മരത്തിന്"സുഗമമായി വളരാൻ തടസ്സം നിൽക്കുന്ന ഒരു "ഇത്തിൾകണ്ണി" ആകാം!

ജപമാല സൈന്യം ഒരു സീക്രട്ട് ഗ്രൂപ്പും അല്ല എന്നും പരിശുദ്ധ കത്തോലിക്കാ സഭയിൽ ശിരസായ ക്രിസ്തുവിന് വിധേയപ്പെട്ടു നിൽക്കുന്ന വിശ്വാസ സമൂഹം തന്നെയാണ് എന്ന് വിമർശിച്ച് രസിക്കുന്ന, അപവാദം പ്രചരിപ്പിക്കുന്ന നിങ്ങൾക്ക് തന്നെ അറിയാവുന്നതാണ്! കാരണം നിങ്ങളുടെ ഒപ്പമുള്ള ചില പുരോഹിതർ അഭ്യുദയ കാംക്ഷികൾ എന്ന നിലയ്ക്ക് ജപമാല സൈന്യത്തിലെ അഡ്മിൻസുമായി personal ഫോൺ നമ്പറുകൾ വഴി വിശദമായി സംസാരിച്ചിട്ടുള്ളതും ഞങ്ങളുടെ ഉദ്ദേശ ശുദ്ധിയെയും പ്രവർത്തനങ്ങളെയും കുറിച്ചു മനസ്സിലാക്കി പിന്തുണ നല്കിയവരും എന്നാൽ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പാലം വലിക്കുന്നവരും ആണ് എന്ന് തെളിയിച്ചു കഴിഞ്ഞു!

നേരിട്ടുള്ള മുഖാഭിമുഖം ഉള്ള വിശദീകരണങ്ങൾക്ക് ഞങ്ങൾ തയ്യാറാണ്!നിങ്ങളോ!!?

POC യിൽ Jesus Youth ഒരുക്കിയ സംവാദം ആണല്ലോ പലരേയും അസ്വസ്ഥരാക്കിയത്! ഇനിയും സത്യം പറയാൻ ഞങ്ങൾ ഉണ്ട്! ആർക്കൊക്കെ അലോസരം ഉണ്ടായാലും!! ഞങ്ങൾ ആരെയും വെറുക്കുന്നില്ല!! പാപത്തെ ഒഴികെ!!!
മുസ്ലീമോ, ഹൈന്ദവനോ ഒന്നും ഞങ്ങൾക്ക് ശത്രുക്കൾ ആകുന്നില്ല! ഞങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു! വിമർശകരെയും!

പരിശുദ്ധ കത്തോലിക്കാ തിരുസഭ തള്ളിക്കളഞ്ഞ spirit in Jesus , മുരിയാട് സംഘം തുടങ്ങിയ cult കളെ ഞങ്ങളും തള്ളിക്കളഞ്ഞതാണ്! അതു കൊണ്ട് ആ തൊഴുത്തിൽ ജപമാല സൈന്യത്തെ കെട്ടാൻ ആരും ശ്രമിക്കേണ്ട!
കർത്താവു വെറുത്തതിനെ ഞങ്ങളും വെറുക്കുന്നു!

കപടഹൃദയരെ ഞാന്‍ വെറുക്കുന്നു; ഞാന്‍ അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119 : 113

 

ജ്ഞാനം ലഭ്യമായാൽ പലതും ബോധ്യമാകും
ദൈവഭക്‌തി തിന്‍മയെ വെറുക്കലാണ്‌; അഹംഭാവം, ഗര്‍വ്‌, ദുര്‍മാര്‍ഗം,ദുര്‍വചനം എന്നിവ ഞാന്‍ വെറുക്കുന്നു.
സുഭാഷിതങ്ങള്‍ 8 : 13


ലോകത്തിനു നിങ്ങളെ വെറുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, അതിന്‍െറ പ്രവൃത്തികള്‍ തിന്‍മയാണെന്നു ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നതിനാല്‍ അത്‌ എന്നെ വെറുക്കുന്നു.
യോഹന്നാന്‍ 7 : 7


നിങ്ങളുടെ ഈ വെറുപ്പ് ഞങ്ങൾക്ക് ഉയിർപ്പ് നൽകുമെന്ന പ്രത്യാശയുണ്ട്!!💐💐

 

ഈശോ മിശിഹാ ഏക സത്യദൈവം ആണെന്നും അവൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ട് ഇന്നും ജീവിക്കുന്നവനും വീണ്ടും വരുവാനിരിക്കുന്നവനും ആണ് എന്ന സത്യം കലർപ്പില്ലാതെ അവരെ അറിയിക്കുക എന്ന ക്രൈസ്തവ ധർമ്മം നിറവേറ്റുമ്പോൾ മാത്രമാണ് നാം ഇതര മതസ്ഥരെ സ്നേഹിക്കുന്നു എന്ന്‌ അഭിമാനത്തോടെ പറയുവാൻ ആകൂ! ഒപ്പം ക്രൈസ്തവ മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ ജീവിച്ചു കാണിക്കുന്ന സ്നേഹമായി നമുക്ക് മാറാൻ കഴിയണം, പാപത്തോട് സന്ധി ചെയ്യാതെ!! അതാണ് അപരനോടുള്ള സ്നേഹം!

അല്ലാതെ സത്യം വളച്ചൊടിച്ച് കപട സുവിശേഷം പ്രഘോഷിക്കാൻ തുടങ്ങിയാൽ നമുക്ക് ഒരിക്കലും ക്രിസ്തു ശിഷ്യൻ എന്ന് പറയാൻ കഴിയില്ല!💐💐

അപരനെ സ്നേഹിക്കുന്നു എങ്കിൽ അവനോടു സത്യം പറയുക!!!!!💐

ആ സത്യം ക്രിസ്തു ആണ്!!💐ആ സത്യമാണ് സ്നേഹം!!!സ്നേഹം തന്നെയായ ക്രിസ്തു🙏🏻🙏🏻🙏🏻

അവനെ അപരന് നല്കുന്നത് മാത്രമാണ് നിസ്വാർത്ഥ സ്നേഹം!💐💐

സ്വീകരിക്കുക/തള്ളിക്കളയുക എന്നത് ഓരോരുത്തരും തീരുമാനിക്കട്ടെ!!👍

ഈശോയിൽ സ്നേഹത്തോടെ ജപമാല സൈന്യം!!🙏🏻🙏🏻🙏🏻

 

 


 

 

* നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍**

 

* നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍** എന്ന ഒരു ലേഖനത്തിനെതിരെ പ്രതികരണം "നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ!"

 

ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!!

 

സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ"എങ്കിൽ അഭിമാനത്തോടെയും പ്രാർത്ഥനയോടെയും ആ ഇത്തിൾക്കണ്ണികൾ നിലപാട് വ്യക്തമാക്കുന്നു!

 

 

കേരള കരിസ്മാറ്റിക്, ആത്മീയ മുന്നേറ്റത്തിൽ   ഇത്തിൾകണ്ണി എന്ന ചെടിയുടെ പ്രസക്തി?

 

 

 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

free counter
 
Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy